സബ്ജക്ട് കൗൺസിൽ- ബയോളജി.
19 - 10 - 2020
ഓൺലൈൻ ക്ലാ കൾക്കുള്ള സപ്പോർട്ടി ഗ് ക്ലാസുകൾ സാധാരണ പോലെ തുടരാൻ തീരുമാനിച്ചു. ആദ്യ പാഠഭാഗങ്ങൾ ഓർമ്മിപ്പിക്കുന്നതിന് സ്വയം വിലയിരുത്തൽ ചോദ്യങ്ങൾ നൽകി നിശ്ചിതസമയത്തിനകം രക്ഷിതാക്കളുടെ
മേൽനോട്ടത്തിൽ
ചെയ്യാൻ തീരുമാനിച്ചു.
ബയോളജിയുമായി ബന്ധപ്പെട്ട് നവംബർ 12 സലിം അലി ജന്മദിനം പക്ഷിനിരീക്ഷണത്തിന് തുടക്കമിടാൻ തീരുമാനിച്ചു. തുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ അടുത്ത സബ്ജക്ട് കൗൺസിലിൽ തീരുമാനിക്കാം.
LP SRG report
ഓൺലൈൻ ക്ലാസ്സ് ക്ലാസ്സ് കുട്ടികൾ കാണുകയും ചില ക്ലാസുകളിൽ ഒന്നോ രണ്ടോ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും പ്രവർത്തനങ്ങൾ അയച്ചു തരുന്നുണ്ട്.പാഠപുസ്തകം രണ്ടാം ഭാഗം എത്തിയാൽ ഉടനെ വിതരണം ചെയ്യും. BRC യിൽ നിന്നും ലഭിച്ച work sheet. എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.കുട്ടികൾ അതിലെ പ്രവർത്തനങ്ങൾ ചെയ്തത് വരുന്നു. കുട്ടികൾക്ക് ഉള്ള കിറ്റ് വിതരണത്തിന്റെ അന്ന് work sheet തിരിച്ചുവാങ്ങുതത് ആയിരിക്കും.നവംബർ 1 കേരളപിറവി ദിനത്തിൽ lp തലത്തിൽ ക്വിസ് ,കേരലഗാനലാപണം എന്നിവ നടത്തും.
മലയാളം സബ്ബ്ജക്ട് കൗൺസിൽ മിനിയാന്ന് ചേർന്നു.എല്ലാവരും പങ്കെടുത്തു. കുട്ടികൾക്ക് ക്ലാസ്സിന് ശേഷം വർക്ക് ഷീറ്റുകൾ എല്ലാവരും അയച്ച് നല്കുന്നുണ്ട്. യുണീറ്റ് ടെസ്റ്റ് എന്ന രീതിയിൽ ചില ചോദ്യപേപ്പറുകൾ അയച്ച് കൊടുത്തിട്ടുണ്ട്. വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ മാറ്റി വെച്ച കവികളുടെ ദിനാചരണം ബുധനാഴ്ച നടത്തും. സുകുമാരൻ മാഷ് അനുസ്മരണ പ്രഭാഷണം നടത്തും. അക്കിത്തം അനുസ്മരണവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇടശ്ശേരി, പി., ചങ്ങമ്പുഴ, വള്ളത്തോൾ എന്നിവരുടെ കവിതകൾ ചൊല്ലി കുട്ടികൾ അയച്ച് തന്നിട്ടുണ്ട്
Social Science subject Council . 20.10.20 ന് രാവിലെ ചേർന്നു. എല്ലാവരും പങ്കെടുത്തു. 1 എട്ട്, ഒമ്പത്, പത്ത് ക്ലാസുകളുടെ chapter wise worksheet ഫലപ്രദമാണെങ്കിലും ചില കുട്ടികൾ ഉദാസീനത കാണിക്കുന്നു. ആദ്യം കാണിച്ച താല്പര്യം ഇപ്പോൾ കാണുന്നില്ല. പത്താം ക്ലാസിന്റെ അനുബന്ധ ക്ലാസുകൾ നന്നായി പോകുന്നു First Term complete ആയി. question Paper Model നൽകി. ദിനാചരണങ്ങൾ പ്രാധാന്യത്തോടെ നടത്താൻ തീരുമാനിച്ചു.
