Saturday 31 October 2020

ഇന്ന് സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് പ്രവർത്തിച്ച അദ്ദേഹം നമ്മുടെ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്തുവാൻ  ചെയ്ത പങ്ക് സ്തുത്യർഹമാണ്. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ് ഏകതാ ദിവസമായി ആചരിക്കുന്നു.  ഇതിനോടൊപ്പം അയക്കുന്ന പ്രതിജ്‌ഞ എല്ലാവരും ചെയ്യുക

കേരളപ്പിറവിദിനം-NOTICE

 നാളെ കേരള പിറവി ദിനത്തോടനുബന്ധിച്ചു നടത്തുന്ന മാപ്പ് നിർമ്മാണത്തിൽ മുഴുവൻ കുട്ടികളും പങ്കാളികളാകണം. കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടം (Kerala - Political map) ഒരു A4/നോട്ട് ബുക്കിൽ  വരച്ച് ജില്ലകൾ അടയാളപ്പെടുത്തി നിറങ്ങൾ നൽകി ക്ലാസ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യേണ്ടതാണ്. മാപ്പിന് തലക്കെട്ടും താഴെ നിങ്ങളുടെ പേരും ക്ലാസും എഴുതേണ്ടതാണ്.

WORLD THRIFT DAY

WORLD THRIFT DAY-30/10/2020

GHSS KUTTAMATH MATHS CLUB PRESENTS

https://youtu.be/poeVU9VfESI

Wednesday 28 October 2020

സബ്ജക്ട് കൺസിൽ .. Hട ,

 സബ്ജക്ട് കൺസിൽ .. Hട
LP, UP ..SRG എന്നിവ 2.11.2020 തിങ്കളാഴ്ച

സമയം നിങ്ങൾക്ക് തീരുമാനിക്കാം

SRG Planning .. 3.11.2020 ചൊവ്വാഴ്ച

സ്റ്റാഫ് മീറ്റിംഗ് 4.11.2020 ബുധൻ
സമയം പിന്നീട് അറിയിക്കും

അജണ്ട..
റിപ്പോർട്ട്
ക്ലാസ്സ്
അവലോകനം
അടുത്ത ആഴ്ചത്തെ പ്രവർത്തനങ്ങൾ .. പദ്ധതി തയ്യാറാക്കൽ

Srg planning ൽ സബ്ജക്ട് കൗൺസിൽ കൺവീനർമാർ നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിക്കുക.

                              HEADMASTER

TABLE CHALLENGE

 പുതിയ  ലാബിൽ  ഫർണ്ണിചർ  വാങ്ങുന്നതിനായി  ധനസഹായം  കുമാരി ജ്യോതിക 9 D    ഹെഡ്മാസ്റ്ററെ  ഏല്പിച്ചു.👏👏👏👍

