Sunday 16 January 2022

കില്ലർ സെൽസ് ഷോർട്ട് ഫിലിം

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ,കുട്ടമത്ത് കില്ലർ സെൽസ് ഷോർട്ട് ഫിലിം 18.1 2022 ചൊവ്വാഴ്ച ഉച്ചക്ക് 2 30 സ്വാഗതം .. കെ.ജയചന്ദ്രൻ പ്രഥമാധ്യാപകൻ അധ്യക്ഷത എം.രാജൻ പ്രസിഡണ്ട് പി ടി എ ഉദ്ഘാടനം .. ശ്രീ.ഉണ്ണി രാജ് ചെറുവത്തൂർ ഫിലിം ആക്ടർ.. മറിമായം ഫെയിം അനുമോദനം..ടി. സുമതി പ്രിൻസിപ്പാൾ മുഖ്യാതിഥി ..എൻ.ജി.രഘുനാഥൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ, കാസർഗോഡ് ആശംസ .. വയലിൽ രാഘവൻ എസ് എം സി ചെയർമാൻ പത്മാവതി ടി.ആർ .എം പി ടി എ പ്രസിഡൻ്റ് രഘുനാഥ് ടി വി സീനിയർ അസിസ്റ്റൻറ് ഹയർ സെക്കൻഡറി കൃഷ്ണൻ കെ. സീനിയർ അസിസ്റ്റൻ്റ് ഹൈസ്കൂൾ സ്കൂൾ യോഗേഷ്.എം സ്റ്റാഫ് സെക്രട്ടറി വത്സരാജൻ.കെ നന്ദി.. ദേവദാസ് എം. സ്റ്റാഫ് സെക്രട്ടറി .

Self defense . Inauguration

തെയ്യ പ്രപഞ്ചം

മഞ്ജുഷ ടീച്ചർ ലൈബ്രറിയിലേക്ക് നൽകിയ തെയ്യ പ്രപഞ്ചം പുസ്തകങ്ങൾ മുഹമ്മദ് കുഞ്ഞി മാഷക്ക് കൈമാറി
കുട്ടമത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഗണിത ലാബ് ഒരുങ്ങി. ഗണിത പഠനം വിദ്യാർത്ഥികൾക്ക് ആയാസ രഹിതവും ആസ്വാദ്യകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടമത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഗണിത ലാബ് ഒരുക്കിയത്.   കുട്ടമത്ത്  ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഏവരുടെയും പ്രിയപ്പെട്ട അധ്യാപകനായിരുന്ന  എൻ. കെ ദാമോദരൻ മാസ്റ്ററുടെ പേരിൽ നിർമ്മിച്ച  ഗണിത ലാബിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ കെ. വി പുഷ്പ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. രാജൻ അധ്യക്ഷനായി. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ ടി. സുമതി  ഫോട്ടോ അനാച്ഛാദനം ചെയ്തു. സബ്ജക്ട് കൗൺസിൽ  കൺവീനർ എം. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ ടി. വി രാഘവൻ ദാമോദരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ ഡി.ഇ. ഒ ഉഷ, വയലിൽ രാഘവൻ,  ടി.ആർ. പത്മാവതി, ടി.വി. രഘുനാഥ്‌ കെ. കൃഷ്ണൻ, എം.ഇ. ചന്ദ്രാംഗദൻ, പി. ഗോപാലകൃഷ്ണൻ, എം. ദേവദാസ് , എം. യോഗേഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ സ്വാഗതവും എം.എസ്. സിന്ധു നന്ദിയും പറഞ്ഞു.

ില്ലാ തല ദേശഭക്തിഗാന മത്സരം

വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച ജില്ലാ തല ദേശഭക്തിഗാന മത്സരത്തിന്റെ വിജയികൾ ഒന്നാം സ്ഥാനം -കോഡ് നമ്പർ 116 ജി. എച്ച്. എസ്. എസ്. കുട്ടമത്ത് രണ്ടാം സ്ഥാനം -കോഡ് നമ്പർ 117 ജി. എച്ച്. എസ്. എസ്. പിലിക്കോട് മൂന്നാം സ്ഥാനം - കോഡ് നമ്പർ 120 ദ് രാജാസ് ഹയർ സെക്കന്ററി സ്കൂൾ നീലേശ്വരം പ്രോത്സാഹനസമ്മാനം -കോഡ് നമ്പർ 102 സെന്റ് തോമസ് എച്ച്. എസ്. എസ്. തോമാപുരം *വിജയികൾക്ക് അഭിനന്ദനങ്ങൾ * [15:54, 10/01/2022] Jaychndrnpilic: പാടിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ പ്രത്യേകിച്ച് കുട്ടികളെ തയ്യാറാക്കിയ മഞ്ജുഷ ടീച്ചർക്ക് ബിഗ് സല്യൂട്ട്💐💐💐💐
ജില്ലയിലെ മികച്ച 19 വിദ്യാലയങ്ങൾ പങ്കെടുത്ത ദേശഭക്തിഗാന മത്സരത്തിലാണ് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ കുട്ടികൾ താരങ്ങളായത്. മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുന്നു ..മികച്ച ഗാനം തിരഞ്ഞെടുത്ത് ചിട്ടയായ രീതിയിൽ പരിശീലനം നൽകിയ മഞ്ജുഷ ടീച്ചറിന് പ്രത്യേക അഭിനന്ദനങ്ങൾ .. കുട്ടികൾക്ക് പിന്തുണ നൽകിയ രക്ഷിതാക്കൾ ,ക്ലാസ്സ് അധ്യാപകർ മറ്റ് അധ്യാപകർ കുട്ടികളെ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോയ അധ്യാപകരായ ദേവദാസ് ,സുവർണ്ണൻ എന്നിവർക്കും നന്ദി... ഈ മികച്ച വിജയത്തിൽ സന്തോഷം അറിയിക്കുന്നു.

െപക് താക്രോ

തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ സ
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ വിഷ്ണു, മനു Ghss kuttamath

"സ്വദേശ് മെഗാ ക്വിസിന്റെ "

KPSTA ഇന്ന് നടത്തിയ
ഉപജില്ലാ തല മത്സരത്തിൽ താഴെപ്പറയുന്ന GHSS കുട്ടമത്തെ കുട്ടികൾ വിജയികളായി... LP Second... Aradhya. A V UP.. First... Rishikesh HS.. Third.. Anagha Pradeep HSS.. First.. Jijin Babu

പായസ വിതരണം

ജിതിൻ ആർ ജനാർദ്ദനൻ കണ്ണൻ 2012 ൽ SSLC കഴിഞ്ഞ കുട്ടിയുടെ ഓർമ്മയുമായി രക്ഷിതാക്കൾ നൽകിയത്