English subject Council _20/10/ 2020
8 9 10 ക്ലാസ്സുകളിലെ online ക്ലാസ്സുകൾ _ പ്രവർത്തനങ്ങൾ, Oral and Written assessment ,തുടങ്ങിയവ review ചെയ്തു .whats app വഴി നൽകുന്ന notes കൃത്യമായി കൈകാര്യം ചെയ്യാത്ത കുട്ടികൾ മിക്ക ക്ലാസ്സുകളിലും ഉണ്ട്.
News broadcasting ഈ മാസം അവസാനം 10th std ലെ കുട്ടികളെ ഉൾപ്പെടുത്തി ചെയ്യാൻ തീരുമാനിച്ചു .
November last week ൽ ഒരു Digital Magazine on the effects of the deadly Pandemic ,,,, release ചെയ്യാനായും ധാരണയായി.
ജിഎച്ച്എസ്എസ് കുട്ടമത്ത്
എസ്ആര്‍ജി യോഗം 20 /10/ 2020
ഒക്ടോബര്‍ മാസത്തെ എസ്ആര്‍ജി രണ്ടാമത് യോഗം 20/10/2020 ന് വൈകുന്നേരം 2.30 ന് ഗൂഗിള്‍ മീറ്റിലൂടെ
ചേര്‍ന്നു. എച്ച്എസ് എസ് ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകന്‍
ശ്രീ ജയചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി.അജണ്ടയും യോഗവിശദീകരണവും പ്രധാനധ്യാപകന്‍ നടത്തി.എസ് ആര്‍
ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയനും ശ്രീമതി വത്സല ടീച്ചര്‍,ശ്രീമതി കവിത ടീച്ചര്‍ എന്നിവര്‍ എല്‍പി,യുപി
എസ് ആര്‍ജിയുടെ ഒക്ടോബര്‍ ആദ്യം നടന്ന യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് നടത്തി.ഓണ്‍ലൈന്‍ പഠനത്തിന്റെ
വില യിരുത്തല്‍ വിദ്യാര്‍ഥികളുടെ പഠനനേട്ടത്തെ വിലയിരുത്തുന്നതരത്തിലുള്ളതായിരിക്കണമെന്നും പ്രധാനധ്യാ
പകന്‍ ഓര്‍മ്മിച്ചു.യോഗത്തില്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍,സ്റ്റാഫ് കൗണ്‍സില്‍ സിക്രട്ടറി ശ്രീ ദേവ
ദാസ് മാസ്റ്റര്‍ എന്നിവരും സംസാരിച്ചു.സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അജണ്ട.
1.എസ് ആര്‍ ജി,സബ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ടിംഗ് .
2.സിപിടി എ
3.ഓണ്‍ലൈന്‍ പഠനം
4. മാസദിനാചരണപ്രവര്‍ത്തനവിലയിരുത്തല്‍,നവമ്പര്‍ ദിനാചരണം ആസൂത്രണം.