SARGAVANI

Tuesday 27 October 2020

COONA AWARENESS

PARVATHI AND ABHAY

CLICK ON ABHAY

വയലാർ അനുസ്മരണം

വയലാർ രാമവർമ്മ
ഓർമ്മദിനം

       "അമ്മയുടെ ജിമിക്കിക്കമ്മൽ അച്ഛനു കട്ടുകൊണ്ടുപോകാനുള്ളതാണെന്നും, അച്ഛന്റെ ബ്രാൻഡിക്കുപ്പി അമ്മയ്ക്ക് കുടിച്ചുതീർക്കാനുള്ളതാണെന്നും "എന്ന സന്ദേശം നൽകുന്ന പുതുതലമുറ ഗാന രചനയിൽ നിന്നും വ്യത്യസ്തനായ കവിയും, സിനിമ ഗാന രചയിതാവും, നാടക ഗാന രചയിതാവുമായിരുന്നു വയലാർ. സിനിമാഗാന രചന രംഗത്താണ് വയലാർ ഏറെ ശ്രദ്ധേയനായത്. 
  "ഈശ്വരനല്ല മന്ത്രികനല്ല
ഞാൻ
  പച്ച മണ്ണിൻ മനുഷ്യത്വമാണു ഞാൻ "
 എന്ന് പ്രഖ്യാപിക്കുമ്പോൾ കവിക്ക് കൂറ് മണിമന്ദിര
നിവാസികളോടല്ല, മറിച്ച് അടിസ്ഥാനവർഗ്ഗ ജനവിഭാഗങ്ങളോടും പാർശ്വവത്കരിക്കപ്പെട്ട ജനതയോടുമാണ് എന്ന് തെളിയിക്കുന്നു.  അതുകൊണ്ട് തന്നെ സാധാരണക്കാരടക്കമുള്ളവരുടെ ഹൃദയങ്ങളിൽ വയലാർക്കവിതകൾ ഇന്നും തുടിച്ചുകൊണ്ടേയിരിക്കുന്നു.
 ഭക്തിയും, തത്വശാസ്ത്രവും, പ്രണയവും, രാഷ്ട്രീയവും, പ്രകൃതിലാവണ്യവും വയലാർ കാവ്യങ്ങളിൽ ദർശിക്കാം. ഭക്തിസാന്ദ്രമായ ഒട്ടേറെ കവിതകൾ വയലാറിന്റെ തൂലികയിൽ നിന്ന് വാർന്നു വീണിട്ടുണ്ട്. എന്നാൽ വയലാർ എന്നും മനുഷ്യപക്ഷത്തായിരുന്നു. നാം തൊഴുന്ന വിഗ്രഹ നിർമ്മാണത്തിനായ് അഹോരാത്രം അധ്വാനിച്ച മനുഷ്യനെയും നാം ഓർക്കണമെന്ന് കവി നമ്മെ ഓർമ്മിപ്പിക്കുന്നു. വിവിധ മേഘലകളിൽ സങ്കുചിത രാഷ്ട്രീയം ഉൾപ്പെടെ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ആയുധം കൊണ്ട് ഉന്മൂലനം ചെയ്യുന്നവർക്ക്
    "വാളല്ലെൻ സമരായുധം...........
............................
കരവാളു വിറ്റൊരു മണിപൊൻ  വീണ വാങ്ങിച്ചു ഞാൻ "  - എന്ന് 'വർഗ്ഗസംഗീത "ത്തിലൂടെ കവി ദിശാബോധം നൽകുന്നു. സർഗാത്മകത, അഭിപ്രായ സ്വാതന്ത്ര്യം, എന്നീ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലൂടെ സമൂഹത്തിൽ ചലനമുണ്ടാക്കാൻ ശ്രമിച്ച വിപ്ലവ കവിയാണ് വയലാർ. ഒരേസമയം  നാസ്തികനെയും ആസ്തികനെയും നമ്മുക്ക് വയലാറിൽ കാണാം. 
        വയലാർ -ദേവരാജൻ -യേശുദാസ് സംഗീത ത്രയങ്ങളുടെ ആ ഒരു കാലഘട്ടം മലയാളികളെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും 'സർഗ്ഗസംഗീത 'മയമായി നിലകൊള്ളുന്നു.
   " മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
   മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
  മണ്ണു പങ്കുവച്ചൂ മനസ്സു
 പങ്കുവച്ചൂ "
  എന്ന് 1972 ൽ 'അച്ഛനും ബാപ്പയും' എന്ന സിനിമയ്ക്കു വേണ്ടി രചിച്ച ഗാനം ഏറെ ചോദ്യങ്ങൾ നമ്മുടെ മനസ്സുണർത്തുന്നു. മനുഷ്യ നന്മ ഉദ്‌ഘോഷിക്കുന്നവയാണ് എല്ലാ മതങ്ങളും . എന്നാൽ മതങ്ങളുടെ പേരിൽ മനുഷ്യർ തമ്മിലടിക്കുന്നു, എന്നും തെരുവിൽ മരിക്കുന്നു എന്നും കവി സങ്കടപ്പെടുന്നു.  തിന്മയെ ഉന്മൂലനം ചെയ്യുന്ന നന്മയുടെ പ്രതീകമായ അവതാരത്തെ കവി സ്വപ്നം കാണുന്നു.
          വൈരുധ്യങ്ങൾ നിറഞ്ഞതാണ് വയലാർക്കവിതകളും  ഗാനങ്ങളും  എങ്കിലും മനുഷ്യനിലും അവന്റെ പാരമ്പര്യത്തിലും സർഗ്ഗ ശേഷിയിലും കവി അഭിമാനം കൊണ്ടിരുന്നു. പ്രകൃതിലാവണ്യവും അതിനു നൽകിയ മനുഷ്യഭാവവും
 ഗാനരംഗത്ത് വർണ്ണിച്ച കവികൾ മുമ്പും പിമ്പും ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഒരുദാഹരണം മാത്രം. മഞ്ഞണിപ്പൂനിലാവിൽ.....
.........................................
മഞ്ഞളരച്ചു വച്ചു നീരാടുമ്പോൾ..... എന്ന ഗാനം.
   ചുരുക്കത്തിൽ വയലാർ ഒരു നല്ല ഭക്തനായിരുന്നു, നല്ല കമ്മ്യുണിസ്റ്റായിരുന്നു, പ്രകൃത്യുപാസകനായിരുന്നു, സംഗീതജ്ഞനായിരുന്നു, സാമൂഹ്യ പരിഷ്കർത്താവായിരുന്നുമത നിരപേക്ഷതയുടെ വക്താവായിരുന്നു. എല്ലാറ്റിനുമുപരി മനുഷ്യ സ്‌നേഹിയായിരുന്നു,
 'മനുഷ്യകഥാനുഗായിയായിരുന്നു'.
ഓർമ്മയ്ക്ക്‌ മുന്നിൽ പ്രണാമം. 🙏
      Sukumaran Master
 
Sunday 25 October 2020

വയലാർ ഗാനാലാപനം - വിജയികൾ

 വയലാർ ഗാനാലാപനം - വിജയികൾ
HS വിഭാഗം

1 ഉണ്ണിമായ പി.ടി 8 A
2. നിവേദ്യ 9 E
3. ആവണി സി.വി 8 D
3. തീർത്ഥ ഇ 8B

UP വിഭാഗം

1. മോഹിത് ഷൈബു 6 A
2.  ഹേമലത  5A

LP വിഭാഗം
1. ആർഷ്യപ്രകാശ് 3 B
2.അശ്വിത 4 A
3. ദിയസജി 1B
വയലാർ അനുസ്മരണ ത്തിൻ്റെ ഭാഗമായി കുട്ടികൾക്കു വേണ്ടിനടത്തിയ വയലാർ ഗാനാലാപന മൽസരത്തിൽ 15 കുട്ടികൾ പങ്കെടുത്തു..HS - 4, UP - 2, LP - 3 ആകെ 9 ഗാനങ്ങൾ. ഈ ഗാനങ്ങൾ ഇന്ന് 7 മണിക്കു ശേഷം ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യണം.

വയലാർ ഗാനാലാപന മത്‌സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ💐💐💐

Saturday 24 October 2020

എൻറെ 'മാഷ്' അനുഭവം (കൊറോണ അനുഭവം)

 എൻറെ 'മാഷ്' അനുഭവം (കൊറോണ അനുഭവം)

സ്കൂൾ കുട്ടികളുടെ സഹജ ശബ്ദകോലാഹങ്ങൾക്കിടയിൽ നിന്ന് അവരെ രസതന്ത്രത്തിന്റെ രസ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകേണ്ടിയിരുന്ന ഒരു വ്യാഴാഴ്ച ... എന്നാൽ കൊറോണയെന്ന മഹാമാരി എന്നെയും വീട്ടുതടങ്കലിലാക്കി. കൊറോണയുടെ വിനാശകരമായ അഴിഞ്ഞാടലിനെ തടഞ്ഞു നിർത്താൻ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഒരു താങ്ങാവാൻ ജില്ലാ ഭരണകൂടം എന്നെയും ഒരു 'MAASH' ആക്കി.( അനേകം ഗുരുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് നിയോഗിക്കപ്പെട്ടവരിൽ ഒരാൾ മാത്രം)

