വെറുതെയിരിക്കുകയല്ലെ. രാത്രി ഒന്ന് ആകാശത്തേക്ക് നോക്കി ചൊവ്വയെ ഒന്നു കണ്ടൂടേ
ഇന്ന് (3 -10.20) രാത്രി ചന്ദ്രൻ്റെ തൊട്ടടുത്തായി കാണുന്ന ഗോളമാണ് ചൊവ്വ: ചന്ദ്രപ്രഭയിൽ അല്പം മങ്ങലേറ്റിട്ടുണ്ടാകും പ്രശ്നമില്ല ,വരും ദിവസങ്ങളിൽ ചന്ദ്രൻ അവിടന്ന് മാറിയാൽ ചൊവ്വയെ കൂടുതൽ ചുവപ്പ് നിറത്തിൽ കാണുവാനാകും.
തുടർച്ചെയായി നിരീക്ഷിക്കുക.
ഇനി
ചൊവ്വയുടെ സ്ഥാനത്തു നിന്നും കണ്ണ് പടിഞ്ഞാറ് ഭാഗത്തേക്ക് നീക്കൂ .രണ്ട് തിളക്കമുള്ള ഗോളങ്ങളെ കാണുന്നുണ്ടോ ?അതിൽ നല്ല തിളക്കമുള്ളത് വ്യാഴവും മറ്റേത് ശനിയുമാണ്.
ഇനിയുള്ള ദിവസങ്ങളിൽ തുടർച്ചയായി ഇവയെ നിരീക്ഷിക്കൂ.
സംശയങ്ങൾക്ക് വിളിക്കാം.
94466808 76
No comments:
Post a Comment