എസ്ആര്‍ജി റിപ്പോര്‍ട്ടിംഗ്
എച്ച്എസ് എസ്ആര്‍ജി
എച്ച്എസ് വിഭാഗം എസ്ആര്‍ജി റിപ്പോര്‍ട്ടിംഗ് കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ നടത്തി.കഴിഞ്ഞ
എസ്ആര്‍ജിയോഗത്തില്‍ തീരുമാനിച്ച വിദ്യാലയപ്രവര്‍ത്തനങ്ങള്‍ അതത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍
മികച്ച രീതിയില്‍ നടത്തി.വിദ്യാലയദിനാചരണങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ വിവധക്ബ്ബുകളുടെ
നേതൃത്വത്തില്‍ മികച്ച വിദ്യാര്‍ഥീപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ കഴിഞ്ഞു.വിദ്യാരംഗത്തിന്റെ
നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത പരിപാടികള്‍ നാലു കവികളുടെ (പി കുഞ്ഞിരാമന്‍ നായര്‍,ചങ്ങമ്പുഴ,
ഇടശ്ശേരി,വള്ളത്തോള്‍) ദിനാചരണങ്ങള്‍ ഒക്ടോബര്‍ അവസാനവാരത്തിനകം രണ്ട് പരിപാടികളായി
ആചരിക്കും.വിദ്യാരംഗത്തിന്റെയും ലൈബ്രറിയുടെയും പ്രവര്‍ത്തനത്തിനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി
പ്രധാനധ്യാപകന്‍ മലയാളം അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തു.എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുപി എസ്ആര്‍ജി.
എസ്ആര്‍ജി കണ്‍വീനര്‍ ശ്രീമതി വത്സല ടീച്ചര്‍ യുപിയുടെ റിപ്പോര്‍ട്ടിംഗ് നടത്തി.ഓണ്‍ ലൈന്‍ പഠന
ത്തില്‍ അധ്യാപകര്‍ എല്ലാതരത്തിലുള്ള പിന്തുണ നല്കുമ്പോഴും കുറച്ച് കുട്ടികളുടെ പ്രതികരണം കുറവാണെന്ന്
റിപ്പോര്‍ട്ട് ചെയ്തു.രക്ഷിതാക്കളെ കുട്ടികളുടെ പഠനവുമായും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിളിക്കുന്നുണ്ട് .
തുടര്‍പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ചോദ്യങ്ങളും വര്‍ക്ക് ഷീറ്റുകളും നല്കുന്നുണ്ട് . ഗൂഗിള്‍മീറ്റില്‍ ഓണ്‍
ലൈന് ആയി നാല് ക്ലാസ് പിടിഎ നടത്തി.നവമ്പര്‍ 1 കേരളപ്പിറവി ദിനത്തില്‍ പ്രശ്നോത്തരിയും 14 ന്സലീം അലിയുടെ ജന്മദിനത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കല്‍,പക്ഷിനിരീക്ഷണം നടത്തി കുറിപ്പ്
തയ്യാറാക്കാനും ശിശുദിനത്തില്‍ പ്രസംഗം നടത്തി ഓഡിയോ തരുന്നതിനുമുള്ള ദിനാചരണാസൂത്രണം ചെ
യ്തിട്ടുണ്ടെന്നുമറിയിച്ചു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ വെളിപ്പെടു ത്തു ന്ന ഉണര്‍വ് മികച്ചരക്ഷാകര്‍തൃ പ്രതികര
ണം ലഭിക്കുന്നുണ്ട് . ഇനിയുള്ള വിദ്യാല യപ്രവര്‍ത്തനങ്ങളുടെ ഏകീകരണം എസ്ആര്‍ജിതലത്തില്‍ രൂപീ ക
രിക്കുന്നതിന് പ്രൈമറി തലത്തിന്റെ പിന്തുണ അറിയിച്ചു.
എല്‍പി എസ് ആര്‍ജി
എസ്ആര്‍ജി കണ്‍വീനര്‍ കവിതടീച്ചര്‍ നല്കിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുഴുവന്‍ കുട്ടികളും ഓണ്‍ലൈന്‍ ക്ലാസ്
കാണുന്നുവെങ്കിലും ചില കുട്ടികള്‍ നോട്ടയക്കുന്നതില്‍ താല്പര്യകുറവ് കാണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാകര്‍ത്താക്കളെ വിളിച്ച് കുട്ടികളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട് . ക്ലാസ് തല പിടിഎ യോഗം പൂര്‍
ത്തീകരിച്ചു.ഫോണ്‍ വഴി വിളിച്ചാണ് .യോഗം നടത്തിയത് . മറ്റ് തരത്തിലുള്ള യോഗത്തെക്കാള്‍ രക്ഷാകര്‍ത്താ
ക്കള്‍ കുട്ടികളുടെ കാര്യങ്ങള്‍ പറയുന്നുണ്ട് . ബിആര്‍സി നല്കിയ വര്‍ക്ക് ഷീറ്റുകളഉടെ വിതരണം പൂര്‍ത്തിയാക്കി.