കഴിഞ്ഞദിവസം ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമായി ഒരു കല്യാണവീട്ടിൽ ബോധവൽക്കരണത്തിന് പോകേണ്ടതായി വന്നു. വേഗത്തിലെത്താൻ ഒരു കുറുക്കുവഴി സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു. 'ഒരു പാടവും ഇടവഴിയും ഒരു തോടും കഴിഞ്ഞാൽ നിന്റെ ഡെസ്റ്റിനേഷൻ എത്താമെന്ന്' എൻറെ  പ്രിയതമൻ പറഞ്ഞു .
പകലോൻ അല്പം പിണങ്ങി നിന്ന ഒരു ദിവസമായിരുന്നു. അതിനാൽ ഒരു കുടയും കൈയ്യിൽ കരുതിയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. കൊറോണക്കാലത്ത് അപൂർവ്വമായി മാത്രം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന എന്നെക്കണ്ട് നാരായണിയേച്ചിയും മീന ചേച്ചിയും കുശലം പറഞ്ഞു.
"എങ്ങോട്ടായാത്ര ?
സ്കൂൾ ഉടനെയെങ്ങാനും തുറക്കുമോ?
ഉത്തരം നൽകി ഞാൻ എന്റെ ലക്ഷ്യസ്ഥാനത്തേക്ക് ചുവടുകൾ വെച്ചു. കാടുപിടിച്ചുകിടക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ നേരിയ ഭയം ഉള്ളിലുണ്ടായിരുന്നു. എല്ലാം കൈലാസനാഥനിൽ സമർപ്പിച്ച് നമ:ശിവായ ചൊല്ലിക്കൊണ്ട് ഞാൻ യാത്ര തുടർന്നു. "ഞങ്ങളേം കൂട്ടിക്കോ" എന്ന് പറഞ്ഞ് പാടവരമ്പത്തെ  കുഞ്ഞു വിത്തുകായകൾ എൻറെ ഉടുപ്പിൽ പറ്റിപ്പിടിച്ചു . അവരേയും കൂട്ടി നീർച്ചാലുകൾ താണ്ടി ഞാൻ ഇടവഴിയിൽ പ്രവേശിച്ചു . മനുഷ്യ കുലത്തിന്റെ ദുരവസ്ഥ കണ്ടിട്ടാണോ എന്നറിയില്ല 'തുലാ മാനം' കണ്ണീർ പൊഴിക്കാൻ തുടങ്ങി . കുട നിവർത്തി ഞാൻ മെല്ലെ നടന്ന് തോടിനു കുറുകെയുള്ള കുഞ്ഞു പാലത്തിനരികിലെത്തി.
 അവധിക്ക് വേണ്ടി കൊതിച്ചിരുന്ന കുട്ടികൾ കൊറോണയെ ശപിച്ചു കൊണ്ട് പാലത്തിന്റെ കൈവരിയിലിരുന്ന് കൊണ്ട് മീൻ പിടിക്കുന്നുണ്ടായിരുന്നു.
  "ഏതാ ഒരു അപരിചിത " എന്ന മട്ടിൽ എന്നെ നോക്കിയ അവർക്ക് നേരെ മുഖാ വരണത്തിനുള്ളിലൂടെ ഒരു ചിരി സമ്മാനിച്ച് ഞാൻ നടന്നു. 
കല്യാണ വീട്ടിൽ ഞാനും എന്റെ സഹപ്രവർത്തകനും വേണ്ട ജാഗ്രതാ നിർദ്ദേശങ്ങളൊക്കെ നൽകി തിരിച്ചുവരാൻ നേരവും മാനം വിതുമ്പിക്കൊണ്ടേയിരിക്കുകയായിരുന്നു.
     സ്വൽപ്പം നടന്നതേയുള്ളൂ    ......
പെട്ടെന്നൊരു മുട്ടനാട് എൻറെ വഴി തടഞ്ഞു കൊണ്ട് നിന്നു .
" എങ്ങോട്ടാ?
എൻറെ അനുവാദം കൂടാതെ നീ പോകുന്നത് ഒന്ന് കാണട്ടെ"
 എന്ന് പറയുമെന്ന് തോന്നു മാറ് കൊമ്പുകുലുക്കി അവൻ എൻറെ കണ്ണുകളിലേക്ക് നോക്കി നിന്നു .
ഒരുവേള പേടിച്ചുപോയ ഞാൻ ചിന്തിച്ചു
"ഈ വഴി  പോയപ്പോൾ ഇവൻ എവിടെയായിരുന്നു?
"എന്നെ പേടിപ്പിക്കാൻ വേണ്ടി ഒളിച്ചിരുന്നത് ആയിരിക്കും"
 എൻറെ നില്പും സങ്കടവും കണ്ടിട്ടാണോ എന്നറിയില്ല കുറച്ചു സമയത്തിനു ശേഷം അവൻ എനിക്ക് വഴിയൊഴിഞ്ഞു തന്നു.
"ഇനി മേലാൽ എന്റെ മേച്ചിൽ പുറത്ത് അതിക്രമിച്ച് കയറരുത്"
 എന്ന ഒരു താക്കീത് അവന്റെ മുഖത്ത് പ്രകടമായിരുന്നു .
രക്ഷപ്പെട്ട ആശ്വാസത്തിൽ  വന്ന വഴിയെ മുന്നും പിന്നും നോക്കാതെ ഞാൻ ഓടി ..........🏃🏃🏃🏃🏃🏃
അപ്പോൾ ഞാൻ ചിന്തിച്ചത് ഒറ്റക്കയ്യൻ ഗോവിന്ദച്ചാമിയുടെ മുന്നിൽ പെട്ട സൗമ്യയെ ആയിരുന്നു.
മനുഷ്യ മുട്ടനോളം വരില്ലല്ലോ ഏതായാലും ഒരു മുട്ടനാട് .....
 ANJANA.M.R.

