Sunday 4 October 2020

SPACE WEEK CELEBRATIONS

 
പ്രിയ കുട്ടികളെ ,
       ഇന്ന് ഒക്ടോബർ 4. ആദ്യ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക് - 1 വിക്ഷേപിക്ഷച്ചതിന്റെ ഓർമ ദിനം. ലോകം മുഴുവൻ October 4 - 10 വരെ ഒരാഴ്ചക്കാലം ബഹിരാകാശ വാരമായി ആചരിക്കുന്നു. കൃത്രിമ ഉപഗ്രഹങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ പരിപോഷിപ്പിക്കുന്നു എന്നതാണ് ഈ വർഷത്തെ ബഹിരാകാശ വാരാചരണ വിഷയം . കുട്ടികൾക്ക് വേണ്ടി സയൻസ് ക്ലബ്ബ് റോക്കറ്റ് മോഡൽ നിർമ്മാണം ഒരു പ്രവർത്തനമായി നൽകിയിട്ടുണ്ട്. അതിൽ പങ്കെടുക്കുകയും  ക്ലാസ്സ് ഗ്രൂപ്പിലേക്കയക്കുകയും ചെയ്യുമല്ലോ?
    ഇന്ത്യൻ ബഹിരാകാശ
ഗവേഷണങ്ങളുമായി ബന്ധപ്പെട്ട 2 വീഡിയോകൾ ഇതോടൊപ്പം അയക്കുന്നു. ഒന്ന് നമ്മുടെ ഹെഡ് മാസ്റ്ററായ ശ്രീ. ജയചന്ദൻമാസ്റ്റർ മുൻപ് തയ്യാറാക്കിയതാണ്. 9E ലെ അമേയ മധു ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന പ്രഭാഷണവും എല്ലാവരും ശ്രദ്ധിക്കുക.

നമ്മുടെ ഹെഡ് മാസ്റ്ററായ ശ്രീ.ജയചന്ദ്രൻ സർ തയ്യാറാക്കിയ വീഡിയോ
 

ROCKET MODELS MADE BY OUR STUDENTS 



























MARS,MOON,JUPITER.SATURN....VIEWS OF OUR STUDENTS ON 04/10/2020

 പ്രിയ കുട്ടികളെ ,
     ആകാശത്ത് ചന്ദ്രനെക്കൂടാതെ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെയും കാണുവാൻ കഴിയുന്ന സമയമാണിപ്പോൾ. അവയെ എല്ലാ ദിവസവും സന്ധ്യയ്ക്കും  രാത്രിയിൽ കിടക്കുന്നതിനു മുൻപും നിരീക്ഷിക്കുക. അവയുടെ സ്ഥാനത്തിലുണ്ടാകുന്ന വ്യത്യാസം നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയും. നിങ്ങളുടെ നിരീക്ഷണങ്ങൾ ഓരോ ദിവസവും Physics note book ന്റെ പുറകിൽ രേഖപ്പെടുത്തുക. നിങ്ങളുടെ നിരീക്ഷണഫോട്ടോകൾ ക്ലാസ്സ് ഗ്രൂപ്പിലും സയൻസ് ക്ലബ്ബിന്റെ ഗ്രൂപ്പിലും Share ചെയ്യുക. സംശയം ഉള്ളവർക്ക് 9446680876 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്

 
















No comments:

Post a Comment