കിറ്റ് വിതരണം ചെയ്യുന്ന സമയം വര്‍ക്ക് ഷീറ്റുകള്‍ ശേഖരിക്കുമെന്നുമറിയിച്ചു. കേരളക്വിസ് , കേരളഗാനാലാപ
നം, ശിശുദിനം എന്നിവ നവമ്പര്‍മാസത്തിലെ പരിപാടികളായി നടത്താന്‍ സബ്ജക്ട് കൗണ്‍സിലില്‍ തീരുമാ
നിച്ചു.കേരളക്വിസ് എല്‍പി തലത്തിലെ അധ്യാപകര്‍ തന്നെ തയ്യാറാക്കുന്നതാണ് . പൂവനിക എന്ന കുട്ടികളുടെ
പരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത് ഈ മാസത്തെ പരിപാടി മാസാവസാനത്തിലേക്ക് മാറ്റി
വച്ചതായും റിപ്പോര്‍ട്ട് ചെയ്തു.
സീനിയര്‍ അസിസ്റ്റന്റ്
കുട്ടികളുടെ വിവിധ പരിപാടികള്‍ അവര്‍ക്കായിആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ക്ലബ്ബുകളെ അദ്ദേഹം അഭി
നന്ദിച്ചു.യാന്ത്രികമായാണ് കുട്ടികള്‍ പഠനപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.നവമ്പര്‍ 25
ന്റെ ലോകപരിസരദിനാചരണം നടത്തുന്നതിനെ കുറിച്ച ചര്‍ച്ചചെയ്യണമെന്നും അറിയിച്ചു
സ്റ്റാഫ് സിക്രട്ടറി.
വിദ്യാലയപ്രവര്‍ത്തനങ്ങള്‍ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളാല്‍ ചലനാത്മകമാകുന്നത് സന്തോഷകരമാണെ
ന്ന് അറിയിച്ചു.കുട്ടികളെ ക്രിയാത്മകമായി പഠനത്തിലേക്ക് എങ്ങിനെ എത്തിക്കാമെന്നത് അധ്യാപകര്‍ ആ
ലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒക്ടോബര്‍ മാസം നടത്തുന്ന വയലാര്‍ അനുസ്മരണത്തില്‍ അ
ധ്യാപകരോടൊപ്പം രക്ഷാകര്‍തൃപ്രാതിനിധ്യവും ഉറപ്പിക്കണം. 25 നകം പരിപാടിയിലേക്കാവശ്യമായ പാട്ടുക
ളുടെ ക്ലിപ്പുകള്‍ നല്കണമെന്നും അറിയിച്ചു.