HST PHYSICAL SCIENCE

MESSAGE TO GUARDIANS

 പ്രിയപ്പെട്ട കുട്ടികളെ, രക്ഷിതാക്കളെ ..
ഓൺലൈൻ ക്ലാസ്സ് പുരോഗമിക്കുകയാണല്ലൊ. ശ്രദ്ധയിൽ പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
1. ചില കുട്ടികൾ വർക്ക് ഷീറ്റ് കൃത്യമായി അയച്ചുകൊടുക്കുന്നില്ല.2 ഓൺലൈൻ ക്ലാസ്സിനു ശേഷമുള്ള പത്താം തരത്തിന് നൽകുന്ന സപ്പോർട്ട് ക്ലാസ്സ് കുട്ടികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നില്ല.അവർ ഹാജർ നൽകിയതിനു ശേഷം ക്ലാസ്സ് ശ്രദ്ധിക്കുന്നില്ല.
3 വായിക്കാനുള്ള ടൈം ടേബിൾ നൽകിയിട്ടും വായിക്കുന്നില്ല എന്ന പരാതി ഉണ്ട്.
4. കുട്ടികൾ ടൈം ടേബിൾ പ്രകാരം വായിക്കുന്നത് നോട്ട് ബുക്കിൽ എഴുതുക. അവ രക്ഷിതാക്കൾ ഓരോ ദിവസവും ഒപ്പിട്ട് നൽകുക.ഞായറാഴ്ച ക്ലാസ്സ് ടീച്ചർക്ക് അയച്ചുകൊടുക്കുക.
5. കുട്ടികൾ പഠിക്കുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കുക.
6. മൊബൈൽ ഫോൺ അധിക സമയം കൈയ്യിൽ വെക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് രാത്രി 10 മണിക്ക് ശേഷം .
7. സെൽഫ് അസ്സസ്സ്മെൻ്റ് പരീക്ഷകൾ നൽകുമ്പോൾ കുട്ടികൾ അവ സ്വയം ചെയ്യുന്നതാണോ എന്ന് വിലയിരുത്തുക.
8. ക്ലാസ്സ് പി ടി എ മീറ്റിംഗുകളിൽ കൃത്യമായി ഹാജരാവുക ..
9.പല കുട്ടികളും ഗ്രൂപ്പിൽ നിന്ന് exit ആവുന്നു. നിർബന്ധമായും ക്ലാസ്സ് ഗ്രൂപ്പിലും എല്ലാ Subject ഗ്രൂപ്പുകളിലും ,കുട്ടികൾ ഉണ്ടാവണം.
ഈ ഗ്രൂപ്പുകളിൽ അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാ ദിവസവും രക്ഷിതാക്കൾ ശ്രദ്ധിക്കണം.
10.സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.
11. കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുവെങ്കിൽ സ്ക്കൂൾ കൗൺസിലർ ഷൈജ ടീച്ചറെ വിളിക്കുക.
നമ്പർ:9446565778

കുട്ടികളുടെ നന്മയ്ക്കായ് നമ്മൾക്കൊത്തൊരുമിച്ച് പ്രവർത്തിക്കാം ...

എന്ന്  ഹെഡ്മാസ്റ്റർ

UN DAY

ശിശുദിനം-രചനാമത്സരങ്ങൾ

SCHOOL COUNSELLOR-TO GUARDIANS

ശാസ്ത്രപഥം

ശാസ്ത്ര പഥം

പ്രിയപ്പെട്ട കുട്ടികളെ ,
      ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് അവരുടെ ശാസ്ത്ര വിഷയ അഭിരുചിയും അന്വേഷണാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ  കേരളം മുന്നോട്ടുവയ്ക്കുന്ന ഒരു പദ്ധതിയാണ് ആണ് ശാസ്ത്രപഥം. ഇതിന്റെ ഭാഗമായി 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്  ഈ പരിപാടിയിൽ പങ്കെടുക്കാം. ഓൺലൈൻ മാധ്യമത്തിൽ ആയിരിക്കും ക്ലാസ് നടക്കുക. BRC തലത്തിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ക്ലാസ് നടക്കുക. ഈ ക്ലാസിനു ശേഷം ഓരോ കുട്ടിയും അന്വേഷണാത്മക പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഒരുപ്രൊജക്റ്റ് സമർപ്പിക്കേണ്ടതാണ്. സയൻസ് , സോഷ്യൽ സയൻസ്, ഗണിതം ,ഐ.ടി എന്നീ വിഷയങ്ങളിൽ
ഒരു സ്കൂളിൽ നിന്നും ഓരോ വിഷയത്തിലും ഓരോ പ്രൊജക്റ്റ് മാത്രമേ ബി ആർ സി യിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളൂ
രണ്ടാം ഘടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ  പ്രോജക്റ്റ് അവതരണം നടത്തേണ്ടതാണ്. താല്പര്യമുള്ള കുട്ടികൾ    ഇന്ന് രാത്രി എട്ടു മണിക്ക് മുമ്പായി അധ്യാപകരെ   വിവരം അറിയിക്കേണ്ടതാണ്.

OCTOBER 23-INTERNATIONAL MOLE DAY

Thursday 22 October 2020

പച്ചത്തുരുത്ത്

 ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി നടത്തുന്ന പച്ചത്തുരുത്ത് എന്ന പദ്ധതി Govt Higher Secondary School, Kuttamath ആരംഭിച്ചു.ഇതിന്റെ ഭാഗമായി തൊഴിലുറപ്പു സേനയുടെ നേതൃത്വത്തിൽ സ്ഥലമൊരുക്കൽ നടന്നു.

MASK BY GUIDES

കാവ്യലോകസ്മരണകൾ

വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് അഭിനന്ദനങ്ങൾ💐💐💐💐💐

Tuesday 20 October 2020

STAFF MEETING

 നോട്ടീസ്
21/10/20 ന് ബുധനാഴ്ച 3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.

