Friday 26 August 2022

BEST PTA AWARD




 BEST PTA AWARD


GHSS Kuttamath has secured First place at DEO Level and is eligible to compete at District level.


        DEO KANHANGAD


Congratulations........

പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ

ചെറുവത്തൂർ:

2021-22 ലെ പി ടി എ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് വിജയതിളക്കം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം മികച്ച വിജയം കൊയ്തത്. 1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ കാസർഗോഡ് ജില്ലയിൽ ഗവർമെൻറ് വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെ എ പ്ലസിന് അർഹരാക്കിയത്.പി ടി എ യുടെ നേതൃത്വത്തിലുള്ള അയൽപക്ക പഠനം, ഗൃഹസന്ദർശനം ,മാസത്തിലുള്ള ക്ലാസ്സ് പിടിഎ യോഗങ്ങൾ എന്നിവ മികച്ച റിസൽട്ട് നേടാൻ 

സഹായകമായി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഐടി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പി ടി എ യുടെ ഇടപെടൽ അഭിനന്ദനീയമാണ്. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷൻ ,മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത് കുട്ടികൾക്ക് വലിയ ആശ്വാസമായി. കി ഫ്ബി ഫണ്ട് വഴിയുള്ള 3 കോടി കെട്ടിടം ,നബാർഡിൻ്റെ 3 കോടി കെട്ടിടം ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ശുചി മുറികൾ എന്നിവ പിടിഎയുടെ ഇടപെടൽ മൂലം ലഭ്യമായിട്ടുണ്ട്.എൽ എസ് എസ് ,യു എസ് എസ് ,എൻ എം എം എസ് ,സംസ്കൃതം സ്കോളർഷിപ്പുകൾ എന്നിവയിൽ മികച്ച വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്.അർപ്പണ മനോടാവമുള്ള അധ്യാപകരും പഠന കാര്യങ്ങളിൽ ഇടപെടുന്ന രക്ഷിതാക്കളുമാണ് വിദ്യാലയത്തിൻ്റെ കരുത്ത്.പി ആർ ഡി നടത്തിയ ദേശഭക്തിഗാന മത്സരം ,ഡയറ്റ് നടത്തിയ റോൾ പ്ലേ മത്സരം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഷോർട്ട് ഫിലിം മത്സരത്തിൽ മൂന്നാം സ്ഥാനവും വിദ്യാലയം നേടിയിട്ടുണ്ട്.പി ടി എ പ്രസിഡൻ്റ് എം രാജൻ ,വൈസ് പ്രസിഡൻ്റ് കെ സുരേശൻ ,മദർ പി ടി എ പ്രസിഡൻ്റ് എം സാവിത്രി എസ് എം സി ചെയർമാൻ വയലിൽ രാഘവൻ പ്രിൻസിപ്പാൾ ടി സുമതി പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.




ഗൃഹസന്ദർശനം ... UP വിഭാഗം



 ഗൃഹസന്ദർശനം രണ്ടാം ദിവസം




ഗൃഹസന്ദർശനം  3 day






Wednesday 24 August 2022

പഴമേളയുമായി കുട്ടമത്തെ കുട്ടികൾ





 


പഴമേളയുമായി കുട്ടമത്തെ കുട്ടികൾ
ചെറുവത്തൂർ:
പ്രീ പ്രൈമറി പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് പഴങ്ങളും  സസ്യങ്ങളുംഎന്ന പാഠ്യ ഭാഗം അവതരിപ്പിക്കുന്നതിന് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പഴ മേള സംഘടിപ്പിച്ചു.കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ പഴങ്ങൾ പ്രദർശിപ്പിച്ചു. ചക്ക, ആപ്പിൾ ,പേരക്ക ,സപ്പോട്ട ,ഉറുമാമ്പഴം, പാഷൻ ഫ്രൂട്ട് ,നെല്ലിക്ക ,നേന്ത്രപ്പഴം ,സോദരിപ്പഴം ,മണ്ണൻ പഴം, മുന്തിരി, റമ്പൂട്ടാൻ ,സബർ ജില്ലി, തുടങ്ങിയവ പ്രദർശിപ്പിച്ചു. പരിപാടി പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി അധ്യാപിക പുഷ്പ എം സ്വാഗതം പറഞ്ഞു. അധ്യാപകരായ വി പ്രമോദ്കുമാർ ,എം ദേവദാസ് ,കെ മധുസൂദനൻ, കെ ഹേമലത എന്നിവർ സംസാരിച്ചു.

