Monday 5 October 2020

SRG MEETING ON 6/6/2020

 ജിഎച്ച്എസ്എസ് കുട്ടമത്ത്
എസ്ആര്‍ജി യോഗം ഒക്ടോബര്‍ 6/ 2020
ഒക്ടോബര്‍ മാസത്തെ എസ്ആര്‍ജി ആദ്യയോഗം 6/2020 ന് വൗൈകുന്നേരം 5.15 ന് വൈകുന്നേരം ഗൂഗിള്‍
മീറ്റിലൂടെ ചേര്‍ന്നു. എച്ച്എസ് എസ് ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറഞ്ഞു. പ്രധാന
ധ്യാപകന്‍ ശ്രീ ജയചന്ദ്രന്‍ മാസ്റ്റര്‍ അധ്യാക്ഷനായി.അജണ്ടയും യോഗവിശദീകരണവും പ്രധാനധ്യാപകന്‍
നടത്തി.കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ല ആഫീസര്‍ യോഗത്തിന് ഉണ്ടാകുമെന്ന് പ്രധാനധ്യാപകന്‍ അറിയിച്ചിരുന്നു.
അദ്ദേഹം യോഗത്തില്‍ സന്നിഹിതനായിരുന്നില്ല.ജിഎച്ച്എസ്എസ് കുട്ടമത്തിന് മൂന്ന് കോടി ചെലവില്‍ നിര്‍മ്മിച്ച
കെട്ടിടത്തിന്റെ ഉദ്ഘാടനം ഭംഗിയായി ഈ സാമൂഹ്യസാഹചര്യത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഫ്രധാന
ധ്യാപകന്‍ എല്ലാവരോടും നന്ദി അറിയിച്ചു.സ്ക്കൂള്‍ റേഡിയോ പരിപാടിയായ സര്‍ഗ്ഗവാണിയുടെ ഇൻിയുള്ള പ്രക്ഷേപ
ണങ്ങളില്‍ അതിഥികളെ കൂടി പങ്കെടുപ്പിക്കണമെന്ന് പ്രധാനധ്യാപകന്‍ നിര്‍ദ്ദേശിച്ചു.ഒക്ടോബര്‍ മാസത്തെ
ദിനാചരണങ്ങളില്‍ വയോജനദിനവും ഗാന്ധിജയന്തിയും ബഹിരാകാശവാരാചരണവും ഭംഗിയായി നടന്നത് സ്ക്കൂളിന്‍
മികച്ചപ്രവര്‍ത്തനമായി അദ്ദേഹം വിലയിരുത്തി.പികുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം വിദ്യാരംഗത്തിന്റെ ചുമതല
യില്‍ നടത്തേണ്ടായിരുന്നു.അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പി അനുസ്മരണവുമായി ബന്ധപ്പെട്ട്
സാമൂഹ്യശാസ്ത്രാധ്യാപകനായ വത്സരാജന്‍ മാസ്റ്റര്‍ പോസ്റ്റ് ചെയ്ത പിയുടെ വാക്കുകളും അദ്ദേഹത്തെകുറിച്ചുള്ള
അനുസ്മരണവും ആ പോരായ്മനികത്തി.അതിനു മുന്‍ കൈയെടുത്ത വത്സരാജന്‍ മാസ്റ്ററെ പ്രധാനധ്യാപകന്‍
അഭിനന്ദിച്ചു.ഓണ്‍ലൈന്‍ പഠനത്തിന്റെ വിലയിരുത്തല്‍ വിദ്യാര്‍ഥികളുടെ പഠനനേട്ടത്തെ വിലയിരുത്തുന്നത
രത്തിലുള്ളതായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിച്ചു.യോഗത്തില്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍,
സ്റ്റാഫ് കൗണ്‍സില്‍ സിക്രട്ടറി ശ്രീ ദേവദാസ് മാസ്റ്റര്‍ എന്നിവരും സംസാരിച്ചു.സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍
റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അജണ്ട.
1.റിപ്പോര്‍ട്ടിംഗ് .
