07/10/2020 ന് വാട്ട്സ പ്പിൽ നടന്ന ഓൺലൈൻ സ്റ്റാഫ് കൗൺസിൽ യോഗ തീരുമാനങ്ങൾ
അജണ്ട.:
1.സ്വാഗതം
2.അധ്യക്ഷത
3.റിപ്പോർട്ട്
4.അവലോകനം
അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ .. പദ്ധതി തയ്യാറാക്കൽ
5.അധ്യക്ഷൻ്റെ അനുമതിയോടുള്ള മറ്റിനങ്ങൾ
ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ സെക്രട്ടറി സ്വാഗതവും റിപ്പോർട്ടിംഗും നടത്തി.
റിപ്പോർട്ട്
രണ്ടാഴ്ചയിലൊരിക്കൽ ചേരുക എന്ന നമ്മുടെ മുൻ തീരുമാനപ്രകാരം സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ വളരെ കൃത്യമായി ചേർന്ന് നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം വളരെ ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു കൊണ്ട് ശാരീരിക അകലം പാലിച്ചും മാനസികമായ ഐക്യത്തോടെയും സ്കൂൾ പ്രവർത്തനം വളരെ ഭംഗിയായി മുന്നോട്ടു പോകുന്നുണ്ട്. കോവിഡിൻ്റെ ഭീതി കാരണം നമ്മുടെ സ്റ്റാഫ് കൗൺസിൽ യോഗവും ഓൺലൈനിൽ തന്നെ തുടരുന്നു. പ്രതിസന്ധികളും പരിമിതികളും ഏറെ ഉണ്ടെങ്കിലും അവയെ അതിജീവിച്ചു കൊണ്ട് വളരെ നല്ല രീതിയിൽ തന്നെയാണ് നമ്മുടെ പ്രവർത്തനങ്ങളെല്ലാം നടക്കുന്നതെന്നാണ് നമ്മുടെ പൊതുവെയുള്ള വിലയിരുത്തൽ. ഏറെ നാളത്തെ നമ്മുടെ സ്വപ്നവും പ്രതീക്ഷയുമായിരുന്ന സ്കൂൾ കെട്ടിടത്തിൻ്റെ ഉൽഘാടനം
വലിയ ആഘോഷങ്ങൾ ഇല്ലാതെ ലളിതമായ നടന്നു.ഇതിൻ്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവരെ നന്ദിയോടെ ഓർക്കുന്നു. ജനപ്രതിനിധികൾ , ഗവർമെൻ്റിൻ്റെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. മാധ്യമങ്ങൾ നമ്മുടെ വാർത്തകൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
എല്ലാറ്റിനും മുന്നിൽ നിന്ന് പി ടി എ പ്രസിഡൻ്റും എസ് എം സി ചെയർമാനും മദർ പിടിഎ പ്രസിഡൻ്റും അംഗങ്ങളും .. പ്രിൻസിപ്പാളും എച്ച് എസ് എസ് അധ്യാപകരും എൻ എസ് എസ് കുട്ടികളും .... എല്ലാറ്റിനും ചുക്കാൻ പിടിച്ച് ഹെഡ്മാസ്റ്ററും
പ്രിയ സഹപ്രവർത്തകരും ഓരോ കാര്യവും ഏറ്റെടുത്ത് ഗംഭീരമാക്കി.
ഓൺലൈൻ പ0നവുമായി ബന്ധപ്പെട്ട് എല്ലാ കുട്ടികൾക്കും പഠന സാഹചര്യം ഒരുക്കുന്നതിനു വേണ്ടി നമ്മുടെ ഇടപെടലിൻ്റെ ഭാഗമായി ഇപ്പോഴും ടിവികൾ നൽകി കൊണ്ടിരിക്കുകയാണ്.
ഒക്ടോ.2 ന് 1989-90 SSLC ബാച്ച് 4 ടി വി കൾ സംഭാവനയായി നൽകിയിട്ടുണ്ട്. ബാച്ചിനോടുള്ള നന്ദി അറിയിക്കുന്നു.
കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ വളരെ നല്ല രീതിയിൽ നടക്കുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.അംഗൻവാടി പോലുള്ള പൊതു കേന്ദ്രങ്ങളിലെ പഠനവും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്.