അജണ്ട

സ്വാഗതം
അധ്യക്ഷൻ
റിപ്പോർട്ട്
 ഓൺലൈൻ ക്ലാസ് അവലോകനം
 ക്ലാസ് പി.ടി.എ യോഗം റിപ്പോർട്ട്
ദിനാചരണങ്ങൾ
അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ

 റിപ്പോർട്ട് 21/10/20
പ്രിയ സഹപ്രവർത്തകരെ,
രണ്ടാഴ്ചയിലൊരിക്കൽ സ്റ്റാഫ് കൗൺസിൽ ചേരുക എന്ന നമ്മുടെ മുൻ തീരുമാനപ്രകാരം സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ വളരെ കൃത്യമായി ചേരുന്നതു കൊണ്ട് എല്ലാ കാര്യങ്ങളും  മികച്ച രീതിയിൽ പ്ലാൻ ചെയ്ത്  പ്രവർത്തനങ്ങൾ എല്ലാം  ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു കൊണ്ട്  നടപ്പിലാക്കാൻ കഴിയുന്നുണ്ട്. കൊറോണ  കാരണം  നമ്മുടെ ക്ലാസുകൾ ഓൺലൈനിൽ തന്നെ തുടരുകയാണ്.പ്രതിസന്ധികളും പരിമിതികളും ഏറെ ഉണ്ടെങ്കിലും അവയെ അതിജീവിച്ചു കൊണ്ട്  വളരെ നല്ല രീതിയിൽ തന്നെയാണ് നമ്മുടെ പ്രവർത്തനങ്ങളെല്ലാം നടക്കുന്നതെന്നാണ് നമ്മുടെ പൊതുവെയുള്ള വിലയിരുത്തൽ.  
എല്ലാ ക്ലാസുകളുടെയും CPTA യോഗം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി.ഏറെ നാളത്തെ നമ്മുടെ സ്വപ്നവും പ്രതീക്ഷയുമായിരുന്ന സ്കൂൾ കെട്ടിടത്തിൻ്റെ ഉൽഘാടനം നടന്നു.
എന്നാൽകഴിഞ്ഞ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം നമുക്ക് പുതിയ ബിൽഡിംഗിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം ,ലാബ്, ലൈബ്രറി എന്നിവ മാറ്റാൻ കഴിഞ്ഞില്ല. അതിൽ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമമായ തീരുമാനം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ  തന്നെ പാഠ്യേതര പ്രവർത്തനങ്ങളും  മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു.  സർഗ്ഗ വാണി, ഉണർവ്വ്, പൂവനിക എന്നിവയും  ശ്രദ്ധേയമായ രീതിയിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോക്ഷിപ്പിക്കുന്നു. അധ്യാപകരുടെ പൂർണമായ സഹകരണം ഓൺലൈൻ പരിപാടികളെ മികവുറ്റതാക്കുന്നു പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ  പങ്കാളിത്തം കൊണ്ടും എല്ലാ പ്രവർത്തനങ്ങളും  മികച്ചു നിൽക്കുന്നു.
 ഒക്ടോബർ മാസങ്ങളിലെ  പ്രധാന ദിനാചരണങ്ങൾ കഴിഞ്ഞ യോഗത്തിൽ തന്നെ പ്ലാൻ ചെയ്തിട്ടുണ്ട്. വയലാർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർഗ്ഗസംഗീതം എന്ന സംഗീത നിശ വിജയിപ്പിക്കുന്നതിന് മുഴുവൻ സ്റ്റാഫംഗങ്ങളുടെയും സഹകരണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

 LP SRG

 ഓൺലൈൻ ക്ലാസ്സ് ക്ലാസ്സ് കുട്ടികൾ കാണുകയും  ചില ക്ലാസുകളിൽ ഒന്നോ രണ്ടോ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും പ്രവർത്തനങ്ങൾ അയച്ചു തരുന്നുണ്ട്.പാഠപുസ്തകം രണ്ടാം ഭാഗം എത്തിയാൽ ഉടനെ വിതരണം ചെയ്യും. BRC യിൽ നിന്നും ലഭിച്ച work sheet. എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.കുട്ടികൾ അതിലെ പ്രവർത്തനങ്ങൾ ചെയ്തത് വരുന്നു. കുട്ടികൾക്ക് ഉള്ള കിറ്റ് വിതരണത്തിന്റെ അന്ന് work sheet തിരിച്ചുവാങ്ങുതത് ആയിരിക്കും.നവംബർ 1 കേരളപിറവി  ദിനത്തിൽ  lp തലത്തിൽ ക്വിസ് ,കേരലഗാനലാപണം എന്നിവ നടത്തും.

