Sunday 22 August 2021

ഓണാഘോഷം

പ്രിയരെ, കുട്ടമത്ത് ഗവൺമെൻ്റ് ഹയർ സെക്കഡറി സ്കൂളിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി രക്ഷിതാക്കളും സ്റ്റാഫംഗങ്ങളും ചേർന്ന് ഒരുക്കുന്ന ഗാനസന്ധ്യ 'ഓണനിലാവ്' ഇന്ന് രാത്രി 8 മണിക്ക് ആരംഭിക്കും.' ഓണനിലാവ്' അവതരിപ്പിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക വാട്ട്സപ്പ് ഗ്രൂപ്പിലേക്ക് ഇതോടൊപ്പമുള്ള ലിങ്കിൽ കൂടി Join ചെയ്യണമെന്നഭ്യർത്ഥിക്കുന്നു . രിയരെ, കുട്ടമത്ത് ഗവൺമെൻ്റ് ഹയർ സെക്കഡറി സ്കൂളിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി രക്ഷിതാക്കളും സ്റ്റാഫംഗങ്ങളും ചേർന്ന് ഒരുക്കുന്ന ഗാനസന്ധ്യ 'ഓണനിലാവ്' ഇന്ന് രാത്രി 8 മണിക്ക് ആരംഭിക്കും.' ഓണനിലാവ്' അവതരിപ്പിക്കുന്നതിനായി രൂപീകരിച്ച ഓണനിലാവ് 1 ഗ്രൂപ്പിൽ അംഗങ്ങൾ ഫുൾ ആയതിനാൽ താൽപര്യമുള്ളവർ ഓണനിലാവ് 2 വാട്ട്സപ്പ് ഗ്രൂപ്പിലേക്ക് ഇതോടൊപ്പമുള്ള ലിങ്കിൽ കൂടി Join ചെയ്യണമെന്നഭ്യർത്ഥിക്കുന്നു . ഉൽഘാടനം ഉണ്ണിരാജ് ചെറുവത്തൂർ ആശംസ: സിബി തോമസ് ആശംസ-HEADMASTER
MALHAR
SMT.RAJESWARIYAMMA RAJESH P T MAHENDRAN EASWARAN MASTER SMT.VINEETHA ശ്രീമതി ഊർമ്മിള്ള നാരായൺ SRI RAJESH

ആഗസ്റ്റ് 22 സംസ്കൃത ദിനം

ലോകനാട്ടറിവ് ദിനം

Saturday 21 August 2021

ഓണാഘോഷം

ഓണാഘോഷം

ANAY SHANKER & AMAY SHANKER 1B ANANDHITHA RAMESH 28 AGNEYA ADITHI-PRE PRIMARY ARSHYA PRAKASH 4B ANANYA SURESH 5B ASWITHA V V 5 B DEVARSH MANOJ SREEYA AND SREEMA 1B GROUP DANCE-LP GROUP DANCE -LP ASHITHA KP 9B,ANUGRAHA T AND ADYA GIREESH-8B UP GROUP DANCE SREENANDA 9A & ANANYA 5A HS GROUP DANCE JYOTHIKA 10 D ARYA 8D SHEETHAL 8A ARABHI T V 8D NIVED P P 8C SAPTHA P ANDSHIVAPRIYA K -LP

Friday 20 August 2021

ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്

ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുക ളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉൾപ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം. 1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപർക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക്ലോർ’ എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്. ആ ദിനത്തിൻറെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്ത് 22 അന്താരാഷ്ട്ര നാട്ടറിവ് ദിനമായി ആചരിച്ചുപോരുന്നത്.

.......................................................

ലോക നാട്ടറിവ് ദിനം

സീഡ് ,പരിസ്ഥിതി ക്ലബ്ബ്


പരിപാടികൾ


സർഗ്ഗ വാണി


പഴയ കാല കാർഷിക ഉപകരണ പ്രദർശനം


നെല്ല് - പഴയ കാല വിത്തിനങ്ങൾ പരിചയപ്പെടൽ

പഴമയുടെ പുതുമയറിഞ്ഞുകൊണ്ട് കുട്ടമത്തെ കുട്ടികൾ കുട്ടമത്ത് : ലോക നാട്ടറിവ് ദിനം ആഘോഷിച്ച് കുട്ടമത്തെ കുട്ടികൾ. ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമത്തെ സീഡ് പരിസ്ഥിതി ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ വീടുകളിൽ പഴയകാല കാർഷിക ഉപകരണങ്ങളും വീട്ടു ഉപകരണങ്ങളും പ്രദർശിപ്പിച്ചു കൊണ്ട് ആചരിച്ചു. പറ, നാഴി ഇടങ്ങഴി, മുറം, റാന്തൽ മെതിയടി, ഉരൽ, ഉലക്ക, ഒട്ടുപാത്രങ്ങൾ, ഇരുമ്പ് പെട്ടി,കൊട്ടം പാള, ഓലപ്പന്ത്,തൂക്കുവിളക്ക്, എന്നിവയൊക്കെ പ്രദർശനത്തിൽ ഇടം നേടി.പഴയ കാല ഉപകരണങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകമുണ്ടാക്കി. സ്കൂളിലെ പ്രധാനധ്യാപകൻ കെ.ജയചന്ദ്രൻ, സീഡ് കോർഡിനേറ്റർ എം മോഹനൻ, സീനിയർ അസിസ്റ്റന്റ് കെ.കൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഇതോടൊപ്പം നടന്ന ഓൺലൈൻ പരിപാടിയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.

