Friday 16 October 2020

ടേബിൾ ചാലഞ്ച്

 ടേബിൾ ചാലഞ്ച്

പ്രിയപ്പെട്ടവരെ,
       നമ്മുടെ കുട്ടികളുടെ ഓണ്‍ലൈന്‍  പഠനം ഇപ്പോൾ കുഴപ്പമില്ലാതെ നടക്കുന്നുണ്ടല്ലോ. നമ്മുടെ സ്കൂളിൽ പഠിക്കുന്ന 35ഓളം കുട്ടികൾ ഓൺലൈൻ പഠനസാഹചര്യമില്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.  കുട്ടികളുടെയും അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ടെലിവിഷൻ ഇല്ലാത്ത  മുഴുവൻ കുട്ടികൾക്കും  അവ നൽകാൻ കഴിഞ്ഞതിൽ എല്ലാവരോടും സ്കൂളിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി 3 കോടി രൂപ ചെലവഴിച്ച് ഹൈടെക് കെട്ടിടം ഉൽഘാടനം ചെയ്ത വിവരം അറിഞ്ഞിരിക്കുമല്ലോ. പുതിയ കെട്ടിടത്തിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ടെങ്കിലും അതിലേക്കാവശ്യമായ കമ്പ്യൂട്ടർ ടേബിൾ, ചെയർ എന്നിവയുടെ  അപര്യാപ്തയുണ്ട് എന്നത് സങ്കടത്തോടെ അറിയിക്കട്ടെ.  വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അധ്യാപക രക്ഷാകർതൃസമിതിക്ക് മുഴുവൻ ഫർണിച്ചറും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ' ടേബിൾ ചാലഞ്ച് ' എന്ന  പരിപാടിയുമായി നിങ്ങളെ സമീപിക്കുന്നത്. ആധുനിക
രീതിയിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കുന്നതിന് 3000 രൂപ വിലമതിക്കുന്ന ടേബിളുകളും 600 രൂപ വിലമതിക്കുന്ന കസേരകളും 40 എണ്ണം വീതം ആവശ്യമാണ്.ഈ ഒരു ഉദ്യമത്തിലേക്ക് സുമനസുകളായ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
നമ്മുടെ മക്കളുടെ പഠനത്തെ സഹായിക്കാന്‍ പലതരത്തിലുള്ള നന്മകൾ ചെയ്യുന്ന നിങ്ങൾ
 ' ടേബിൾ ചാലഞ്ച് ' കൂടി എറ്റെടുത്ത് ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  'ടേബിൾ ചാലഞ്ച് 'ഏറ്റെടുത്ത് സഹായിക്കാന്‍ കഴിയുന്നവർ അധ്യാപക രക്ഷാകർതൃസമിതിയെ വിവരം അറിയിക്കുമല്ലോ?
                                                                                സ്നേഹപൂർവ്വം......
                                                                                    പ്രസിഡണ്ട്,
                                                       അധ്യാപക രക്ഷാകർതൃസമിതി,
                                             ജി.എച്ച് എസ്.എസ് കുട്ടമത്ത്.

No comments:

Post a Comment