                             ജിഎച്ച്എസ്എസ് കുട്ടമത്ത്
                  എസ്ആര്‍ജി യോഗം 20 /10/ 2020
ഒക്ടോബര്‍ മാസത്തെ എസ്ആര്‍ജി രണ്ടാമത് യോഗം 20/10/2020 ന് വൈകുന്നേരം 2.30 ന് ഗൂഗിള്‍ മീറ്റിലൂടെ
ചേര്‍ന്നു. എച്ച്എസ് എസ് ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകന്‍
ശ്രീ ജയചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി.അജണ്ടയും യോഗവിശദീകരണവും പ്രധാനധ്യാപകന്‍ നടത്തി.എസ് ആര്‍
ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയനും ശ്രീമതി വത്സല ടീച്ചര്‍,ശ്രീമതി കവിത ടീച്ചര്‍ എന്നിവര്‍ എല്‍പി,യുപി
എസ് ആര്‍ജിയുടെ ഒക്ടോബര്‍ ആദ്യം നടന്ന യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് നടത്തി.ഓണ്‍ലൈന്‍ പഠനത്തിന്റെ
വില യിരുത്തല്‍ വിദ്യാര്‍ഥികളുടെ പഠനനേട്ടത്തെ വിലയിരുത്തുന്നതരത്തിലുള്ളതായിരിക്കണമെന്നും പ്രധാനധ്യാ
പകന്‍ ഓര്‍മ്മിച്ചു.യോഗത്തില്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍,സ്റ്റാഫ് കൗണ്‍സില്‍ സിക്രട്ടറി ശ്രീ ദേവ
ദാസ് മാസ്റ്റര്‍ എന്നിവരും സംസാരിച്ചു.സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അജണ്ട.
1.എസ് ആര്‍ ജി,സബ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ടിംഗ് .
2.സിപിടി എ
3.ഓണ്‍ലൈന്‍ പഠനം
4. മാസദിനാചരണപ്രവര്‍ത്തനവിലയിരുത്തല്‍,നവമ്പര്‍ ദിനാചരണം ആസൂത്രണം.
എസ്ആര്‍ജി റിപ്പോര്‍ട്ടിംഗ്
എച്ച്എസ് എസ്ആര്‍ജി
എച്ച്എസ് വിഭാഗം എസ്ആര്‍ജി റിപ്പോര്‍ട്ടിംഗ് കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ നടത്തി.കഴിഞ്ഞ
എസ്ആര്‍ജിയോഗത്തില്‍ തീരുമാനിച്ച വിദ്യാലയപ്രവര്‍ത്തനങ്ങള്‍ അതത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍
മികച്ച രീതിയില്‍ നടത്തി.വിദ്യാലയദിനാചരണങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ വിവധക്ബ്ബുകളുടെ
നേതൃത്വത്തില്‍ മികച്ച വിദ്യാര്‍ഥീപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ കഴിഞ്ഞു.വിദ്യാരംഗത്തിന്റെ
നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത പരിപാടികള്‍ നാലു കവികളുടെ (പി കുഞ്ഞിരാമന്‍ നായര്‍,ചങ്ങമ്പുഴ,
ഇടശ്ശേരി,വള്ളത്തോള്‍) ദിനാചരണങ്ങള്‍ ഒക്ടോബര്‍ അവസാനവാരത്തിനകം രണ്ട് പരിപാടികളായി
ആചരിക്കും.വിദ്യാരംഗത്തിന്റെയും ലൈബ്രറിയുടെയും പ്രവര്‍ത്തനത്തിനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി
പ്രധാനധ്യാപകന്‍ മലയാളം അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തു.എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുപി എസ്ആര്‍ജി.
എസ്ആര്‍ജി കണ്‍വീനര്‍ ശ്രീമതി വത്സല ടീച്ചര്‍ യുപിയുടെ റിപ്പോര്‍ട്ടിംഗ് നടത്തി.ഓണ്‍ ലൈന്‍ പഠന
ത്തില്‍ അധ്യാപകര്‍ എല്ലാതരത്തിലുള്ള പിന്തുണ നല്കുമ്പോഴും കുറച്ച് കുട്ടികളുടെ പ്രതികരണം കുറവാണെന്ന്
റിപ്പോര്‍ട്ട് ചെയ്തു.രക്ഷിതാക്കളെ കുട്ടികളുടെ പഠനവുമായും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിളിക്കുന്നുണ്ട് .
തുടര്‍പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ചോദ്യങ്ങളും വര്‍ക്ക് ഷീറ്റുകളും നല്കുന്നുണ്ട് . ഗൂഗിള്‍മീറ്റില്‍ ഓണ്‍
ലൈന് ആയി‍ നാല് ക്ലാസ് പിടിഎ നടത്തി.നവമ്പര്‍ 1 കേരളപ്പിറവി ദിനത്തില്‍ പ്രശ്നോത്തരിയും 14 ന്സലീം അലിയുടെ ജന്മദിനത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കല്‍,പക്ഷിനിരീക്ഷണം നടത്തി കുറിപ്പ്
തയ്യാറാക്കാനും ശിശുദിനത്തില്‍ പ്രസംഗം നടത്തി ഓഡിയോ തരുന്നതിനുമുള്ള ദിനാചരണാസൂത്രണം ചെ
യ്തിട്ടുണ്ടെന്നുമറിയിച്ചു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ വെളിപ്പെടു ത്തു ന്ന ഉണര്‍വ് മികച്ചരക്ഷാകര്‍തൃ പ്രതികര
ണം ലഭിക്കുന്നുണ്ട് . ഇനിയുള്ള വിദ്യാല യപ്രവര്‍ത്തനങ്ങളുടെ ഏകീകരണം എസ്ആര്‍ജിതലത്തില്‍ രൂപീ ക
രിക്കുന്നതിന് പ്രൈമറി തലത്തിന്റെ പിന്തുണ അറിയിച്ചു.
എല്‍പി എസ് ആര്‍ജി
എസ്ആര്‍ജി കണ്‍വീനര്‍ കവിതടീച്ചര്‍ നല്കിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുഴുവന്‍ കുട്ടികളും ഓണ്‍ലൈന്‍ ക്ലാസ്
കാണുന്നുവെങ്കിലും ചില കുട്ടികള്‍ നോട്ടയക്കുന്നതില്‍ താല്പര്യകുറവ് കാണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാകര്‍ത്താക്കളെ വിളിച്ച് കുട്ടികളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട് . ക്ലാസ് തല പിടിഎ യോഗം പൂര്‍