GHSS KUTTAMATH, ഓണാഘോഷം "21

 









[0:46 pm, 17/08/2021] Gopalakrishnan Sir: GHSS KUTTAMATH, ഓണാഘോഷം  "21

-----------------------------------

തിരുവോണ  ദിനം (21/8/21)

ഓണപ്പൂത്താലം... പ്രത്യേക  പരിപാടി

സ്വാഗതം.. HM

ഉദ്ഘാടനം.ശ്രീ .യൂ. കെ. കുമാരൻ 

1.ഗ്രൂപ്പ്‌ ഡാൻസ് (Pre-primary, LP, UP, HS)

2.ഓണപ്പാട്ട് ("   "     "    )

വീഡിയോ തയ്യാറാക്കി 19/8/21 വൈകുന്നേരം 4 മണിക്കുള്ളിൽ ക്ലാസ്സ്‌ അധ്യാപകർക്ക് ലഭിക്കേണ്ടതും  അവർ അന്ന് തന്നെ രമേശൻ  മാഷ്ക്ക് അയച്ചു കൊടുക്കേണ്ടതുമാണ് (ഓരോ വിഭാഗത്തിൽ നിന്നും ഓരോന്ന് മാത്രം )

ചാർജ്...

പ്രീ പ്രൈമറി... പുഷ്പടീച്ചർ

LP.... സുമതി ടീച്ചർ

UP... വത്സല  ടീച്ചർ

HS... മഞ്ജുഷ  ടീച്ചർ.


2.ഓർമ്മയിലെ ഓണം... അമ്മയോണം(അമ്മമാർക്ക് )

പാചക വീഡിയോ തയ്യാറാക്കി (ഏതെങ്കിലും വിഭവം.'... രണ്ട് മിനുട്ട് ദൈർഘ്യം) ക്ലാസ്സ്‌ ടീച്ചർക്ക് അയച്ചു കൊടുക്കണം.(21/8/21... വൈകുന്നേരം 5മണിക്കുള്ളിൽ )

ക്ലാസ്സ്‌ അധ്യാപകർ രവീന്ദ്രൻ  മാഷ്ക്ക് അയച്ചു കൊടുക്കണം.


3.  21/8/21.. "എന്റെ വീട്ടിലെ ഓണം.. കുടുംബത്തോടൊപ്പം "--നമ്മുടെ സ്റ്റാഫിന്റെ വീട്ടിലെ പൂക്കളം, ഭക്ഷണം തയ്യാറാക്കൽ, കഴിക്കൽ മുതലായവയുടെ വീഡിയോ തയ്യാറാക്കി 21/8/21 ന് വൈകുന്നേരം GKP ക്ക് അയച്ചു കൊടുക്കണം.


4.   22/8/21

ഓണനിലാവ്... (നൊസ്റ്റാൾജിക് സോങ്‌സ്...)

ഉദ്ഘാടനം....

ആശംസ.. ഉണ്ണിരാജ് ചെറുവത്തൂർ 

സ്റ്റാഫ്, രക്ഷിതാക്കൾ (ഓരോ വിഭാഗത്തിലും  ഒരു കുടുംബത്തിൽ നിന്നും ഒരാൾ )ഒരുക്കുന്ന ഗാനസന്ധ്യ.(മലയാളത്തനിമയുള്ള പാട്ടുകൾ ആവണം... ഓണം, പൂക്കൾ, അത്തം, കേരളം  എന്നീ പദങ്ങളിൽ ഏതെങ്കിലും ഉണ്ടാവണം )

വീഡിയോ ഗാനം 19/8/21 വൈകുന്നേരം 4 മണിക്കുള്ളിൽ ക്ലാസ്സ്‌ ടീച്ചർക്ക് ലഭിക്കണം.മികച്ചവ  പിന്നീട് യൂട്യൂബ് ലിങ്കിൽ ഉൾപ്പെടുത്തും.ക്ലാസ്സ്‌ ടീച്ചർ  അന്ന് തന്നെ ദേവദാസ് മാഷ്ക്ക് അയച്ചു കൊടുക്കണം.

Anchoring...

Chandrangadan Mash

Smitha Teacher.


5.  23/8/21


"കോവിഡ് കാലത്തെ ഓണം  ചിത്രകാരന്റെ  ഭാവനയിൽ "... ചിത്രം വരച്ച്   വൈകുന്നേരം 5 മണിക്കുള്ളിൽ ക്ലാസ്സ്‌ ടീച്ചർക്ക്‌ അയക്കണം. അവർ ചന്ദ്രൻ  മാഷ്ക്ക് അയച്ചു കൊടുക്കണം.