2.ഓണ്‍ലൈന്‍ പഠനം
3. മാസദിനാചരണപ്രവര്‍ത്തനവിലയിരുത്തല്‍
എസ്ആര്‍ജി റിപ്പോര്‍ട്ടിംഗ്
എച്ച്എസ് എസ്ആര്‍ജി
എച്ച്എസ് വിഭാഗം എസ്ആര്‍ജി റിപ്പോര്‍ട്ടിംഗ് കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ നടത്തി.കഴിഞ്ഞ
എസ്ആര്‍ജിയോഗത്തില്‍ തീരുമാനിച്ച വിദ്യാലയപ്രവര്‍ത്തനങ്ങള്‍ അതത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍
മികച്ച രീതിയില്‍ നടത്തി.വയോജനദിനത്തില്‍ നടത്തിയ പരിപാടി വിദ്യാലയത്തിന് മികച്ച പേര്
നല്കുന്നതാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.കുട്ടികള്‍ മുത്തച്ഛനും മുത്തശ്ശിക്കും പൂവി നല്കി ആദരിച്ചത് മികച്ച പ്രവര്‍
ത്തനമായി.സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിദിനത്തില്‍ നടത്തിയ ഗാന്ധിവേഷം
പരിസരശുടീകരണം ഗാന്ധിക്വിസ് എന്നിവ മികച്ച പരിപാടികളായി.ബഹിരാകാശവാരാചരണത്തോടനുബ
ന്ധിച്ച് റോക്കറ്റ് നിര്‍മ്മാണം,ക്ലാസുകള്‍ എന്നിവ നടന്നതും ശ്രദ്ദേയമായപ്രവര്‍ത്തനങ്ങളായി.വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ 4 നടക്കേണ്ടുന്ന പരിപാടി ,കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ 10 ന് നടക്കുന്ന ചങ്ങ
മ്പുഴ അനുസ്മരണത്തോടെൊപ്പം മഹാകവി പിയുടെ കവിതകളും ആലപിക്കുന്നതിനുള്ള അവസരമായി വിദ്യാര്‍
ഥികള്‍ക്ക് നല്കാമെന്ന് വിദ്യാരംഗത്തിന്റെ അനൗപചാരികമായ തീരുമാനമായി കൈക്കൊണ്ടിട്ടുണ്ടെന്നും
റിപ്പോര്‍ട്ട് ചെയ്തു.
യുപി എസ്ആര്‍ജി.
എസ്ആര്‍ജി കണ്‍വീനറുടെ അഭാവത്തില്‍ ശ്രീമതി സരള ടീച്ചര്‍ യുപിയുടെ റിപ്പോര്‍ട്ടിംഗ് നടത്തി.ഓണ്‍
ലൈന്‍ പഠനത്തില്‍ അധ്യാപകര്‍ എല്ലാതരത്തിലുള്ള പിന്തുണ നല്കുമ്പോഴും കുട്ടികളുടെ പ്രതികരണം
കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.സീഡ് ക്ലബ്ബില്‍ ഒരു ക്ലാസ്സില്‍ നിന്നും 4 കുട്ടികളെ വീതം ചേര്‍ത്തിട്ടുണ്ടെന്ന്
അറിയിച്ചു.ബഹിരാകാശവരത്തോടനുബന്ധിച്ച യുപിതല കുട്ടികള്‍ക്ക് ഗൂഗിള്‍മീറ്റില്‍ ഓണ്‍ലൈന്‍ ക്ലാസ്
നടത്തി.ഒക്ടോബര്‍ 15 മുതല്‍ 21 വരെ സിപിടിഎ യോഗം വിളിച്ചുചേര്‍ക്കുമെന്നുമറിയിച്ചു.കുട്ടികളുടെ സര്‍
ഗ്ഗവാസനകള്‍ വെളിപ്പെടുത്തുന്ന ഉണര്‍വ് മികച്ചരക്ഷാകര്ൃതൃപ്രതികരണം ലഭിക്കുന്നുണ്ട് . ഇനിയുള്ള വിദ്യാല
യപ്രവര്‍ത്തനങ്ങളുടെ ഏകീകരണംഎസ്ആര്‍ജിതലത്തില്‍ രൂപീകരിക്കുന്നതിന് പ്രൈമറി തലത്തിന്റെ
പിന്തുണ അറിയിച്ചു.