Tuesday 23 August 2022

N SS തനതിടം - result


 

നാടൻ പൂക്കളുടെ പ്രദർശനം

 











നാട്ടറിവ് ദിനത്തിൽ നാടൻ പൂക്കളുടെ പ്രദർശന മൊരുക്കി കുട്ടമത്ത് സ്കൂളിലെ  കുട്ടികൾ. ഒരുകാലത്ത് തൊടികളിൽ യഥേഷ്ടം ഉണ്ടായിരുന്ന പൂക്കൾ കണ്ടെത്തുകയാണ് കുട്ടികളുടെ ലക്‌ഷ്യം

https://fb.watch/f3nsKab-VT/



short Film competition

 





SCERT / DIET കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ short Film competition -ൽ മൂന്നാം സ്ഥാനം. SN TTI നീലേശ്വരം വെച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ കലക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവാർഡ് നൽകി.

TINKERING LAB-INAGURATION






 










കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ


ചെറുവത്തൂർ:
ക്ലാസ്മുറി പഠനത്തോടൊപ്പം ശാസ്ത്രലോകത്തേക്കും കണ്ടുപിടുത്തങ്ങളിലേക്കും കുട്ടികൾക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബ് സജ്ജമായി. സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ആഭിമുഖ്യത്തിലാണ് പഠനത്തിൻ്റെ പ്രായോഗികതയും നൂതനാശയങ്ങളിലൂടെയുള്ള പ്രയാണത്തിനും കുട്ടികളെ പര്യാപ്തരാക്കാനുള്ള ലാബ് കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് തുറന്നത്.എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
    നൂതന സംവിധാനങ്ങളായ കോഡിംഗ്, റോബോട്ടിക്സ്, ത്രീഡി പ്രിൻ്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയവ ടിങ്കറിംഗ് ലാബിൻ്റെ ഭാഗമാണ്. വിദ്യാലയത്തിലെ പ്രത്യേകം തയാറാക്കപ്പെട്ട ലാബിനകത്ത് ഉപകരണങ്ങളൊരുക്കാൻ 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ആറാംതരം തൊട്ട് പത്തുവരെയുള്ള വിദ്യാർഥികളെയാണ് ഗുണഭോക്താക്കളായി ഉപയോഗപ്പെടുത്തുക.കുട്ടികളുടെ സ്വതന്ത്ര ഗവേഷണങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, സംഘ ചർച്ച, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയും പദ്ധതിയെ സക്രിയമാക്കും.പാഠപുസ്തകത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി പ്രതിഭാശാലികളുടെ സംഘത്തെ വാർത്തെടുക്കാനും ഇതിലൂടെ സമഗ്രശിക്ഷ ലക്ഷ്യമിടുന്നു.
      ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ  പി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു.രാജേന്ദ്രൻ പയ്യാടക്കത്ത്, പി വസന്ത, എം രാജൻ, പി വേണുഗോപാലൻ, എം സാവിത്രി, ടി വി രഘുനാഥൻ, വി പ്രമോദ്കുമാർ, സി ബാലകൃഷ്ണൻ, എം ദേവദാസ്, പ്രിൻസിപ്പാൾ ടി സുമതി എന്നിവർ സംസാരിച്ചു.ചടങ്ങിൻ്റെ ഭാഗമായി കോഴിക്കോട് നടന്ന സംസ്ഥാന ക്ലബ്ബ് അത് ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയ സർവൻ കെ സി, പാർവണ ജിതേഷ്, ഹെനിൻ എലിസബത്ത്, ജ്വൽ മുകേഷ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു .

 


പ്രിയമുള്ളവരെ, കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന  ഇന്റർ ക്ലബ്ബ് അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പിൽ  സ്വർണ്ണ മെഡൽ നേടിയ നമ്മുടെ സ്കൂളിലെ കായിക താരങ്ങൾക്ക് നാളെ നടക്കുന്ന ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ചടങ്ങിൽ വച്ച് അനുമോദിക്കുന്ന വിവരം അറിയിക്കുന്നു

നാട്ടറിവ് ദിനം

 







SPC ACTIVITIES 2021-22


















 2021 - 22  അധ്യയന വർഷത്തിൽഎസ്പിസി ജിഎച്ച്എസ്എസ് കുട്ടമത്ത് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയും എസ് പി സി കേഡറ്റ്സിന്റെ കർമ്മനിരതമായ സാന്നിധ്യവും പ്രവർത്തനവും ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. എസ് പി സി കേരള സംഘടിപ്പിച്ച വൈവിധ്യങ്ങളായ ഓൺലൈൻ പ്രോഗ്രാമുകളിൽ  കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂൾ ക്ലീനിങ്ങും ആയി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും എസ്പിസി കുട്ടികൾ അവരുടെ സേവനം നൽകിയിട്ടുണ്ട്. സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയ ദിവസം മുതൽ തന്നെ അവരിൽ ആരോഗ്യ ശീലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന വഴികളിൽ ഒക്കെ തന്നെ നിലയുറപ്പിക്കുകയും ടെമ്പറേച്ചർ ചെക്ക് ചെയ്യുകയും സാനിറ്റൈസർ നൽകി അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി കൊണ്ടിരുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾ സ്കൂളിൻറെ അച്ചടക്ക ശീലത്തിലും അവരുടെ കഴിവ് തെളിയിച്ചു.