6. 24/8/21 

ഓണക്കാല  കാഴ്ചകൾ (പ്രകൃതി, പക്ഷികൾ, പൂക്കൾ )  കുട്ടികൾ സ്വയം എടുത്ത ഫോട്ടോയെടുത്ത് വൈകുന്നേരം 5 മണിക്കുള്ളിൽ ക്ലാസ്സ്‌ ടീച്ചർക്ക് അയച്ചു കൊടുക്കണം. അവർ അത്തരം  ഫോട്ടോസ് ദിലീപൻ  മാഷ്ക്ക് അയച്ചു കൊടുക്കണം.

[2:48 pm, 17/08/2021] Gopalakrishnan Sir: 21/8/21 ന് തിരുവോണ ദിന  പ്രത്യേക പരിപാടി "ഓണപ്പൂത്താലം  " ,

22/8/21 " ഓണാനിലാവ് "(നൊസ്റ്റാൾജിക് സോങ്‌സ്)  എന്നീ പരിപാടികൾ  രാത്രി 8 മണിക്ക് ആരംഭിക്കുന്നതാണ്


കർഷക ദിനം


 

INTERVIEW BY CHANDANA,6A








കുട്ടമത്ത് സ്കൂളിലെ കുട്ടികളോടപ്പം 

കാർഷിക വിശേഷങ്ങൾ പങ്കുവെച്ച് കൃഷ്ണേട്ടൻ

കുട്ടമത്ത്: ചെറുവത്തൂരിലെ കൊടക്ക വയൽ പാടശേഖരത്തിലെ കർഷകനായ കൈനി കൃഷ്ണൻ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളോട് പങ്കുവെച്ചത് ഒരു നാടിൻ്റെ കാർഷിക...


മാറ്റത്തിൻെറ പൊരുൾ


 

Sunday 15 August 2021

75 INDEPENDENCE DAY

 



ജിഎച്ച്എസ്എസ് കുട്ടമത്ത് സ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ നാളെ രാവിലെ 10 മണി മുതൽ യൂട്യൂബിൽ ലൈവായി കാണാനുള്ള ലിങ്ക്
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ കുട്ടികളുടെ വരകൾ ...
വീഡിയോ തയ്യാറാക്കിയത് ഈശ്വരൻ മാഷ്...
നന്ദി...
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ...
ഹെഡ്മാസ്റ്റർ


































പ്രിയപ്പെട്ട രക്ഷിതാക്കളെ,
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് രാത്രി 8 മണിക്ക് രക്ഷിതാക്കൾക്കു വേണ്ടി ഒരു സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുന്നതാണ്. ക്വിസിൻ്റെ ലിങ്ക് കൃത്യം 7.45 ന് ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.8 മണി മുതൽ 8.30 വരെ ലിങ്ക് ആക്ടീവായിരിക്കും. എല്ലാവരും  സ്വാതന്ത്ര്യ ദിന ക്വിസ് മൽസരത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ
ഇന്നത്തെ സ്വാതന്ത്ര്യ ദിന ക്വിസ് മൽസരത്തിൽ 8.30 വരെ 437രക്ഷിതാക്കളാണ് ഉത്തരം അയച്ചു തന്നത്.29 പേർക്ക് മുഴുവൻ മാർക്കും കിട്ടി. സബ്മിറ്റ് ചെയ്തതിൻ്റെ അടിസ്ഥാനത്തിലുള്ള മൽസരഫലം ഇതോടൊപ്പം നൽകുന്നു. പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും  അഭിനന്ദനങ്ങൾ.

Friday 13 August 2021

18-08-21ന് ബുധനാഴ്ച രാവിലെ 10.30 ന് സ്റ്റാഫ് കൗൺസിൽ യോഗം

 നോട്ടീസ്
പ്രിയരെ
 18-08-21ന് ബുധനാഴ്ച രാവിലെ 10.30 ന് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  സ്റ്റാഫ് റൂമിൽ വെച്ച് ചേരുന്ന യോഗത്തിൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട..
1. നോട്ട് പരിശോധന
2. ഗൃഹസന്ദർശനം
3. ഓണാഘോഷം

ആനദിനം


 

Thursday 12 August 2021

75-ാം സ്വാതന്ത്ര്യ ദിനാഘോഷം 2021 ആഗസ്ത് 15


 

HINDI...STDVIII...VIDEO


 എട്ടാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തിലെ ഒന്നാമത്തെ പാOത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ വീഡിയോ '.