ത്തീകരിച്ചു.ഫോണ്‍ വഴി വിളിച്ചാണ് .യോഗം നടത്തിയത് . മറ്റ് തരത്തിലുള്ള യോഗത്തെക്കാള്‍ രക്ഷാകര്‍ത്താ
ക്കള്‍ കുട്ടികളുടെ കാര്യങ്ങള്‍ പറയുന്നുണ്ട് . ബിആര്‍സി നല്കിയ വര്‍ക്ക് ഷീറ്റുകളഉടെ വിതരണം പൂര്‍ത്തിയാക്കി.
കിറ്റ് വിതരണം ചെയ്യുന്ന സമയം വര്‍ക്ക് ഷീറ്റുകള്‍ ശേഖരിക്കുമെന്നുമറിയിച്ചു. കേരളക്വിസ് , കേരളഗാനാലാപ
നം, ശിശുദിനം എന്നിവ നവമ്പര്‍മാസത്തിലെ പരിപാടികളായി നടത്താന്‍ സബ്ജക്ട് കൗണ്‍സിലില്‍ തീരുമാ
നിച്ചു.കേരളക്വിസ് എല്‍പി തലത്തിലെ അധ്യാപകര്‍ തന്നെ തയ്യാറാക്കുന്നതാണ് . പൂവനിക എന്ന കുട്ടികളുടെ
പരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത് ഈ മാസത്തെ പരിപാടി മാസാവസാനത്തിലേക്ക് മാറ്റി
വച്ചതായും റിപ്പോര്‍ട്ട് ചെയ്തു.
സീനിയര്‍ അസിസ്റ്റന്റ്
കുട്ടികളുടെ‍ വിവിധ പരിപാടികള്‍ അവര്‍ക്കായിആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ക്ലബ്ബുകളെ അദ്ദേഹം അഭി
നന്ദിച്ചു.യാന്ത്രികമായാണ് കുട്ടികള്‍ പഠനപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.നവമ്പര്‍ 25
ന്റെ ലോകപരിസരദിനാചരണം നടത്തുന്നതിനെ കുറിച്ച ചര്‍ച്ചചെയ്യണമെന്നും അറിയിച്ചു
സ്റ്റാഫ് സിക്രട്ടറി.
വിദ്യാലയപ്രവര്‍ത്തനങ്ങള്‍ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളാല്‍ ചലനാത്മകമാകുന്നത് സന്തോഷകരമാണെ
ന്ന് അറിയിച്ചു.കുട്ടികളെ ക്രിയാത്മകമായി പഠനത്തിലേക്ക് എങ്ങിനെ എത്തിക്കാമെന്നത് അധ്യാപകര്‍ ആ
ലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒക്ടോബര്‍ മാസം നടത്തുന്ന വയലാര്‍ അനുസ്മരണത്തില്‍ അ
ധ്യാപകരോടൊപ്പം രക്ഷാകര്‍തൃപ്രാതിനിധ്യവും ഉറപ്പിക്കണം. 25 നകം പരിപാടിയിലേക്കാവശ്യമായ പാട്ടുക
ളുടെ ക്ലിപ്പുകള്‍ നല്കണമെന്നും അറിയിച്ചു.
സജ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ട് . മലയാളം:-സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ ഈശ്വരന്‍ മാസ്റ്റര്‍ റിപ്പോ
ര്‍‍ട്ടവതരിപ്പിച്ചു..കഴിഞ്ഞവര്‍ഷത്തെ പാദവാര്‍ഷികപരീക്ഷയുടെ ചോദ്യക്കടലാസ് എല്ലാക്ലാസിലും വിതരണം
ചെയ്തിട്ടുണ്ട് . സബജക്ട് കൗണ്‍സില്‍ യോഗത്തില്‍ എല്ലാവരും പങ്കെടുത്ത് വിദ്യാലയപ്രവര്‍ത്തനത്തിന് ഭാഷാ
ധ്യാപകരുടെ ഇടപെടല്‍ ക്രിയാത്മകമാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു.ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തീ
കരിക്കാന്‍ കഴിയാത്ത പരിപാടികള്‍ വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ മാസാവസാനത്തിനകം തയ്യാറാക്കി
അവതരിപ്പിക്കുമെന്നും അദ്ദേഹമറിയിച്ചു.ഇംഗ്ലീഷ് :-കണ്‍വീര്‍ സബിത ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് ചില
കുട്ടികളെങ്കിലും മാറി നില്ക്കുന്നുവോയെന്ന് സംശയിക്കേണ്ടതായിറിപ്പോര്‍ട്ട് ചെയ്തു.കുട്ടികള്‍ക്ക് നല്കുന്ന പഠന പ്ര
വര്‍ത്തനങ്ങള്‍ അവര്‍ തുറന്നു നോക്കുന്നതേയില്ലയെന്നും സംശയിക്കേണ്ടതായുണ്ടെന്നും അറിയിച്ചു.ഈ കാര്യ
ത്തില്‍ പ്രധാനധ്യാപകനും ക്ലാസധ്യാപകനും ശ്രദ്ധിക്കണെമെന്നും അഭ്യര്‍ഥിച്ചു.ഇംഗ്ലീഷ് ഭാഷാശേഷി വളര്‍
ത്തുന്നതിനായി വാര്‍ത്താപ്രക്ഷേപണം ഈ മാസാവസാനം നടത്തുന്നതാണ്. യോഗത്തെ അറിയിച്ചു. ഒരു ഡി
ജിറ്റല്‍ മാസിക തയ്യാറാക്കുന്നതിന്നായി ആലോചിച്ചിട്ടുണ്ട്വാട്സാപ്പ് ക്ലാസില്‍ കുട്ടികള്‍ വന്നുപോകുന്നതായുള്ള
കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിലേക്കെത്തിക്കണമെന്നതും അറിയിച്ചു.
ഹിന്ദി:-ഉഷ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഓണ്‍ലൈന്‍ ക്ലാസ് നല്ലരീതിയില്‍ നടക്കുന്നുണ്ട്.പാദവാര്‍ഷിക
ചോദ്യങ്ങള്‍ പരിചയപ്പെടുന്നതിന് എല്ലാ ക്ലാസിലും നല്കിയിട്ടുണ്ട്.കുട്ടികളുടെ പ്രതികരണം ആദ്യമാസങ്ങളേ
തിനേക്കാള്‍ കുറയുന്നുവോയെന്ന് കൗണ്‍സില്‍ ചര്‍ച്ചചെയ്തു.പാഠഭാഗങ്ങള്‍ മലയാളത്തിലാക്കി പറ‍ഞ്ഞു കൊടു
ക്കണെമന്ന് പിടിഎയില്‍ നടന്ന ചര്‍ച്ചയും കൗണ്‍സില്‍ ചര്‍ച്ചചെയ്തു.മലയാളത്തില്‍ പറഞ്ഞ് കൊടുക്കുന്നത്
ഒന്നുകൂടി വിപുലപ്പെടുത്താമെന്നും റിപ്പോര്‍ട്ട് ചെയ്തു.ശിശുദിനത്തില്‍ ക്ലാസ് ഗ്രൂപ്പില്‍ മത്സരമല്ലാതെ പോസ്റ്റര്‍
രചനയ്ക്ക് കുട്ടികള്‍ക്ക് അവസരമൊരുക്കും.വാര്‍ത്താവായനനടത്തി ഹിന്ദി ഭാഷാ ശേഷി വളര്‍ത്തുന്നതിന് കൗ