 5 /3 /2022 ആയിരുന്നു സൂപ്പർ സീനിയർ കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തിയത്.സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട ആൾക്കാർ പങ്കെടുത്ത ചടങ്ങിൽ പോലീസ് ഓഫീസേഴ്സ് എംഎൽഎ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെയും സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.മാർച്ച് 16 എസ് പി സി ജില്ലാതലത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗം മത്സരത്തിൽ എസ്പിസി ജൂനിയർ കേഡറ്റായ കൃഷ്ണേന്ദു ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.ഏപ്രിൽ 19ന് മഴക്കാലം വരുന്നതിന് ഭാഗമായി വീട് പരിസരത്ത് മഴക്കുഴികൾ നിർമ്മിച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളിലും എസ്പിസി കേഡറ്റ്സ്  ഭാഗവാക്കായി .മെയ് എട്ടിന് എസ് പി സി എച്ച്എസ്എസ് കുട്ടമത്ത് സീഡ് കുട്ടമത്തുമായി ചേർന്നുകൊണ്ട് മാറുന്ന ഭക്ഷണശീലങ്ങൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു ശ്രീ സുകുമാരൻ പെരിയച്ചൂർ ആണ് വിഷയം അവതരിപ്പിച്ചത്.മെയ് 9ന് വിമുക്തിയുടെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് കുട്ടമത്ത് സ്കൂളിൽ എസ്പിസി ഫുട്ബോൾ ടീം രൂപീകരിക്കുകയും അതിനുള്ള പരിശീലനം സ്കൂൾ കായികഅധ്യാപകനുംസിപിഒ യുമായശ്രീ മധുസൂദനൻമാസ്റ്റർ നൽകുകയും ചെയ്തു. മെയ് 7ന് സ്കൂളിൽ മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു മാങ്ങകളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്നതിനും പ്രകൃതിയെ അറിയുന്നതിനും ഇത് സഹായിച്ചു.ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുകയും അതിൻറെ തുടർപ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു .മെയ് 18ന് ചെറുവത്തൂർ പഞ്ചായത്ത് മായി സഹകരിച്ചുകൊണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി മെയ് 22ന് സ്കൂൾ വാർഷികം സമുചിതമായി ആഘോഷിച്ചപ്പോൾ അച്ചടക്ക ചുമതല ഏറ്റെടുക്കുകയും അത് നല്ല രീതിയിൽ നടത്തിക്കൊണ്ടു പോവുകയും ചെയ്തു.

മെയ് 27 ,28 ,29 തീയതികളിൽ അവധിക്കാല ക്യാമ്പ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു രക്ഷിതാക്കളും അധ്യാപകരും പൂർണമായി സഹകരിച്ച ക്യാമ്പ് എല്ലാ വിഷയങ്ങളിലുള്ള ക്ലാസുകളും സംഘടിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് ആവശ്യമായ കായിക പരിശീലനവും നൽകിക്കൊണ്ട് വളരെ ഭംഗിയായി സംഘടിപ്പിക്കാൻ എസ്പിസി ജിഎച്ച്എസ്എസ് കുട്ടമത്തിന് സാധിച്ചിട്ടുണ്ട് . ജൂൺ ഒന്നിന് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് മായി സഹകരിച്ചുകൊണ്ട് ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്ത് വച്ച് ഒരു ലഹരി വിരുദ്ധ പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി സ്കൂൾ കുട്ടികൾ ലഹരിയിൽ നിന്നും അകന്നു നിൽക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഇത് സഹായകമായി.സ്കൂൾ റി ഓപ്പണിങ്ങുമായി ബന്ധപ്പെട്ട വർക്ക് എക്സ്പീരിയൻസ് ടീച്ചറുടെ സഹായത്തോടെ പേപ്പർ ക്രാഫ്റ്റ് നിർമ്മിക്കുകയും സ്കൂളും പരിസരവും ശുചീകരിച്ചുകൊണ്ട് തങ്ങൾ ഉണ്ടാക്കിയ പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങളെക്കൊണ്ട് സ്കൂൾ മനോഹരമായ അലങ്കരിക്കുകയും ചെയ്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു നേച്ചർ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി കുന്നിനെ അറിയാം എന്ന് വിഷയത്തെക്കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്ററും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ജയചന്ദ്രൻ മാസ്റ്റർ കുട്ടമത്തെ മയിലാട്ടിക്കുന്ന് ചുറ്റിക്കണ്ട് കുന്നിനെ കുറിച്ചുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കുന്നിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് വളരെ നല്ല ഒരു ക്ലാസ് നൽകുകയുണ്ടായി. തുടർന്ന് മരങ്ങൾ വച്ചു പിടിപ്പിക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.

