പ്രിയരെ,
ഗാന്ധിജയന്തി ദിനാഘോഷത്തിൻ്റെ ഭാഗമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നടത്തിയ ഗാന്ധി ക്വിസിന് വളരെ നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്ന് ലഭിച്ചത്. LP വിഭാഗത്തിൽ 108 കുട്ടികളും UP വിഭാഗത്തിൽ 67കുട്ടികളും HS വിഭാഗത്തിൽ 374 കുട്ടികളും മൽസരത്തിൽ പങ്കെടുത്തു.കുട്ടികളുടെ മികച്ച പങ്കാളിത്തത്തിനു കാരണം ക്ലാസദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ തന്നെയാണ്. മൽസരത്തിൽ തുല്യ മാർക്ക് കിട്ടിയ കൂടുതൽ കുട്ടികൾ ഉണ്ടായതിനാൽ വിജയികളെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തുല്യ മാർക്ക് കിട്ടിയ കുട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുന്നതാണെന്ന് അറിയിക്കുന്നു. നറുക്കെടുപ്പിൽ ഉൾപ്പെടുത്തുന്ന മുഴുവൻ കുട്ടികൾക്കും A Grade നൽകുന്നതാണ്. ക്വിസ് മൽസരം വിജയിപ്പിച്ച മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
No comments:
Post a Comment