Wednesday 24 February 2021

പ്ലാസ്റ്റിക്ക് ശേഖരണം


 ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക്ക് ശേഖരണത്തിനായി നൽകുന്ന ബോക്സിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് നമ്മുടെ വിദ്യാലയത്തിൽ വച്ച് നടക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.

 പരിസ്ഥിതിക്കു വേണ്ടി കലക്ഷൻ ബിന്നുകൾ

ചെറുവത്തൂർ: കളക്റ്റേർസ് അറ്റ് സ്ക്കൂൾ പദ്ധതി പ്രകാരം വിദ്യാലയങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ തുടക്കമായി.

 വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി പ്രമീള ബിന്നുകൾ കുട്ടികൾക്കും അധ്യാപകർക്കും കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ കെ.രമണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി അധ്യക്ഷൻ സി വി ഗിരീശൻ, പഞ്ചായത്ത് മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത് , പി.വസന്ത ,സി ആശ ,എം മഞ്ജുഷ ,മഹേഷ് വെങ്ങാട്ട് ,ടി.കെ.റഹ്മത്ത് എന്നിവരും വി ഇ ഒ മാരായ രജിഷ കൃഷ്ണൻ, കെ സരിത പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ , പ്രിൻസിപ്പൽ ടി. സുമതി എന്നിവരും സംസാരിച്ചു.



 

കാക്കാപ്പൂ പ്രകാശനം




ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനച്ചടങ്ങ്
 

സ്കൂൾ പരിസരത്തെ ജൈവ വൈവിധ്യങ്ങളെ പകർത്തിയ രേഖ പ്രകാശനം ചെയ്യുന്ന ചടങ്ങ് മുറ്റത്തൊരുക്കിയപ്പോൾ,ചെങ്കല്ലിന്റെ ഊഷരതയിലും തല ഉയർത്തി നിൽക്കുന്ന ഈ കാട്ടു ചെടിയെ കാണാതെ പോകയോ...  ഏത് നിസ്സാരതയിലും ഉയിർപ്പിന്റെ ഉജ്ജ്വലതയുണ്ട് ..വർണങ്ങൾ കുറഞ്ഞാലും കാഴ്ചകളില്ലാതെ ..കരഘോഷമില്ലാതെ നമുക്ക് മുന്നിലൂടെ അവ നിശ്ശബ്ദമായി കടന്ന് പോകുക തന്നെ ചെയ്യും..

 കാക്കാപ്പൂ' ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു
-------------------------------------------------
     <<<<< 23/FEB/2021 >>>>>

 ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കുട്ടമത്തിലെ ജൈവവൈവിധ്യത്തിന്റെ രേഖയായ 'കാക്കാപ്പു' ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജേന്ദ്രന്‍ പയ്യാടക്കത്ത് അധ്യക്ഷത വഹിച്ചു. മഴക്കാലത്തു മാത്രം കാണുന്ന കാക്കാപ്പു, ചൂത്, ഉറമ്പുതീനികളായായ ഡ്രോസിറ തുടങ്ങിയ ചെറു ചെടികള്‍ മുതല്‍ പാല, ആല്‍, നെല്ലി, പ്ലാവ്, താന്നി, തേക്ക് തുടങ്ങിയ വന്‍മരങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. നാട്ടിലെ ജലസംഭരണിയായ കുന്നികളില്‍ പല ഔഷധച്ചെടികളും ഒരു കാലത്ത് സുലഭമായിരുന്നു. ഇവ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും പരിചയപ്പെടുന്നതിനാണ് വിദ്യാലയം 'കാക്കാപ്പു'പുസ്തകം തയ്യാറാക്കിയത്. എ.യോഗേഷ്, റിട്ടയേര്‍ഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.വി.കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം പരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രജിസ്റ്റര്‍ തയ്യാറാക്കിയത്. ഇനങ്ങളിലായി 250 ഓളം മരങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും പക്ഷികളുടെയും പൂമ്പാറ്റകളുടെയും ഉരഗങ്ങളുടെയും സചിത്ര വിവരണം ഇതിലുണ്ട്എട്ടാം വാര്‍ഡ് മെമ്പര്‍ പി.വസന്ത, എസ്എംസി ചെയര്‍മാന്‍ വയലില്‍ രാഘവന്‍ ,പ്രിന്‍സിപ്പാള്‍ ടി സുമതി ,അധ്യാപകരായ എ.യോഗേഷ് ,കെ.കൃഷ്ണന്‍, എം.ദേവദാസ്, പ്രധാനാധ്യാപകന്‍ കെ.ജയചന്ദ്രന്‍, പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ എം.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.