സജ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ട് . മലയാളം:-സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ ഈശ്വരന്‍ മാസ്റ്റര്‍ റിപ്പോ
ര്‍ട്ടവതരിപ്പിച്ചു..കഴിഞ്ഞവര്‍ഷത്തെ പാദവാര്‍ഷികപരീക്ഷയുടെ ചോദ്യക്കടലാസ് എല്ലാക്ലാസിലും വിതരണം
ചെയ്തിട്ടുണ്ട് . സബജക്ട് കൗണ്‍സില്‍ യോഗത്തില്‍ എല്ലാവരും പങ്കെടുത്ത് വിദ്യാലയപ്രവര്‍ത്തനത്തിന് ഭാഷാ
ധ്യാപകരുടെ ഇടപെടല്‍ ക്രിയാത്മകമാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു.ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തീ
കരിക്കാന്‍ കഴിയാത്ത പരിപാടികള്‍ വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ മാസാവസാനത്തിനകം തയ്യാറാക്കി
അവതരിപ്പിക്കുമെന്നും അദ്ദേഹമറിയിച്ചു.ഇംഗ്ലീഷ് :-കണ്‍വീര്‍ സബിത ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് ചില
കുട്ടികളെങ്കിലും മാറി നില്ക്കുന്നുവോയെന്ന് സംശയിക്കേണ്ടതായിറിപ്പോര്‍ട്ട് ചെയ്തു.കുട്ടികള്‍ക്ക് നല്കുന്ന പഠന പ്ര
വര്‍ത്തനങ്ങള്‍ അവര്‍ തുറന്നു നോക്കുന്നതേയില്ലയെന്നും സംശയിക്കേണ്ടതായുണ്ടെന്നും അറിയിച്ചു.ഈ കാര്യ
ത്തില്‍ പ്രധാനധ്യാപകനും ക്ലാസധ്യാപകനും ശ്രദ്ധിക്കണെമെന്നും അഭ്യര്‍ഥിച്ചു.ഇംഗ്ലീഷ് ഭാഷാശേഷി വളര്‍
ത്തുന്നതിനായി വാര്‍ത്താപ്രക്ഷേപണം ഈ മാസാവസാനം നടത്തുന്നതാണ്. യോഗത്തെ അറിയിച്ചു. ഒരു ഡി
ജിറ്റല്‍ മാസിക തയ്യാറാക്കുന്നതിന്നായി ആലോചിച്ചിട്ടുണ്ട്വാട്സാപ്പ് ക്ലാസില്‍ കുട്ടികള്‍ വന്നുപോകുന്നതായുള്ള
കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിലേക്കെത്തിക്കണമെന്നതും അറിയിച്ചു.
ഹിന്ദി:-ഉഷ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഓണ്‍ലൈന്‍ ക്ലാസ് നല്ലരീതിയില്‍ നടക്കുന്നുണ്ട്.പാദവാര്‍ഷിക
ചോദ്യങ്ങള്‍ പരിചയപ്പെടുന്നതിന് എല്ലാ ക്ലാസിലും നല്കിയിട്ടുണ്ട്.കുട്ടികളുടെ പ്രതികരണം ആദ്യമാസങ്ങളേ
തിനേക്കാള്‍ കുറയുന്നുവോയെന്ന് കൗണ്‍സില്‍ ചര്‍ച്ചചെയ്തു.പാഠഭാഗങ്ങള്‍ മലയാളത്തിലാക്കി പറഞ്ഞു കൊടു
ക്കണെമന്ന് പിടിഎയില്‍ നടന്ന ചര്‍ച്ചയും കൗണ്‍സില്‍ ചര്‍ച്ചചെയ്തു.മലയാളത്തില്‍ പറഞ്ഞ് കൊടുക്കുന്നത്
ഒന്നുകൂടി വിപുലപ്പെടുത്താമെന്നും റിപ്പോര്‍ട്ട് ചെയ്തു.ശിശുദിനത്തില്‍ ക്ലാസ് ഗ്രൂപ്പില്‍ മത്സരമല്ലാതെ പോസ്റ്റര്‍
രചനയ്ക്ക് കുട്ടികള്‍ക്ക് അവസരമൊരുക്കും.വാര്‍ത്താവായനനടത്തി ഹിന്ദി ഭാഷാ ശേഷി വളര്‍ത്തുന്നതിന് കൗ
ണ്‍സില്‍ തീരുമാനം കൈകൊണ്ടതായി അറിയിച്ചു.