ക്വിസ്...ചിരസ്മരണ LP SECTION


 ക്വിസ് ... എൽ പി ...ചിരസ്മരണ .. ചെറുവത്തൂർ പഞ്ചായത്ത് തലം


 ചിരസ്മരണ - LP വിഭാഗം പഞ്ചായത്ത്തല  ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ആരാധ്യ എ വി, 

SAY NO TO DOWRY


 PREPARED BY Theertha Rajeevan 8F

Monday 9 August 2021

ക്വിറ്റ് ഇന്ത്യാ ദിനം

QUIT INDIA DAY MESSAGE


KRISHNENDU 6B

ABIN V 7A

-------+-------+------+------+------+------+


ഓഗസ്റ്റ്‌ 09

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം

+------+------+------+------+------+------+------+

ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.

ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ "ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.

ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.

സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി.1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.

അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു-'ക്വിറ്റ് ഇന്ത്യ’.


ക്വിറ്റ് ഇന്ത്യ സമരം 1942
::::::::::::::::::::::::::::::::::::::::::::

#. ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം).

#.1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി.

#. ബോംബെയിലെ ഗവാലിയ റ്റാങ്കിൽ ഗാന്ധി ഇന്ത്യക്കാരോട് അക്രമരഹിത നിസ്സഹകരണം പിന്തുടരാൻ ആഹ്വാനം ചെയ്തു.

#. ക്വിറ്റ് ഇന്ത്യ എന്ന വാക്കിനു രൂപം കൊടുത്തത് യൂസഫ് മെഹ്‌റേലി.

#. 1942 ലെ ക്രിപ്സ്മിഷന്റെ പരാജയമാണ് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പ്രധാന കാരണം.

#. ക്വിറ്റ് ഇന്ത്യ സമരത്തിലാണ് ഗാന്ധിജി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന മുദ്രാവാക്യം ഉയർത്തിയത്.

#. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് 1942 ഓഗസ്റ്റ് 8 ന്.

#. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചത് 1942 ഓഗസ്റ്റ് 9ന്.

#. ക്വിറ്റ് ഇന്ത്യ ദിനം ഓഗസ്റ്റ് 9.

#. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച നേതാവ് ജവഹർലാൽ നെഹ്‌റു.

#. ക്വിറ്റ് ഇന്ത്യ സമരനായിക അരുണ ആസഫലി.

ഇന്ന് നടന്ന ക്വിറ്റ് ഇന്ത്യാ ദിന ക്വിസ് റിസൾട്ട്. ആകെ 391 കുട്ടികൾ നിശ്ചിത സമയത്തിനകം ഉത്തരം അയച്ചു തന്നു. 17 കുട്ടികൾ മുഴുവൻ മാർക്കും നേടി. ഉത്തരം സബ്മിറ്റ് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആദ്യ മൂന്ന് സ്ഥാനത്ത് വന്നവർ,
1. ഗോകുൽ കൃഷ്ണ സി.കെ
2. ഗോപിക സി കെ
3. ആദിത്യൻ വി
പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത് 75-ാം സ്വാതന്ത്ര്യ ദിനാഘോഷം 2021 ആഗസ്ത് 15

 ഗവ: ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത്
75-ാം സ്വാതന്ത്ര്യ ദിനാഘോഷം
2021 ആഗസ്ത് 15 


രാവിലെ 9.30ന്   വിദ്യാലയത്തിൽ:-
x ദേശീയ പതാക ഉയർത്തൽ
x ദേശീയ പതാക നിർമ്മാണം(പ്രീ -പ്രൈമറി )
* സർഗ്ഗ വാണി
x ക്ലാസ്സ് തല ക്വിസ്സ് (യു.പി)
* സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരം... LP/UP/HS (കുടുംബാംഗങ്ങളൊടൊത്ത് ,2 മിനിട്ട് ദൈർഘ്യം)
x പ്രസംഗം(LP/UP/HS)
* ദേശഭക്തിഗാനാലാപനം(LP/UP/HS)
x സ്വാതന്ത്യ സമര പതിപ്പ് നിർമ്മാണം - ക്ലാസ്സ് തലം LP, UP, HS
X സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്സ്. (രാത്രി 8 മണിക്ക് ഗൂഗിൾ ഫോമിൽ രക്ഷിതാക്കൾക്ക്)
* വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾ അത്തരം പരിപാടികളുടെ വീഡിയോ 12-8-21 വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുമ്പ് ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കേണ്ടതാണ്.നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്നവ പരിഗണിക്കപ്പെടുന്നതല്ല.

** ക്ലാസ്സ്‌ അധ്യാപകർ  അതാത്  ക്ലാസിൽ നിന്നും ലഭിക്കുന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ (വീഡിയോ )അന്നേ ദിവസം തന്നെ അതാത്  വിഭാഗത്തിന്റെ ചുമതലയുള്ള  അധ്യാപകരെ  ഏൽപ്പിക്കണം എന്ന് അറിയിക്കുന്നു.
LP/UP/HS വിഭാഗം  കുട്ടികൾക്കായി നടത്തുന്ന പ്രസംഗം.... സ്വാതന്ത്ര്യ ദിനത്തിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവാർപ്പണം  നടത്തിയ  ദേശസ്നേഹികളെ  അനുസ്മരിച്ചു കൊണ്ടുള്ള പ്രസംഗമാണ്  ഉദ്ദേശിക്കുന്നത്. പ്രത്യേക വിഷയം  പ്രസക്തമല്ല...