 

WORLD THINKING DAY



 പരിചിന്തന ദിനം ...
ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്
ജി.എച്ച്.എസ്.എസ് കുട്ടമത്ത് യൂണിറ്റ്.

Sunday 21 February 2021

ഇന്ന് ഫെബ്രുവരി21,ലോക മാതൃഭാഷാദിനം..

 ഇന്ന് ഫെബ്രുവരി21,ലോക മാതൃഭാഷാദിനം...1999മുതൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം നാം ലോക മാതൃഭാഷാദിനം ആചരിക്കുന്നു. ബംഗ്ലാദേശിലെ ഡാക്കയിൽ ഉർദു ഔദ്യോഗിക ഭാഷയായി അടിച്ചേല്പിച്ചതിനെതിരെ ,ബംഗ്ലാ ഭാഷയ്ക്കുവേണ്ടി പോരാടി മരിച്ച ഡാക്കായൂണിവേർസിറ്റി വിദ്യാർത്ഥികളുൾപ്പെടെയുള്ള ഭാഷാ സ്നേഹികളുടെ ഓർമ്മയ്ക്കായാണ് മാതൃഭാഷാദിനം ആചരിക്കുന്നത്.ഒരു ജനതയുടെ അമൂല്യമായ സ്വത്താണ് അവന്റെ മാതൃഭാഷ,അത് നഷ്ടപ്പെട്ടാൽ ആ സമൂഹം വേരില്ലാത്ത ആൾക്കുട്ടമായി മാറും.വ്യക്തികളുടെ വളർച്ചയ്ക്കും സമൂഹപുരോഗതിക്കും മാതൃഭാഷാ സംരക്ഷണം അത്കൊണ്ട് തന്നെ അനിവാര്യമാണ്. നമ്മുടെ മാതൃഭാഷയായമലയാളത്തെ ക്കുറിച്ച് ഇന്ന് നിങ്ങളോട് സംസാരിക്കുന്നത്,പയ്യന്നൂർ മലയാള പാഠശാലാഡയരക്ടർ ശ്രീ.ഭാസ്ക്കരപൊതുവാൾ മാഷാണ്. മാതൃഭാഷയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക് ഏവരെയും ക്ഷണിക്കുകയാണ്.


 

സർവാൻ-9F




 


 

(18/2/21) ന് 1.30 ന് സ്റ്റാഫ് റൂമിൽ വെച്ച് സ്റ്റാഫ് കൗൺസിൽ യോഗം

 നോട്ടീസ്
വ്യാഴാഴ്ച (18/2/21) ന് 1.30 ന് സ്റ്റാഫ് റൂമിൽ വെച്ച് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. മുഴുവൻ സ്റ്റാഫംഗങ്ങളും നിർബന്ധമായി യോഗത്തിൽ പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. വിരമിക്കുന്ന സഹപ്രവർത്തകർക്കുള്ള യാത്രയയപ്പ്
2. SSLC കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ, യാത്രയയപ്പ്.
3. SSLC  പരീക്ഷയുടെ ഒരുക്കങ്ങൾ
4. അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

കാക്കാപ്പൂ


 

Adhya suresh, Druda Santhosh GHSS Kuttamath

 പാലക്കാട് വെച്ച് നടന്ന സംസ്ഥാന Sepak takraw ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ച  കാസർഗോഡ് ജില്ല ടീം അംഗങ്ങളായ Adhya  suresh, Druda Santhosh GHSS Kuttamath


 Congrats💐💐💐💐💐💐💐💐💐💐💐💐

ക്യാപിറ്റോൾ സിനിമ പ്രദർശനോദ്ഘാടനം




 ക്യാപിറ്റോൾ സിനിമ പ്രദർശനോദ്ഘാടനം @ghss Kuttamath ....ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ്‌ സ്നേഹപലിയേരി ഉദ്ഘാടനം ചെയ്യുന്നു

SARGAVANI-17-02-2021


 

Wednesday 10 February 2021

steps

motivation class



 

sargavani-28-01-2021


 

staff meeting


 [08:48, 06/02/2021] Manju: ജില്ല നടത്തിയ മോഡൽ ടെസ്റ്റ് (3) സ്കൗട്ട് വിഭാഗത്തിൽ 30/30 മാർക്ക് നേടിയ രണ്ടാമതും  ഒന്നാം സ്ഥാനം നേടിയ അഭിനവ് കൃഷ്ണ ( GHSS കുട്ടമ്മത്ത്) ഗൈഡ് വിഭാഗത്തിൽ 28/30 നേടി ഒന്നാം സ്ഥാനം നേടിയ GHS പൂല്ലൂർ ഇരിയയിലെ (നൻമ ഓപ്പൺ ഗ്രൂപ്പ് ) എന്നിവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
കുട്ടികളുടെ യൂണിറ്റ് ലീഡേർസിനും അ അഭിനന്ദനങ്ങൾ
രണ്ടും മൂന്നും സ്ഥാനം നേടിയവർക്കും അഭിനന്ദനങ്ങൾ
വി.കെ ഭാസ്കരൻ DOC
[08:49, 06/02/2021] Manju: അഭിനവ് 10 F

seemat training


 