സാമൂഹ്യശാസ്ത്രം:-സ്ക്കൂള്‍ അന്തരീക്ഷമല്ലാത്തത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . പഠിക്കു
ന്ന കുട്ടികളെ മാത്രമേ വിളിക്കുന്നുള്ളുവെന്ന് രക്ഷിതാക്കള്‍ സിപിടഎയില്‍ അഭിപ്രായം പറഞ്ഞു.ഇത് മാറ്റുന്ന
തിന്നായി കുട്ടികളെ വിളിച്ച് പഠനകാര്യം അന്വേഷിക്കേണ്ടതായുണ്ട് . മാതൃകാചോദ്യക്കടലാസ് പഠനവളര്‍
ച്ചയ്ക്കായി നല്കുന്നുണ്ട് . ഐക്യരാഷ്ട്രദിനത്തില്‍ കുട്ടികള്‍ക്ക് ഓഡിയോ ക്ലിപ്പിലൂടെ ദിനപ്രത്യേകതകള്‍ അറിയി
ക്കും കുട്ടികളുടെ മാനസീകപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൗണ്‍സിലറുടെ ഇടപെടല്‍ അത്യാവശ്യമാണ് .
ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും ഒഴിഞ്ഞുപോകുന്നതായും സംശയമുള്ളതായി റിപ്പോര്‍ട്ട് ചെയ്തു.
ഫിസിക്കല്‍ സയന്‍സ് :-ആശ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബഹിരാകാശവാരാചരണം നടത്തി .കുട്ടികള്‍
റോക്കറ്റ് നിര്‍മ്മിച്ച് ക്ലാസ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് . എല്ലാ ക്ലാസിലും പാദവാര്‍ഷിക ചോദ്യങ്ങള്‍ പരി
ചയപ്പെടുന്നതിന് നല്കിയിട്ടുണ്ട്.9 ല്‍ ഒരുപാഠം കൂടിയുള്ളതിനാല്‍ ചോദ്യപേപ്പര്‍ നല്കിയിട്ടില്ല .വാനനിരീക്ഷണ
ത്തിന് കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടായതായി അവരയച്ച സന്ദേശം വ്യക്തമാക്കുന്നു.നവമ്പര്‍7,23 എന്നീ
ദിനങ്ങളുമായി ബന്ധപ്പെട്ട ദിനാചരണം ആസൂത്രണം ചെയ്തിട്ടുണ്ട് . ചിലകുട്ടികളെങ്കിലും നോട്ട് പൂര്‍ത്തിയാക്കി
അയക്കാത്തവരായി ഇനിയുമുണ്ട്.ഫോണ്‍ പ്രശ്നമുള്ളത്കൊണ്ടാണ് ക്ലാസിനുണ്ടാകാത്തതെന്ന തരത്തില്‍
ക്ലാസ് ഗ്രൂപ്പില്‍ കുട്ടികള്‍ മെസേജ് അയക്കാറുണ്ട് . പത്താം തരം കുട്ടികളുടെ വ്യക്തിഗതവിവരത്തില്‍ ചില
തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നതും റിപ്പോര്‍ട്ട് ചെയ്തു.
നാച്ച്വറല്‍ സയന്‍സ് :-അനിതടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബയോളജിക്ലാസ് വേണ്ടത്രയുണ്ടാകുന്നില്ല.
സപ്പോര്‍ട്ടിംഗ് ക്ലാസ്സ് നല്കുന്നുണ്ട്.സ്വയം വിലയിരുത്തുന്നതിന്നാവശ്യമായ ചോദ്യങ്ങളും വര്‍ക്ക് ഷീറ്റും നല്കു
ന്നുണ്ട് . സലീം അലിദിനവുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷണത്തിനുള്ള പരിപാടികള്‍ കൗണ്‍സില്‍ചര്‍ച്ച
ചെയ്തിട്ടുണ്ട് . പഠനനോട്ടുകള്‍ പൂര്‍ത്തിയാക്കി അയക്കുന്നതിന് കുട്ടികളെ വിളിക്കുന്നുണ്ട് .ഗണിതം:-പാഠപുസ്തകം വാങ്ങുന്നതിന് സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ മോഹനന്‍ മാസ്റ്റര്‍ പോയതി
നാല്‍ ഗണിതാധ്യാപികയായ ശ്രീമതി സിന്ധു ടീച്ചറാണ് കൗണ്‍സില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് . വര്‍ക്ക്
ഷീറ്റ് നല്കി കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് . കുട്ടികളുടെ പങ്കാളിത്തത്തില്‍
സംശയമുണ്ട് . ദിനാചരണത്തില്‍ മിതവ്യവുമായി ബന്ധപ്പെട്ടുള്ള സെമിനാര്‍ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്.