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു. ഒക്ടോബർ 1 ന് വൃദ്ധദിനം, ഒക്ടോ. 2 ന് ഗാന്ധിജയന്തി ,ലൂയി പാസ്ചർ ചരമദിനം,ബഹിരാകാശ വാരം എന്നിവയെല്ലാം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു .
അതുപോലെ സർഗ്ഗ വാണി, ഉണർവ്വ്, പൂവനിക എന്നിവയും ശ്രദ്ധേയമായ രീതിയിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോക്ഷിപ്പിക്കുന്നു. പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മികച്ചു നിന്നവയായി രുന്നു ഓരോ പരിപാടികളും. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് വേണ്ടി കഠിന പ്രവർത്തനങ്ങൾ നടത്തിയ സ്റ്റാഫംങ്ങളെ മുഴുവൻ അഭിനന്ദിക്കുന്നു. .ചികിൽസാ ധനസഹായം (ഷാരോൺ) 5000/ രൂപ ഏൽപ്പിച്ചു.
ഒക്ടോബർ മാസങ്ങളിലെ പ്രധാന ദിനാചരണങ്ങൾ, പുതിയ കെട്ടിടത്തിലേക്കു ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ് എന്നിവ മാറ്റുക എന്നിവയെ കുറിച്ചും
ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണം.
വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
തുടർന്ന് നടന്ന സജീവമായ ചർച്ചയിൽ താഴെ കൊടുത്ത തീരുമാനങ്ങൾ എടുത്തു.
1. മുഴുവൻ ക്ലാസ് പി ടി എ യോഗങ്ങളും ഒക്ടോ.15 നുള്ളിൽ വിളിച്ചു ചേർക്കും.
2. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി എന്നിവ ഉടൻ മാറ്റുന്നതിനാവശ്യമായ സഹായം അധ്യാപകർ നൽകും. അത്യാവശ്യമായി വരുന്ന ചെലവ് ആക്ടിവിറ്റി ഫണ്ടിൽ നിന്നും കണ്ടെത്താം.
3.ചങ്ങമ്പുഴ ദിനത്തിൽ കാവ്യ നർത്തകിയെ അധികരിച്ച് നൃത്തശില്പം ഒരുക്കും. ചുമതല സുധ ടീച്ചർ
4.. മഹാകവി പി ദിനം',വള്ളത്തോൾ ദിനം, ചങ്ങമ്പുഴ ദിനം എന്നിവ ഒക്ടോബർ 16 ന് ലഘുഭാഷണം, കവിതാലാപനം എന്നിവയോടെ നടത്തും. വിദ്യാരംഗം ക്ലബിനെ ചുമതലപ്പെടുത്തി.
5.. ഒക്ടേ.16 ന് ലോക ഭക്ഷ്യ ദിനത്തിൽ ഇലക്കറിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിന് ഇലക്കറിയുണ്ടാക്കി ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യൽ. (നാ ച്വറൽ സയൻസ്,ഇക്കോ ക്ലബ്ബ്)
6.വയലാർ ദിനം ആസൂത്രണത്തിന് സീനിയർ അസി.,SS, GKP, ചന്ദ്രംഗദൻ മാസ്റ്റർ ,സുമതി ടീച്ചർ ,മോഹനൻ മാസ്റ്റർ, സുധ ടീച്ചർ എന്നിവരെ ചുമതലപ്പെടുത്തി.
7. തപാൽ ദിനം,UN ദിനം, ദേശി യോദ്ഗ്രഥന ദിനം എന്നിവ SS ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ നടത്തും.
8.. ലോകമിത വ്യയ ദിനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് ഗണിത ക്ലബ്ബിന് ചുമതല നൽകി .
9. രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലാസ്സ് മോണിറ്ററിംഗ് റിപ്പോർട്ട് HM ന് നൽകണം. മാസത്തിൽ ഒരിക്കൽ ഇതിൻ്റെ ഹാർഡ് കോപ്പി നൽകണം..
ദിവസവും 2 പേർ വരുന്നത് നടപ്പിലായിട്ടില്ല
സീനിയർ അസിസ്റ്റൻ്റിൻ്റെ ക്രോഡീകരണത്തോടെ 4.50ന് യോഗം അവസാനിച്ചു.
No comments:
Post a Comment