എല്‍പി എസ് ആര്‍ജി
എസ്ആര്‍ജി കണ്‍വീനര്‍ കവിതടീച്ചര്‍ നല്കിയ റിപ്പോര്‍ട്ട് പ്രധാനധ്യാപകന്‍ അവരുടെ അഭാവത്തില്‍
യോഗത്തില്‍ അവതരിപ്പിച്ചു.മുഴുവന്‍ കുട്ടികളും ഓണ്‍ലൈന്‍ ക്ലാസ് കാണുന്നുവെങ്കിലും 25% കുട്ടികള്‍
നോട്ടയക്കുന്നതില്‍ താല്പര്യകുറവ് കാണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.രണ്ടാഴ്ചകൂടുമ്പോള്‍ പഠനകാര്യവുമായി
ബന്ധപ്പെട്ട് കുട്ടികളെ വിളിക്കുന്നുണ്ട് . രണ്ടാം തരത്തിലെ പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗം കിട്ടാത്തത് യോഗ
ത്തെ അറിയിച്ചു.ആവശ്യമായനടപടികള്‍ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു.പൂവനിക എന്ന കുട്ടികളുടെ
പരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത് ഈ പരിപാടി തുടര്‍ന്നുമുണ്ടാകുമെന്നത് റിപ്പോര്‍ട്ട് ചെയ്തു.
സീനിയര്‍ അസിസ്റ്റന്റ്
കുട്ടികളുടെ ബഹുമുഖകഴിവുകളെ കാണുവാന്‍ കഴിയുന്ന തരത്തില്‍ വിവിധ പരിപാടികള്‍ അവര്‍ക്കായി
ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ക്ലബ്ബുകളെ അദ്ദേഹം അഭിനന്ദിച്ചു.പുതിയസകെട്ടിടത്തിലേക്ക് വിദ്യാലയം
മാറുന്നതിന് ഫര്‍ണ്ണിച്ചറുകള്‍ ഒരുക്കേണ്ടുന്നതുണ്ടെന്ന് അദ്ദേഹമറിയിച്ചു.ആയതിന് ഒരു കമ്മിറ്റി വേണമെങ്കില്‍
രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും അറിയിച്ചു.
സ്റ്റാഫ് സിക്രട്ടറി.
കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.വിദ്യാലയപ്രവര്‍
ത്തനങ്ങള്‍ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളാല്‍ ചലനാത്മകമാകുന്നത് സന്തോഷകരമാണന്ന് അറിയിച്ചു.
ഗാനിധിജയന്തി പരിപാടിയോടനുബന്ധിച്ച് പ്രൈമറിവിഭാഗത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ ചില
പരിമിതികളെ കുറിച്ച് അദ്ദേഹം വിശദീകരണം നല്കി.
സജ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ട് . മലയാളം:-സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ ഈശ്വരന്‍ മാസ്റ്റര്‍
റിപ്പോര്‍ട്ടവതരിപ്പിച്ചു.പാഠഭാഗപ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസിന് അനുഗുണമായി പോകുന്നുണ്ട് . മലയാ
ളമായതിനാല്‍ ,കുട്ടികള്‍ക്ക് മനസ്സിലാകുന്നത് കൊണ്ടാകാം സംശയങ്ങള്‍ ഉണ്ടാകുന്നത് കുറവാണ് . കഴിഞ്ഞവര്‍ഷത്തെ പാദവാര്‍ഷികപരീക്ഷയുടെ ചോദ്യക്കടലാസ് എല്ലാക്ലാസിലും വിതരണം ചെയ്തിട്ടുണ്ട് . സബജക്ട്
കൗണ്‍സില്‍ യോഗത്തില്‍ മലയാളം അധ്യാപകനായ ശ്രീ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ അഭാവം ഉണ്ടാകുന്നത്
പ്രധാനധ്യാപകന്റെ ശ്രദ്ധയിലേക്കെത്തിച്ചു.വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും
റിപ്പോര്‍ട്ട് ചെയ്തു.
ഇംഗ്ലീഷ് :-കണ്‍വീര്‍ സബിത ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ബന്ധപ്പെട്ട്
നടത്തുന്ന കുട്ടികളുടെ മികവുകള്‍ പരിശോധിക്കുന്നതിനുള്ള നോട്ടുകള്‍ തയ്യാറാക്കി തിരിച്ചയക്കുന്നതിന്
ഏറെ നിര്‍ബന്ധിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട് ചെയ്തു.ക്ലാസ്സ്ുകള്‍ എല്ലാ കുട്ടികളും കേള്‍ക്കുന്നണ്ടോ
യെന്നതും ഹാജര്‍ രേഖപ്പെടുത്തുന്നതും സംശയിക്കേണ്ടുന്നതരത്തിലാണ് പ്രതികരണമെന്നതും യോഗത്തെ
അറിയിച്ചു.എല്ലാക്ലാസിലും ചോദ്യക്കടലാസ് പരിചയത്തിന്നായി നല്കിയിട്ടുണ്ട്.എഴുത്തും ചോദ്യങ്ങളും നല്കി
മികച്ച പഠനസാഹചര്യമുണ്ടാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട് . ഭാഷാസ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്നായി വാര്‍ത്ത
വായന നടപ്പില്‍ വരുത്തുന്നതിന് ആസൂത്രണം ചെയ്തിട്ടുണ്ട് . ഓരോമാസവും ഓരോ ക്ലാസ് ഗ്രൂപ്പിന്
അവതരണത്തിന്നായി നല്കും.
