Tuesday, 6 October 2020

പൂർവ്വ വിദ്യാർത്ഥിയുടെ കൈത്താങ്ങിൽ ഓൺലൈൻ പഠനം യാഥാത്ഥ്യമായി ➖➖➖➖➖➖➖

 

 


 പൂർവ്വ വിദ്യാർത്ഥിയുടെ കൈത്താങ്ങിൽ ഓൺലൈൻ പഠനം യാഥാത്ഥ്യമായി
➖➖➖➖➖➖➖
08.10.2020
കുട്ടമത്ത്: ഗവ ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്തിലെ പൂർവ്വ വിദ്യാർത്ഥിയും കൊച്ചിൻ റിഫൈനറിയിലെ ഉദ്യോഗസ്ഥനുമായ കൊത്തങ്കര മന്ദ്യൻ വീട്ടിൽ നാരായണ നാണ് വിദ്യാലയത്തിലെ ഒരു കുട്ടിക്ക് ടെലിവിഷൻ നല്കി മാതൃകയായത്. കഴിഞ്ഞ 35 വർഷമായി എറണാകുളത്തുള്ള ഇദ്ദേഹം നാടിനോടും വീടിനോടുമുള്ള അടുപ്പം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് കേട്ടറിഞ്ഞ് വിദ്യാലയത്തിലേക്ക് ടെലിവിഷൻ നൽകിയത്. സ്ക്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ രക്ഷിതാവ് വി വി സുമിത്രക്ക് ടി വി നൽകി. ചടങ്ങിൽ പി രമേശൻ, നന്ദിനി, കെ വത്സരാജൻ, എം ഈശ്വരൻ, കെ വത്സല എന്നിവർ സംബന്ധിച്ചു.

 



 ഇന്നത്തെ  2 TV സ്പോൺസർ ചെയ്തത് നമ്മുടെ സഹപ്രവർത്തകരായ മോഹനൻ മാഷും ഈശ്വരൻ മാഷുമാണ് രണ്ടു പേർക്കും നന്ദി അറിയിക്കുന്നു

 6 B യിലെ ശ്രീനന്ദ
9D യിലെ ദേവനന്ദ
9 Aയിലെ സേതുലാൽ
എന്നീ കുട്ടികൾ ക്ക് ഇന്ന് TV കൊടുക്കാൻ കഴിഞ്ഞു

 കൊച്ചിൻ റിഫൈനറി യിൽ വർക്ക് ചെയ്യുന്ന ശ്രീ.നാരായണൻ  എന്ന വ്യക്തി യാണ് ഒന്ന് സ്പോൺസർ ചെയ്തത് പൂർവ്വവിദ്യാർത്ഥി യാണ്
 5 B യിലെ കാർത്തികഷൈജുവിന്റെ രക്ഷിതാക്കളും ഇന്ന് ഒരു TV എത്തിച്ചു തന്നിട്ടുണ്ട്
 നാലാം തരത്തിലെ സൽനിബേബിയെ കൂടി വരാൻ പറഞ്ഞിട്ടുണ്ട് ഇതു കൂടി കൊടുത്താൽ ലിസ്റ്റിലുള്ള മുഴുവൻ കുട്ടികൾക്കും TV കൊടുക്കാൻ കഴിഞ്ഞു എന്ന് നമുക്ക് അഭിമാനിക്കാം

No comments:

Post a Comment