Thursday 25 June 2015


വായനാവാരത്തോടനുബന്ധിച്ച്  സ്കൂളില്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹിന്ദി പ്രസംഗമത്സരത്തില്‍ നിന്ന്
സ്കൂളിലെ യോഗ ക്ലാസ്സില്‍ നിന്ന്.....


Wednesday 24 June 2015

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരത്തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത്  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. സൂര്യനാരായണ കുഞ്ജുരായര്‍ സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി. വി. ദേവരാജന്‍ എന്റെ മരം പദ്ധതിയിലെ അഞ്ചുമരങ്ങള്‍ നട്ടു വളര്‍ത്തി നിലനിര്‍ത്തിയ വിദ്യാര്‍ത്ഥികളായ പത്താം തരത്തിലെ രുഗ്മിണി.എം, ശരത് കെ വി എന്നിവരെ ആദരിച്ചു.


 


Monday 1 June 2015

പ്രവേശനോത്സവം 2015-16


കുട്ടമത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവം അക്ഷരദീപം തെളിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. പൊന്മാലം ജങ്ഷനില്‍ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ വി.ചന്ദ്രന്‍ നിര്‍വഹിച്ചു. ഹെ‍‍ഡ് മാസ്റ്റര്‍ ശ്രീ.ദേവരാജന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പി.ടി..പ്രസിഡന്റ് ടി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സൂര്യനാരായണന്‍ മാസ്റ്റര്‍ പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലേയും കുട്ടികള്‍ക്ക് പി.ടി.എ യുടെ വകയായുള്ള പഠനക്കിറ്റ് വിതരണം ചെയ്തു. അ‍ഞ്ച് നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ്.തൃക്കരിപ്പൂര്‍ യൂണിറ്റിന്റെ വകയായി പഠനക്കിറ്റും ധനസഹായവും യൂണിഫോമിനുള്ള പണവും വിതരണം ചെയ്തു. ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ശ്രീ.ഗോവര്‍ദ്ധനന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ശ്രീ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു





 

Friday 24 April 2015

2015-16 അധ്യയന വര്ഷത്തെ പ്രവേശനം

2015-16 അധ്യയന വർഷത്തെ  പ്രവേശനം 

മെയ്‌  മാസം 11 തിയ്യതി മുതൽ പുതിയ അധ്യയന വർഷത്തെ  പ്രവേശനം  ആരംഭിക്കുന്നു . മുഴുവൻ  വിദ്യർഥികൾക്കും  കൂറ്റമത് സ്ചൂളിലെക്  സ്വാഗതം 

എസ് എസ് എൽ സി റിസൾട്ട്‌ 2015

എസ്  എസ് എൽ സി റിസൾട്ട്‌  2015

എസ് എസ് എൽ സി 2015 കുട്ടമത്ത് സ്കൂൾ ചരിത്ര വിജയം  നേടി. 142 വിദ്യാർഥികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉന്നത   ഗ്രടോട് കൂടി വിജയിച്ചു . മുഴുവൻ വിഷയങ്ങിലും എ പ്ലസ്‌  14 കുട്ടികൽക്കു ലഭിച്ചു.
ത്യഗൊജ്ജ്വല മായ വിജയം ഉറപ്പാക്കിയ വിദ്യാർത്ഥികൾക്കും  എല്ലാ അധ്യാപക അനധ്യപകര്കും  രക്ഷിധാക്കൾക്കും സന്നദ്ധ സംഘടനകൾക്കും  കുട്ടമത്ത് സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

S S L C READING CAMP AT A U P SCHOOL KOVVAL

എസ്  എസ്  എൽ സി  പരീക്ഷാ 2015 ഉന്നത  വിജയം ഉറപ്പിക്കുന്നതിനു വേണ്ടി കൊവ്വൽ എ യു പി സ്കൂളിൽ വെച്  വായനാ ക്യാമ്പ്  സംഘടിപ്പിച്ചു . വി വി സ്മാരക ഗ്രന്ഥ ശാല കൊവ്വലിന്റെ നേതൃത്വത്തിൽ രാത്രി 7 മണി മുതൽ 10 മണി വരെയായിരുന്നു വായന.വായന ക്യാമ്പ്‌  കാസറഗോഡ് ഡി ഡി ഇ ശ്രീ രാഘവൻ സാർ ഉദ്ഘാടനം ചെയ്തു . 40 ഓളം  കുട്ടികൾ ക്ലാസ്സിൽ വായികുകയും അദ് ധ്യാപകർ സംശയങ്ങൾ തീര്തുകൊടുക്കുകയും ചെയുതു . സമാപന സമ്മേളനം  വാർഡ്‌  മെമ്പർ ഉദ്ഘാടനം ചെയ്യ്തു .

DENTAL CAMP

     ദന്ദ പരിശോധന  സ്കൂളിൽ നടത്തിയപ്പോൾ