ഹിന്ദി:-ഉഷ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഓണ്‍ലൈന്‍ ക്ലാസ് നല്ലരീതിയിസല്‍ നടക്കുന്നുണ്ട്.ഹിന്ദി
മാഗസിന്‍ പ്രിന്റ് ചെയ്ത് സൂക്ഷിക്കുന്നതിന് ആലോചിച്ചിട്ടുണ്ട് . പാദവാര്‍ഷികചോദ്യങ്ങള്‍ പരിചയപ്പെടുന്നതിന്
എല്ലാ ക്ലാസിലും നല്കിയിട്ടുണ്ട്.ദിനാചരണങ്ങള്‍ ഹിന്ദി ഭാഷയുമായി ചേര്‍ന്ന് വരുന്നത് കുറവായതിനാല്‍ മറ്റ്
ക്ലബ്ബുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.ഭാഷാവളര്‍ച്ചയ്ക്കായി വാര്‍ത്തവായനയ്ക്കായി കുട്ടികളെ സജ്ജമാക്കുന്നത്
കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്തിട്ടുണ്ട് .
ഫിസിക്കല്‍ സയന്‍സ് :-ആശ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബഹിരാകാശവാരാചരണം നടന്നപകൊണ്ടിരി
ക്കുകയാണ് . കുട്ടികള്‍ റോക്കറ്റ് നിര്‍മ്മിച്ച് ക്ലാസ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട് . എല്ലാ ക്ലാസിലും പാദവാര്‍
ഷിക ചോദ്യങ്ങള്‍ പരിചയപ്പെടുന്നതിന് നല്കിയിട്ടുണ്ട്.9 ല്‍ ഒരുപാഠം കൂടിയുള്ളതിനാല്‍ ചോദ്യപേപ്പര്‍ നല്കി
യില്ല.ഊര്‍ജ്ജ ക്ലബ്ബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . വാനനിരീക്ഷണത്തിന് കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടാകുന്നുണ്ട്.
കുട്ടികള്‍ക്ക് ഒരുവാനനിരീക്ഷണക്ലാസ് എങ്ങനെ നടത്തണമെന്നത് സ്റ്റാഫ് കൗണ്‍സില്‍ ആലേചിച്ച് തീരു
മാനത്തിലെത്തണമെന്നും റിപ്പോര്‍ട്ട് ചെയ്തു.
സാമൂഹ്യശാസ്ത്രം:-ഐക്യരാഷ്ട്രദിനത്തല്‍വിദ്യാര്‍ഥികള്‍ക്ക് ക്വിസും പ്രസംഗവും നടത്തും .ഇത് മത്സരാടി സ്ഥാ
നത്തിലല്ല നടത്തുന്നത് . സദ്ഭാവനദിനത്തില്‍ ശ്രീ വത്സന്‍ പിലിക്കോടിന്റെ പ്രഭാഷണം ആസൂത്രണം ചെയ്തി
ട്ടുണ്ടെന്നും യോഗത്തില്‍ അരിയിച്ചു.പാദവാര്‍ഷികചോദ്യങ്ങള്‍ ക്ലാസ്സുകളില്‍ നല്കിയിട്ടുണ്ട്.തപാല്‍ ദിനവുമായി
ബന്ധപ്പെട്ടുള്ള അരിവുണ്ടാക്കുന്നതിന്നായി പോസ്സല്‍ ജീവനക്കാരില്‍ ആരെയെങ്കിലും കണ്ടെത്തിവിവരണം
നല്കുന്നതും ആസൂത്രണം ചെയ്തിട്ടുണ്ട് .