ദൃശ്യവിഷ്ക്കാരം ,ദേശഭക്തി  ഗാനാലാപനം   എന്നിവയുടെയും വീഡിയോ ആണ് അയച്ചു കൊടുക്കേണ്ടത്.

*പ്രസംഗം മൂന്ന് മിനുട്ടിൽ കൂടരുത്.
*പ്രസംഗത്തിന്റെ വീഡിയോ തയ്യാറാക്കിയാണ് ക്ലാസ്സ്‌ അധ്യാപകർക്ക് അയച്ചു കൊടുക്കേണ്ടത്.
* നോക്കി വായിക്കുന്നവ ആയിരിക്കരുത്.
LP/UP/HS വിഭാഗം  കുട്ടികൾക്കായി നടത്തുന്ന പ്രസംഗം.... സ്വാതന്ത്ര്യ ദിനത്തിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവാർപ്പണം  നടത്തിയ  ദേശസ്നേഹികളെ  അനുസ്മരിച്ചു കൊണ്ടുള്ള പ്രസംഗമാണ്  ഉദ്ദേശിക്കുന്നത്. പ്രത്യേക വിഷയം  പ്രസക്തമല്ല...

ദൃശ്യവിഷ്ക്കാരം ,ദേശഭക്തി  ഗാനാലാപനം   എന്നിവയുടെയും വീഡിയോ ആണ് അയച്ചു കൊടുക്കേണ്ടത്.

*പ്രസംഗം മൂന്ന് മിനുട്ടിൽ കൂടരുത്.
*പ്രസംഗത്തിന്റെ വീഡിയോ തയ്യാറാക്കിയാണ് ക്ലാസ്സ്‌ അധ്യാപകർക്ക് അയച്ചു കൊടുക്കേണ്ടത്.
* നോക്കി വായിക്കുന്നവ ആയിരിക്കരുത്.

ചിരസ്മരണ

 ചിരസ്മരണ


 

07-08-21 സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ

 07-08-21 സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ
1. ആഗസ്റ്റ് 16 നുളളിൽ വർക്ക് ഷീറ്റ് മൂല്യനിർണ്ണയം നടത്തി സ്കോർഷീറ്റ് ക്ലാസധ്യാപകരെയും കൺസോളിഡേറ്റ് ചെയ്ത മാർക്ക് ലിസ്റ്റ് ക്ലാസധ്യാപകർ ആഗസ്റ്റ് 19 ന് ഓഫീസിൽ ഏൽപ്പിക്കും.
2. CPTA യോഗങ്ങൾ തീരുമാനിച്ചു.
AUG 9 MONDAY..9Th std. ..TIME 7 TO 9
AUG 10...8Th std ...7 TO 9
AUG 11... Class 10
10A,B...6.30 pm
10C,D...7.30pm
10E,F....8.00 pm
3. കുട്ടികളുടെ നോട്ട് പരിശോധ അടുത്ത SRG യോഗങ്ങളിൽ തീരുമാനിക്കും.
4.സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ താഴെ പറയുന്ന പരിപാടികളോടെ നടത്തും
വന്ദേമാതരം
ദേശീയ  പതാക  ഉയർത്തൽ.. രാവിലെ 9 മണി... Jhanda ooncha...
സ്വാഗതം.. പ്രിൻസിപ്പൽ
അധ്യക്ഷൻ. PTA പ്രസിഡന്റ്‌
സന്ദേശം. HM
ആശംസകൾ. SMC Chairman
  MPTA
സമ്പൂർണ ദേശീയ  ഗാനം..
മധുരപലഹാര വിതരണം.
 (ചുമതല...1.പതാക  ഉയർത്തൽ -- Madhu Mash, SPC
2.വന്ദേമാതരം, Jhanda ooncha..., സമ്പൂർണ  ദേശീയ ഗാനം.. മഞ്ജുഷ  ടീച്ചർ )
(NSS, SPC, Scouts&Guides, JRC... ഇവയിൽ  നിന്നും രണ്ടോ മൂന്നോ കുട്ടികൾ മാത്രം )

2. സർഗ്ഗവാണി  ..   വന്ദേമാതരം.

സന്ദേശം.. HM
വിശിഷ്ടാതിഥി.. Collector Or Sri. ദേവീദാസ്
ആശംസ..കൺവീനർ
കുട്ടികളുടെ തെരെഞ്ഞെടുത്ത പ്രസംഗം, ദേശഭക്തിഗാനം
ദേശീയ  ഗാനം etc.
(ചുമതല...വീശിഷ്ടാതിഥി., Chandrangadan  Mash& Devadas)
(ചുമതല... സർഗ്ഗവാണി രമേശൻ  മാഷ് )
3.വിവിധ പരിപാടികൾ..
പ്രീ പ്രൈമറി
1. പതാക  നിർമ്മാണം.
2. സ്വാതന്ത്ര്യ സമരവുമായി  ബന്ധപ്പെട്ട വേഷങ്ങൾ.

