Wednesday 29 June 2022

Deo sir

ജി.എച്ച്.എസ്.എസ്. കുട്ടമത്തും , പി.എൻ . പണിക്കർ സൗഹൃദ ആയ്യൂർവേദ മെഡിക്കൽ കോളേജ് പറക്കളായിയും ചേർന്ന് നടത്തിയ കൗമാര ചിന്തനം ( കൗമാരപ്രായത്തിലെ പ്രശ്നങ്ങളും, പരിഹാരങ്ങളും ) എന്ന വിഷയത്തെ പറ്റി Dr. തുഷാർ ടി.എസ് (BA M S, MD ശ്രിശുരോഗവിദഗ്ധൻ) അവതരിപ്പിച്ച ക്ലാസ്സ് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. കുട്ടികളുടെ ശാരീരികവും, മാനസികവുമായ വളർച്ച മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നതെന്ന് പറഞ്ഞു തന്നു. കൗമാരപ്രായക്കാരായ കുട്ടികളിലുണ്ടാവുന്ന വ്യതിയാനങ്ങളേയും, അവർ നേരിടുന്ന വെല്ലുവിളികളെയും പറ്റി ഡോക്ടർ നന്നായി വിശദീകരിച്ചു തന്നു. കുട്ടികളുടെ ശാരീരികവും, മാനസികവുമായ വളർച്ചയ്ക്ക് വേണ്ടിയുള്ള വ്യായാമം, കായികാഭ്യാസം, യോഗ എന്നിവയെ പറ്റിയും പറഞ്ഞു തന്നു. മാനസികവും ശാരീരികവുമായ നല്ലൊരു ഉൻമേഷം തരുന്ന ക്ലാസ്സായിരുന്നു ഇത്. ഇനിയും കൂടുതൽ അറിവുകൾ തരുന്ന നല്ല ക്ലാസുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. അനന്യ സുരേഷ് 6. A

Saturday 25 June 2022

ശ്രീ എൻ കെ ദാമോദരൻ മാസ്റ്റർ അനുസ്മരണ ചെറുവത്തൂർ ഉപജില്ല, കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം.

കുട്ടമത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘ കാലം ഗണിത അധ്യാപകനായിരുന്ന എൻ.കെ.ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം സ്കൂളിൽ ജില്ലാ തല ഗണിത ക്വിസ് മത്സരം നടത്തി ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിലെ 25 സ്കൂളുകളിൽ നിന്നും, പ്രൈമറി വിഭാഗത്തിൽ ചെറുവത്തൂർ സബ്ജില്ലയിലെ 11സ്കൂളുകളിൽ നിന്നും ടീമുകൾ പങ്കെടുത്തു. റിട്ടയേർഡ് ഗണിത അധ്യപകരായ പി.പി. രാജൻ, സുരേഷൻ എന്നിവർ ക്വിസ് നയിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ ചട്ടഞ്ചാൽ ഹയർസെക്കൻഡറിസ്കൂളിലെ കൃഷ്ണജിത്, വിഷ്ണുജിത് എന്നിവർ ഒന്നാം സ്ഥാനവും കുട്ടമത്ത് ഗവ ഹയർ സെക്കൻഡറിയിലെ പ്രണവ് പെരിങ്ങേത്ത്, ടി.പി. കൃഷ്ണേന്ദു എന്നിവർ രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ കൊവ്വൽ എ യു പി സ്കൂളിലെ ആരോഹ് ജയചന്ദ്രൻ, ധ്യാൻ സുരേഷ് എന്നിവർ ഒന്നാം സ്ഥാനവും സൗത്ത് തൃക്കരിപ്പൂർ ഗവ.ഹയർ സെക്കൻഡറിയിലെ അമൽജിത്ത് നിവേദ് എന്നിവർ രണ്ടാം സ്ഥാനവും നേടി. സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് എം.രാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ജയചന്ദ്രൻ ,സീനിയർ അസിസ്റ്റൻറ് കെ. കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം. ദേവദാസ് ,പ്രമോദ് കുമാർ വി, മോഹനൻ എം, സിന്ധു എം എസ് ,പി പി രാജൻ, സുരേശൻ മാസ്റ്റർ സംസാരിച്ചു.