ജീസശാസ്ത്രം:-അനിതടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബയോളജിക്ലാസ് വേണ്ടത്രയുണ്ടാകുന്നില്ല.കുട്ടികള്‍
നോട്ട് തയ്യാറാക്കി അയക്കുന്നതിന്നായി നിരന്തരം വിളിക്കേണ്ടി വരുന്നുണ്ട് .10 A യിലെ കാര്‍ത്തിക്
എന്ന കുട്ടി നോട്ടയച്ചിട്ടേയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു.സപ്പോര്‍ട്ടിംഗ് ക്ലാസ്സില്‍ ഇപ്പോള്‍ സംശയങ്ങള്‍ ഉണ്ടാകു
ന്നുണ്ട്യനോട്ടിന്റെ പിറകില്‍ സ്വയം വിലയിരുത്തല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ നിര്‍ദ്ദേശിച്ചട്ടുണ്ട് .2
മുതല്‍ 8 വരെ വന്യജീവി വാരാഘോഷമാണ് . പരിപാടികളുടെ ആധിക്യം വേണ്ടതില്ലെന്നതിനാല്‍ ക്ലാസ് ഗ്രൂപ്പുകളില്‍ പരിപാടികള്‍ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.ഭക്ഷയ്ദിനത്തില്‍ നാടന്‍
ഭക്ഷ്യവിഭവങ്ങളുടെ പാചകക്കുറിപ്പ് അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണെന്നും അറിയിച്ചു.
ഗണിതം:-പ്രധാനധ്യാപകന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത് . വര്‍ക്ക് ഷീറ്റ് നല്കി കുട്ടികളുടെ പഠനം
മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് . കുട്ടികളുടെ പങ്കാളിത്തത്തില്‍ സംശയമുണ്ട്.സമാന്തരസ്ഥാ
പനം നടത്തുന്ന പിടിഎ യെഗത്തിലാണ് സപ്പോര്‍ട്ടിംഗ് ക്ലാസ് നല്കുമ്പോള്‍ ഹാജര്‍ നല്കിയിട്ട് പോയത് .
സമാന്തസ്ഥാപനം നടത്തുന്ന ക്ലാസുകളും നമ്മുടെ ക്ലാസ്സുകളും കുട്ടിക്ക് നഷ്ടമാകാതിരിക്കാന്‍ രക്ഷകര്‍ത്താക്ക
ളില്‍ നിന്നും അടുത്ത സിപിടിഎ യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ ആരായണം.10 ന് സമയക്രമം വച്ച തന്നെ
ഓഡിയോ വീഡിയോ ക്ലാസ്സുകള്‍ നല്കുന്നുണ്ട് . ഒക്ടോബര്‍ 30 മിതവ്യയദിനത്തില്‍ അവതരിപ്പിക്കേണ്ടുന്ന
പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . ചാര്‍ട്ടുകളും,സെമിനാറുകളുംഗണിതപ്രശ്നോത്തരി എന്നീ പരിപാടികള്‍
ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.സ്വയം വിലയിരുത്തല്‍ ചോദ്യങ്ങള്‍ നല്കുന്നുണ്ട് . ഓരോ കുട്ടിക്കും
ഓരോ പേജ് നല്കി ഒരുമാഗസിന്‍ തയ്യാറാക്കാനും ഡിസംബര്‍28 ന് രാമാനുജന്‍ ദിനത്തില്‍ അതിന്റെ
പ്രകാശനം നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു.വ്യത്യസ്തമായപഠനരീതികള്‍ നടപ്പില്‍ വരുത്തി
ഗണിത്തിന് മികച്ച റിസള്‍ട്ടുണ്ടാക്കുന്നതിന് പരിശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് ചര്‍ച്ചകള്‍
മലയാളം അധ്യാപകരെ ബുധനാഴ്ച (8 102020)ന് സ്ക്കൂളിലേക്ക് വിളിക്കാന്‍ ധാരണയായി.വിദ്യാരംഗം പരി
പാടികളുടെ ആസൂത്രണം ചര്‍ച്ച ചെയ്യുന്നതാണ് . ലൈബ്രറിപ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണം.സബ്ജക്ട്
കൗണ്‍സില്‍ യോഗത്തില്‍ എല്ലാ അധ്യാപകരും പങ്കെടുക്കണം.കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസു്മായി
ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് എല്ലാ അധ്യാപകരും എഴഉതിത്തയ്യാറാക്കി പ്രധാനധ്യാപകന് നല്കണം.
എസ്ആര്‍ജി കണ്‍വീനര്‍ യോഗത്തിലെ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.7 മണിക്ക് പ്രധാനധ്യാപകന്‍ യോഗം
പിരിച്ചു വിട്ടു.

No comments:

Post a Comment