 

അറിവുത്സവെ



 AKSTU അറിവുത്സവത്തിൽ HS വിഭാഗം ഒന്നാം സ്ഥാനം മഞ്ജിത്‌ കൃഷ്ണ GHSS കുട്ടമത്ത്.

Thursday 4 February 2021

പ്രതിഭോത്സവം

 KSTA നടത്തിയ പ്രതിഭോത്സവം പരിപാടിയിൽ
7A യിലെ വൈഷ്ണവ് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി



മാസ്ക് വിതരണം ക്ലാസ്സിൽ

 മാസ്ക് വിതരണം  ക്ലാസ്സിൽ


 

padanaveedu

Vayana at kovval padanaveedu

ശ്രദ്ധേയമായി പൂവനിക

 CNET NEWS ONLINE 👈👈

ശ്രദ്ധേയമായി പൂവനിക

➖➖▶️ 2-FEB -2021 ◀️➖➖

 ജി.എച്ച്.എസ്.എസ്.കുട്ടമത്തില്‍്സംഘടിപ്പിച്ച എല്‍.പി വിഭാഗം കുട്ടികളുടെ തനതു പ്രവര്‍ത്തനമായ 'പൂവനിക' ശ്രദ്ധേയമായി. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച വൈകുന്നേരം 7 മണി മുതലാണ് കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനായി പൂവനികയെന്ന ഓണ്‍ലൈന്‍ വേദിയൊരുക്കുന്നത്. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ശ്രീ ചെങ്ങന്നൂര്‍ ശ്രീകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രശസ്ത സിനിമാനടന്‍മാരായ പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ പരിപാടിയില്‍ കുട്ടികളുമായി സംവദിച്ചു. 2021 ജനുവരി മാസത്തിലെ പൂവനിക എല്‍.പി വിഭാഗം രക്ഷിതാക്കളുടെ സര്‍ഗ്ഗാത്മക പരിപാടികളാണ് ഉള്‍പ്പെടുത്തിയത്. പരിപാടിക്ക് വിവിധ ക്ലാസ്സ് അധ്യാപകര്‍ നേതൃത്വം നല്‍കി. പ്രശസ്ത കവിയും ചാനല്‍ അവതാരകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷനായി. നൃത്തം, ഗാനം, ചിത്രരചന, കവിത, കഥ, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയ മികവാര്‍ന്ന പരിപാടികളാണ് രക്ഷിതാക്കള്‍ അവതരിപ്പിച്ചത്. സ്റ്റാഫ് സെക്രട്ടറി എം. ദേവദാസ്, പി.ടി.എ പ്രസിഡണ്ട് എം.രാജന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ക്ലാസ്സുകളിലെ 100 ഓളം രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കാളികളായി. കോവിഡ് മഹാമാരി തീര്‍ത്ത ഒറ്റപ്പെടലില്‍ നിന്നും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സാന്ത്വനമായി മാറുകയാണ് പൂവനികയുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍.


.......................................................................




SEED


 

പഠന വീട് ഉദ്ഘാടനം

ഗവ.ഹയർ സെക്കൻ്ററി സ്കൂൾ  കുട്ടമത്ത്
പഠന വീട് ഉദ്ഘാടനം
2. 2. 21
കൊവ്വൽ എ.യു.പി സ്കൂൾ ,ചെറുവത്തൂർ
വൈകുന്നേരം 5.45ന്



പൂവനിക'

ശാസ്ത്രരംഗം

 പൊതു വിദ്യാഭ്യാസ വകുപ്പ് - കേരളം 🛑             💦 ചെറുവത്തൂർ ഉപജില്ല 💦
🎇 ശാസ്ത്രരംഗം🎇
...........................................


പ്രോജക്റ്റ് അവതരണം

UP- HS
...........................................

സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാന-തല മത്സരങ്ങൾ.