ജൂൺ 18ന് എസ്പിസി കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാറ്റർഡേ സീരീസ് സൂമിൽ സ്കൂളിൽ വച്ച് കുട്ടികൾ കാണുകയും പങ്കാളികളാവുകയും ചെയ്തു എസ് പി സി സ്റ്റേറ്റ് നോഡൽ ഓഫീസർ ആയശ്രീ പി വിജയൻ ഐപിഎസ് അവർകളാണ് കുട്ടികളുമായി സംവദിച്ചത്.

ജൂൺ 22ന് വായന വാരത്തോടനുബന്ധിച്ച് പുസ്തക ചങ്ങാത്തം എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ആഴ്ചയും കേഡറ്റ് ഓരോ ബുക്ക് വായിക്കുകയും അടുത്ത ബുധനാഴ്ച അത്  കുട്ടികൾക്ക്നൽകിക്കൊണ്ട് പുതിയ പുതിയ പുസ്തകങ്ങൾ വായിക്കാനുള്ള ഒരു അവസരം കുട്ടികൾക്ക് ഇത് ലഭ്യമാക്കി.സ്കൂളിൽ സംഘടിപ്പിച്ച മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി എസ്പിസി കേഡറ്റ്സിന് 30 ശതമാനം റിബേറ്റിൽ പുസ്തകം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. പുസ്തക ചങ്ങാത്തം എന്ന പരിപാടി കുട്ടികൾക്ക് വായനയിലേക്ക് ഒരു പുതിയ വഴി തുറന്നു നൽകി. ജൂൺ 26 ന്ഇൻറർനാഷണൽ ആൻറി ഡ്രഗ് ഡയോടനുബന്ധിച്ച് ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു മുഴുവൻ കേഡറ്റ്സും പരിപാടിയിൽ പങ്കെടുക്കുകയും നല്ല ഒരു മെസ്സേജ്സമൂഹത്തിലേക്ക് എത്തിക്കാനും ഇതുകൊണ്ട് കഴിഞ്ഞു. ആഗസ്റ്റ് 17 ന്എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ലഹരി വിരുദ്ധ പ്രോഗ്രാം വിമുക്തിയുമായി ബന്ധപ്പെട്ട ഒരു സർവ്വേ റിപ്പോർട്ട് തയ്യാറാക്കുകയുണ്ടായി. കഴിഞ്ഞ ആഗസ്റ്റ് 17ന് റിപ്പോർട്ട് എക്സൈസ് ഡിപ്പാർട്ട്മെൻറിന് കൈമാറി.എസ് പി സി സാറ്റർഡേ ടോക്ക് സീരിയസുമായി ബന്ധപ്പെട്ട ജൂലൈ 23 ബഹുമാനപ്പെട്ട അഡീഷണൽ എക്സൈസ് കമ്മീഷണർ ശ്രീ രാജീവ് ഐ ഒ എഫ് എസ് കുട്ടികളിലെ ലഹരി ഉപയോഗം എന്ന വിഷയത്തിൽ ജീവിതം തന്നെ ലഹരി എന്ന ഒരു ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി മുഴുവൻ കുട്ടികളും പ്രോഗ്രാമിൽ പങ്കെടുക്കുകയും ബോധവൽക്കരിക്കപ്പെടുകയും ചെയ്തു.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒരു പതിപ്പ് തയ്യാറാക്കുകയും അത് സ്വാതന്ത്ര്യ ദിനത്തിൽ പ്രകാശനം ചെയ്യപ്പെടുകയും ചെയ്തു.കുട്ടമത്ത് സ്കൂളിന്റെയും ചെറുവത്തൂർ പഞ്ചായത്തിന്റെയും എല്ലാ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രതിബദ്ധതയോടെ എസ് പി സി എച്ച്എസ്എസ് കുട്ടമത്ത് തങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.