LP
1. പതാക  നിർമ്മാണം
2. ദേശഭക്തി ഗാനം
3.സ്വാതന്ത്ര്യ സമരവുമായി  ബന്ധപ്പെട്ട വേഷങ്ങൾ.
4. പ്രസംഗം (വീഡിയോ..3 മിനുട്ടിൽ കൂടരുത് )

UP
1.ക്ലാസ്സ്‌ തല ക്വിസ് (ഗൂഗിൾ മീറ്റ് വഴി )
2. സ്വാതന്ത്ര്യ സമരവുമായി  ബന്ധപ്പെട്ട ദൃശ്യാവിഷ്ക്കാരം (കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം.. ലഘു  സ്ക്രിപ്റ്റ്.. രണ്ട് മിനുട്ട്, വീഡിയോ )
3. പ്രസംഗം (വീഡിയോ.. നോക്കി വായിക്കരുത് )

HS
1.സ്വാതന്ത്ര്യ സമരവുമായി  ബന്ധപ്പെട്ട ദൃശ്യാവിഷ്ക്കാരം (കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം....ലഘു  സ്ക്രിപ്റ്റ് , രണ്ട് മിനിറ്റ് ഉള്ള വീഡിയോ )
2.പ്രസംഗം (വീഡിയോ... നോക്കി വായിക്കരുത് )
3. ദേശഭക്തി  ഗാനം (വീഡിയോ )

കുട്ടികൾക്കുള്ള പരിപാടികളിൽ  ഏറ്റവും മികച്ച ദേശഭക്തി ഗാനം, പ്രസംഗം, ദൃശ്യവിഷ്ക്കാരം  എന്നിവ സർഗ്ഗവാണി, ഫേസ്ബുക്ക് ലൈവ് എന്നിവയിൽ ഉപയോഗപ്പെടുത്തും. മറ്റുള്ളവ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യും..... മികച്ചവ  തെരെ