വിഷയം -
കോവിഡ് പ്രതിസന്ധിയും അതിജീവനവും - ഒരു പഠനം

മേഖല
ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം
     ഇവയിൽ കുട്ടിക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു മേഖലയിലൂടെ വിഷയം അവതരിപ്പിക്കാം..
...........................................
സ്കൂൾ തല മത്സരം
*2021 ഫിബ്രവരി - 8 (തിങ്കൾ).
ഉപജില്ലാതല മത്സരം
2021 ഫിബ്രവരി - 12 (വെള്ളി).
...........................................
🟣വിദ്യാലയതലത്തിൽ - പ്രോജക്റ്റ് അവതരണം- പരമാവധി കുട്ടികളുടെ പങ്കാളിത്തത്തോടെ, കോവിഡ് മാനദണ്ഡങ്ങൾ ശരിയായരീതിയിൽ പാലിച്ചുകൊണ്ട് നടത്തുകയും UP, HS വിഭാഗങ്ങളിൽ നിന്നും ഓരോ കുട്ടിയെ വീതം (മുകളിൽ പറഞ്ഞ നാല് മേഖലകളിൽ ഏതിലായാലും - മികച്ചു നിൽക്കുന്നത് ) തെരഞ്ഞെടുത്ത് 8 ന് വൈകുന്നേരംതന്നെ പേരുവിവരം അറിയിക്കണം.(ഗൂഗിൾ ഫോർമാറ്റ് സ്കൂളിലേക്ക് Mail ചെയ്യുന്നതാണ്). ഫെബ്രുവരി 10നു മുമ്പേതന്നെ, ചെറുവത്തൂർ AEO ഓഫീസിൽ, വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടിയുടെ പ്രോജക്റ്റ് റിപ്പോർട്ടിൻ്റെ ഒറിജിനൽ എത്തിക്കേണ്ടതാണ്.
കുട്ടിയുടെ ബയോഡാറ്റയും ഒരു പേപ്പറിൽ എഴുതി കവറിൽ കൂടെ വെക്കണം.
( പേര്, ക്ലാസ്സ്, വിദ്യാലയം, വാട്സ്ആപ്പ് നമ്പർ , പ്രോജക്ട് വിഷയം, അവതരണ മേഖല ഈ വിവരങ്ങൾ ഉൾപ്പെട്ടത് ).🟣
...........................................

 📍ഫിബ്രവരി -12 നാണ് ഗൂഗിൾ മീറ്റിലൂടെ സബ് ജില്ലാതല മത്സരം. - ശ്രദ്ധിക്കുക പൂർണമായും ഓൺലൈൻ മത്സരമാണ്.  അവതരണത്തിന് 4 മിനുട്ട് - അഭിമുഖം 2 മിനുട്ട് - ഇങ്ങനെ ആകെ 6 മിനുട്ടാണ് സമയം. അവതരണസമയത്ത് പ്രോജക്ട് റിപ്പോർട്ടിൻ്റെ ഒരു കോപ്പി കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരിക്കണം.
പരമാവധി 4 Slide - കളും അവതരിപ്പിക്കാം.( ചാർട്ടുകളുടെ ഫോട്ടോ പ്രസൻ്റേഷൻ അല്ല - Screen ഷേയറിങ്ങിലൂടെ Slide Presentation തന്നെയായിരിക്കണം  )📍
🖋️സബ് ജില്ലയിൽ നിന്ന് UP, HS തലങ്ങളിൽ മികച്ച ഓരോ പ്രോജക്റ്റ് ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.🖋️

                                💍  മൂല്യനിർണയ       സൂചകങ്ങൾ       💍

1. ശാസ്ത്രീയ സമീപനം - 25 Score
2. നൂതന ആശയം - 15 Score
3. സ്വപ്രയത്നം - 15 Score
4. അവതരണവും വിശദീകരണവും - 15 Score
5. പ്രയോജനം - 15 Score
6. പ്രോജക്റ്റ് റിപ്പോർട്ട് - 15 Score
ആകെ 100 Score.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ - ചെറുവത്തൂർ

ഉപജില്ലാ
കോ-ഓർഡിനേറ്റർ
( ശാസ്ത്രരംഗം)
9446652686 (Whats App. No.)
📚📚📚📚📚📚📚

മാതൃഭൂമി സീഡ് ന്റെ - അധ്യാപകർക്ക് കോവിഡ് പ്രതിരോധത്തിന് ഷിൽഡ്

 പ്രിയമുള്ളവരെ,
മാതൃഭൂമി സീഡ് ന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് കോവിഡ് പ്രതിരോധത്തിന് ഷിൽഡ് നൽകുന്ന പ്രവർത്തനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വെച്ച് നടത്തുന്നു.
 3/2/2021 ബുധനാഴ്ച രാവിലെ 11മണിക്ക് പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവഹിക്കും....

POOVANIKA