കുട്ടികളുടെ വീട്ടിലെ വരവുചെലവുമായി ബന്ധപ്പെട്ട് പൈ ഡയഗ്രം തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ളില്‍ നിന്നും അടുത്ത സിപിടിഎ യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ ആരായണം.10 ന് സമയക്രമം വച്ച തന്നെ
ഓഡിയോ വീഡിയോ ക്ലാസ്സുകള്‍ നല്കുന്നുണ്ട് . ഒക്ടോബര്‍ 30 മിതവ്യയദിനത്തില്‍ അവതരിപ്പിക്കേണ്ടുന്ന
പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . ചാര്‍ട്ടുകളും,സെമിനാറുകളുംഗണിതപ്രശ്നോത്തരി എന്നീ പരിപാടികള്‍
ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത
ഐ ടി:-സ്ക്കൂള്‍ എസ്ഐടിസി ശ്രീ പ്രമോദ് മാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.എല്ലാക്ലാസിലും ഓണ്‍ലൈന്‍ ക്ലാസുകള്‍
കാണുന്നുണ്ട് . അധ്യാപകര്‍ ആവശ്യമായ വീഡിയോകളും വര്‍ക്ക് ഷീറ്റുകളും പഠനപുരേഗതിക്കായി നല്കുന്നുണ്ട് .
എങ്കിലും സാങ്കേതികവിദ്യായായതിനാല്‍ ഇത്തരം ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന്
അദ്ദേഹം സംശയം ഉന്നയിച്ചു.ലിറ്റില്‍ കൈറ്റ്സ് ക്ലാസ് തുടങ്ങിയിട്ടുണ്ട്.ഒരു കുട്ടിയെ വിളിച്ചാല്‍ കിട്ടാത്തത്
പ്രശ്നമാകുന്നുണ്ട് .(ആമിന) ഈ കുട്ടിയുടെ കാര്യത്തില്‍ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് ചര്‍ച്ചകള്‍
കുട്ടികളുടെ വായനയും പഠനകാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കുന്നതിലേക്കായി പത്താം തരത്തിലെ കുട്ടികളെ
സ്ക്കൂളിലെ എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്ന തരത്തില്‍ പത്തോ പതിനഞ്ചോ കുട്ടികളുടെ ഗ്രൂപ്പായി തിരിച്ച്
അധ്യാപകര്‍ക്ക് ചുമതല നല്കുന്ന കാര്യം എസ്ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ അറിയിച്ചു.മറ്റ്
അധ്യാപകരും ഈ നിര്‍ദ്ദേശം പരിഗണിക്കേണ്താണെന്ന് അറിയിച്ചു.കൗണ്‍സില്‍ അധ്യാപികയുടെ
ഇടപെടല്‍ അത്യാവശ്യമായസമയമാണീ കാലമെന്ന് വത്സന്‍ മാസ്റ്റര്‍ അറിയിച്ചു.കുട്ടികളുടെ കാര്യത്തില്‍
കരുതലുകള്‍ വേണ്ടതായുണ്ടെന്ന് ചില കുട്ടികളെ ചൂണ്ടിക്കാണിച്ച് കവിത ടീച്ചറും വത്സല ടീച്ചറും യോഗ
ത്തെ അറിയിച്ചു.4 മണിക്ക് പ്രധാനധ്യാപകന്‍ യോഗം പിരിച്ചു വിട്ടു.
No comments:
Post a Comment