07-08-21 സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ 1. ആഗസ്റ്റ് 16 നുളളിൽ വർക്ക് ഷീറ്റ് മൂല്യനിർണ്ണയം നടത്തി സ്കോർഷീറ്റ് ക്ലാസധ്യാപകരെയും കൺസോളിഡേറ്റ് ചെയ്ത മാർക്ക് ലിസ്റ്റ് ക്ലാസധ്യാപകർ ആഗസ്റ്റ് 19 ന് ഓഫീസിൽ ഏൽപ്പിക്കും. 2. CPTA യോഗങ്ങൾ തീരുമാനിച്ചു. AUG 9 MONDAY..9Th std. ..TIME 7 TO 9 AUG 10...8Th std ...7 TO 9 AUG 11... Class 10 10A,B...6.30 pm 10C,D...7.30pm 10E,F....8.00 pm 3. കുട്ടികളുടെ നോട്ട് പരിശോധ അടുത്ത SRG യോഗങ്ങളിൽ തീരുമാനിക്കും. 4.സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ താഴെ പറയുന്ന പരിപാടികളോടെ നടത്തും വന്ദേമാതരം ദേശീയ പതാക ഉയർത്തൽ.. രാവിലെ 9 മണി... Jhanda ooncha... സ്വാഗതം.. പ്രിൻസിപ്പൽ അധ്യക്ഷൻ. PTA പ്രസിഡന്റ്‌ സന്ദേശം. HM ആശംസകൾ. SMC Chairman MPTA സമ്പൂർണ ദേശീയ ഗാനം.. മധുരപലഹാര വിതരണം. (ചുമതല...1.പതാക ഉയർത്തൽ -- Madhu Mash, SPC 2.വന്ദേമാതരം, Jhanda ooncha..., സമ്പൂർണ ദേശീയ ഗാനം.. മഞ്ജുഷ ടീച്ചർ ) (NSS, SPC, Scouts&Guides, JRC... ഇവയിൽ നിന്നും രണ്ടോ മൂന്നോ കുട്ടികൾ മാത്രം ) 2. സർഗ്ഗവാണി .. വന്ദേമാതരം. സന്ദേശം.. HM വിശിഷ്ടാതിഥി.. Collector Or Sri. ദേവീദാസ് ആശംസ..കൺവീനർ കുട്ടികളുടെ തെരെഞ്ഞെടുത്ത പ്രസംഗം, ദേശഭക്തിഗാനം ദേശീയ ഗാനം etc. (ചുമതല...വീശിഷ്ടാതിഥി., Chandrangadan Mash& Devadas) (ചുമതല... സർഗ്ഗവാണി രമേശൻ മാഷ് ) 3.വിവിധ പരിപാടികൾ.. പ്രീ പ്രൈമറി 1. പതാക നിർമ്മാണം. 2. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വേഷങ്ങൾ. LP 1. പതാക നിർമ്മാണം 2. ദേശഭക്തി ഗാനം 3.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വേഷങ്ങൾ. 4. പ്രസംഗം (വീഡിയോ..3 മിനുട്ടിൽ കൂടരുത് ) UP 1.ക്ലാസ്സ്‌ തല ക്വിസ് (ഗൂഗിൾ മീറ്റ് വഴി ) 2. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്ക്കാരം (കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം.. ലഘു സ്ക്രിപ്റ്റ്.. രണ്ട് മിനുട്ട്, വീഡിയോ ) 3. പ്രസംഗം (വീഡിയോ.. നോക്കി വായിക്കരുത് ) HS 1.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്ക്കാരം (കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം....ലഘു സ്ക്രിപ്റ്റ് , രണ്ട് മിനിറ്റ് ഉള്ള വീഡിയോ ) 2.പ്രസംഗം (വീഡിയോ... നോക്കി വായിക്കരുത് ) 3. ദേശഭക്തി ഗാനം (വീഡിയോ ) കുട്ടികൾക്കുള്ള പരിപാടികളിൽ ഏറ്റവും മികച്ച ദേശഭക്തി ഗാനം, പ്രസംഗം, ദൃശ്യവിഷ്ക്കാരം എന്നിവ സർഗ്ഗവാണി, ഫേസ്ബുക്ക് ലൈവ് എന്നിവയിൽ ഉപയോഗപ്പെടുത്തും. മറ്റുള്ളവ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യും..... മികച്ചവ തെരെഞ്ഞെടുക്കാനുള്ള അധികാരം ഫെസ്റ്റിവൽ കമ്മറ്റിക്കായിരിക്കും... (യൂട്യൂബ്, facebook live ചുമതല കൃഷ്ണൻ മാഷ് & സുവർണൻ മാഷ്.) * സ്വാതന്ത്ര്യ സമരപതിപ്പ് നിർമ്മാണം -- LP/UP/HS ക്ലാസ്സ്‌ അധ്യാപകരുടെ നിർദ്ദേശപ്രകാരം ക്ലാസ്സ്‌ തലത്തിൽ നടത്തും... മുകളിൽ കൊടുത്ത വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ, അവർ അവതരിപ്പിക്കുന്ന പരിപാടിയുടെ വീഡിയോ 12/8/2021, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പ് അതാത് വിഭാഗം ചുമതലയുള്ള അധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. ഓഗസ്റ്റ്‌ 15 ന് രാത്രി 8 മണിക്ക് രക്ഷിതാക്കൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് സംഘടിപ്പിക്കും.... Link ക്ലാസ്സ്‌ ഗ്രൂപുകളിൽ നൽകും. (ചുമതല.. ദേവദാസ് മാഷ് ) ഓരോ വിഭാഗത്തിന്റെയും ചുമതലകൾ.. HS.. ശ്രീജ ടീച്ചർ UP.. വത്സല ടീച്ചർ LP.. ബിന്ദു ടീച്ചർ Pre-Primary.. പുഷ്പ ടീച്ചർ സ്വാതന്ത്ര്യ ദിനാഘോഷം കുട്ടികൾ അവരവരുടെ വീടുകൾ അലങ്കരിച്ചു കൊണ്ട് ആഘോഷിക്കണമെന്ന് ഡിപ്പാർട്മെന്റ് പ്രത്യേക നിർദേശം നൽകിയിട്ടുള്ള കാര്യം കുട്ടികളെ അറിയിക്കാം 5.ആഗസ്റ്റ് 14 ന് സ്റ്റാഫ് കൗൺസിൽ സ്കൂൾ അലങ്കരിക്കും. 6.. ചിങ്ങം 1 കർഷക ദിനം ഇക്കോ ക്ലബ്ബ് - പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സർഗവാണി,കർഷകനെ ആദരിക്കൽ, ഇലക്കറികൾ ഉണ്ടാക്കി ഫോട്ടോ ഷെയർ ചെയ്യൽ... എന്നീ പരിപാടികളോടെ ആഘോഷിക്കും
3:55 pm

ഞ്ഞെടുക്കാനുള്ള അധികാരം  ഫെസ്റ്റിവൽ കമ്മറ്റിക്കായിരിക്കും...
(യൂട്യൂബ്, facebook live ചുമതല കൃഷ്ണൻ മാഷ് & സുവർണൻ  മാഷ്.)
* സ്വാതന്ത്ര്യ സമരപതിപ്പ്  നിർമ്മാണം -- LP/UP/HS ക്ലാസ്സ്‌ അധ്യാപകരുടെ  നിർദ്ദേശപ്രകാരം ക്ലാസ്സ്‌ തലത്തിൽ നടത്തും...

മുകളിൽ കൊടുത്ത വിവിധ  ഇനങ്ങളിൽ  പങ്കെടുക്കുന്ന കുട്ടികൾ, അവർ  അവതരിപ്പിക്കുന്ന പരിപാടിയുടെ വീഡിയോ 12/8/2021, വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പ് അതാത്  വിഭാഗം ചുമതലയുള്ള  അധ്യാപകരെ  ഏൽപ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിന്  ശേഷം ലഭിക്കുന്നവ  സ്വീകരിക്കുന്നതല്ല.

ഓഗസ്റ്റ്‌ 15 ന് രാത്രി 8 മണിക്ക് രക്ഷിതാക്കൾക്കായി  സ്വാതന്ത്ര്യ സമര  ക്വിസ് സംഘടിപ്പിക്കും.... Link ക്ലാസ്സ്‌ ഗ്രൂപുകളിൽ  നൽകും.
(ചുമതല.. ദേവദാസ് മാഷ് )

ഓരോ വിഭാഗത്തിന്റെയും ചുമതലകൾ..
HS.. ശ്രീജ ടീച്ചർ
UP.. വത്സല  ടീച്ചർ
LP.. ബിന്ദു ടീച്ചർ
Pre-Primary.. പുഷ്പ  ടീച്ചർ

സ്വാതന്ത്ര്യ ദിനാഘോഷം  കുട്ടികൾ അവരവരുടെ  വീടുകൾ  അലങ്കരിച്ചു കൊണ്ട് ആഘോഷിക്കണമെന്ന് ഡിപ്പാർട്മെന്റ് പ്രത്യേക നിർദേശം നൽകിയിട്ടുള്ള കാര്യം കുട്ടികളെ അറിയിക്കാം
5.ആഗസ്റ്റ് 14 ന് സ്റ്റാഫ് കൗൺസിൽ സ്കൂൾ അലങ്കരിക്കും.
6.. ചിങ്ങം 1 കർഷക ദിനം ഇക്കോ ക്ലബ്ബ് - പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സർഗവാണി,കർഷകനെ ആദരിക്കൽ, ഇലക്കറികൾ ഉണ്ടാക്കി ഫോട്ടോ ഷെയർ ചെയ്യൽ... എന്നീ പരിപാടികളോടെ ആഘോഷിക്കും

time table for class PTA

 time table for class PTA

AUG 9 MONDAY..9Th std. ..TIME 7 TO 9

AUG 10...8Th std ...7 TO 9
AUG 11... Class 10
10A,B...6.30 pm
10C,D...7.30pm
10E,F....8.00 pm

മഹാകവി കുട്ടമത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

 

 https://fb.watch/7er97R1RSC/

 

കേരളത്തിന്റെ വടക്കേയറ്റത്ത് ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് ജീവിക്കുകയും സ്വാതന്ത്യത്തിനും മലയാള ഭാഷക്കും വേണ്ടിയും തൂലിക ചലിപ്പിക്കുകയും മഹാ കവിയായിരുന്നു കുട്ടമത്ത്. കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണക്കുറുപ്പെന്ന മഹാകവി കുട്ടമത്തിന്റെ ഓര്‍മ്മദിനത്തില്‍ കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഛായാചിത്രം അനാഛാദനം ചെയ്തു.  പ്രശസ്ത നിരൂപകനും ഗ്രന്ഥകാരനും കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവുമായ ഇ.പി.രാജഗോപാലന്‍ അനാഛാദന കര്‍മ്മം നിര്‍വഹിച്ചു. കുട്ടമത്ത് സൂര്യാസ്തമയങ്ങള്‍ കണ്ട കുന്നിന്‍ നെറുകയില്‍ നില്‍ക്കുമ്പോഴുള്ള വൈകാരികതയെ സൂചിപ്പിച്ച് സംസാരിച്ച അദ്ദേഹം പുതു തലമുറ കരുതുന്നതുപോലെ  പഴമക്കാരനല്ല കുട്ടമത്തെന്നും മറിച്ച് ആധുനികനാണെന്നും പറഞ്ഞു.
പുസ്തകശാലയുടെ ചുവരില്‍ കുട്ടികള്‍ക്ക് കവിയെ അറിയുന്നതിനാണ് അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ വ്യത്യസ്തമായ ഈ പരിപാടി നടത്തിയത്. വിദ്യാലയത്തിലെ മുന്‍ ചിത്രകലാ അധ്യാപകനായ സാജന്‍ ബിരിക്കുളമാണ് ചിത്രരചന നിര്‍വ്വഹിച്ചത്. വിദ്യാലയത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ പി ടി എ പ്രസിഡന്റ് എം രാജന്‍ അധ്യക്ഷനായി.  പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍, അധ്യാപകരായ ടി വി രഘുനാഥ് ,കെ.കൃഷ്ണന്‍ ,രമേശന്‍ പുന്നത്തിരിയന്‍, എം മുഹമ്മദ് കുഞ്ഞി, സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് എന്നിവര്‍ സംസാരിച്ചു.
============================


 

 





പ്രശസ്ത നിരൂപകനും സാഹിത്യകാരനുമായ ഇ.പി രാജഗോപാലൻ മാസ്റ്റർ മഹാകവി കുട്ടമത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തതിനു ശേഷം സ്കൂളിലെ സന്ദർശക ഡയറിയിൽ എഴുതുന്നു.