ണ്‍സില്‍ തീരുമാനം കൈകൊണ്ടതായി അറിയിച്ചു.
സാമൂഹ്യശാസ്ത്രം:-സ്ക്കൂള്‍ അന്തരീക്ഷമല്ലാത്തത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . പഠിക്കു
ന്ന കുട്ടികളെ മാത്രമേ വിളിക്കുന്നുള്ളുവെന്ന് രക്ഷിതാക്കള്‍ സിപിടഎയില്‍ അഭിപ്രായം പറഞ്ഞു.ഇത് മാറ്റുന്ന
തിന്നായി കുട്ടികളെ വിളിച്ച് പഠനകാര്യം അന്വേഷിക്കേണ്ടതായുണ്ട് . മാതൃകാചോദ്യക്കടലാസ് പഠനവളര്‍
ച്ചയ്ക്കായി നല്കുന്നുണ്ട് . ഐക്യരാഷ്ട്രദിനത്തില്‍ കുട്ടികള്‍ക്ക് ഓഡിയോ ക്ലിപ്പിലൂടെ ദിനപ്രത്യേകതകള്‍ അറിയി
ക്കും കുട്ടികളുടെ മാനസീകപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൗണ്‍സിലറുടെ ഇടപെടല്‍ അത്യാവശ്യമാണ് .
ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും ഒഴിഞ്ഞുപോകുന്നതായും സംശയമുള്ളതായി റിപ്പോര്‍ട്ട് ചെയ്തു.
ഫിസിക്കല്‍ സയന്‍സ് :-ആശ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബഹിരാകാശവാരാചരണം നടത്തി .കുട്ടികള്‍
റോക്കറ്റ് നിര്‍മ്മിച്ച് ക്ലാസ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് . എല്ലാ ക്ലാസിലും പാദവാര്‍ഷിക ചോദ്യങ്ങള്‍ പരി
ചയപ്പെടുന്നതിന് നല്കിയിട്ടുണ്ട്. .വാനനിരീക്ഷണ
ത്തിന് കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടായതായി അവരയച്ച സന്ദേശം വ്യക്തമാക്കുന്നു.നവമ്പര്‍7,28 എന്നീ
ദിനങ്ങളുമായി ബന്ധപ്പെട്ട ദിനാചരണം ആസൂത്രണം ചെയ്തിട്ടുണ്ട് . ചിലകുട്ടികളെങ്കിലും നോട്ട് പൂര്‍ത്തിയാക്കി
അയക്കാത്തവരായി ഇനിയുമുണ്ട്.ഫോണ്‍ പ്രശ്നമുള്ളത്കൊണ്ടാണ് ക്ലാസിനുണ്ടാകാത്തതെന്ന തരത്തില്‍
ക്ലാസ് ഗ്രൂപ്പില്‍ കുട്ടികള്‍ മെസേജ് അയക്കാറുണ്ട് . പത്താം തരം കുട്ടികളുടെ വ്യക്തിഗതവിവരത്തില്‍ ‍ ചില
തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നതും റിപ്പോര്‍ട്ട് ചെയ്തു.
നാച്ച്വറല്‍ സയന്‍സ് :-അനിതടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബയോളജിക്ലാസ് വേണ്ടത്രയുണ്ടാകുന്നില്ല.
സപ്പോര്‍ട്ടിംഗ് ക്ലാസ്സ് നല്കുന്നുണ്ട്.സ്വയം വിലയിരുത്തുന്നതിന്നാവശ്യമായ ചോദ്യങ്ങളും വര്‍ക്ക് ഷീറ്റും നല്കു
ന്നുണ്ട് . സലീം അലിദിനവുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷണത്തിനുള്ള പരിപാടികള്‍ കൗണ്‍സില്‍ചര്‍ച്ച
ചെയ്തിട്ടുണ്ട് . പഠനനോട്ടുകള്‍ പൂര്‍ത്തിയാക്കി അയക്കുന്നതിന് കുട്ടികളെ വിളിക്കുന്നുണ്ട് .ഗണിതം:-പാഠപുസ്തകം വാങ്ങുന്നതിന് സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ മോഹനന്‍ മാസ്റ്റര്‍ പോയതി
നാല്‍ ഗണിതാധ്യാപികയായ ശ്രീമതി സിന്ധു ടീച്ചറാണ് കൗണ്‍സില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് . വര്‍ക്ക്
ഷീറ്റ് നല്കി കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് . കുട്ടികളുടെ പങ്കാളിത്തത്തില്‍
സംശയമുണ്ട് . ദിനാചരണത്തില്‍ മിതവ്യവുമായി ബന്ധപ്പെട്ടുള്ള സെമിനാര്‍ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്.
കുട്ടികളുടെ വീട്ടിലെ വരവുചെലവുമായി ബന്ധപ്പെട്ട് പൈ ഡയഗ്രം തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ളില്‍ നിന്നും അടുത്ത സിപിടിഎ യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ ആരായണം.10 ന് സമയക്രമം വച്ച തന്നെ
ഓഡിയോ വീഡിയോ ക്ലാസ്സുകള്‍ നല്കുന്നുണ്ട് . ഒക്ടോബര്‍ 30 മിതവ്യയദിനത്തില്‍ അവതരിപ്പിക്കേണ്ടുന്ന
പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . ചാര്‍ട്ടുകളും,സെമിനാറുകളുംഗണിതപ്രശ്നോത്തരി എന്നീ പരിപാടികള്‍
ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത
ഐ ടി:-സ്ക്കൂള്‍ എസ്ഐടിസി ശ്രീ പ്രമോദ് മാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.എല്ലാക്ലാസിലും ഓണ്‍ലൈന്‍ ക്ലാസുകള്‍
കാണുന്നുണ്ട് . അധ്യാപകര്‍ ആവശ്യമായ വീഡിയോകളും വര്‍ക്ക് ഷീറ്റുകളും പഠനപുരേഗതിക്കായി നല്കുന്നുണ്ട് .
എങ്കിലും സാങ്കേതികവിദ്യായായതിനാല്‍ ഇത്തരം ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന്
അദ്ദേഹം സംശയം ഉന്നയിച്ചു.ലിറ്റില്‍ കൈറ്റ്സ് ക്ലാസ് തുടങ്ങിയിട്ടുണ്ട്.ഒരു കുട്ടിയെ വിളിച്ചാല്‍ കിട്ടാത്തത്
പ്രശ്നമാകുന്നുണ്ട് .(ആമിന) ഈ കുട്ടിയുടെ കാര്യത്തില്‍ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് ചര്‍ച്ചകള്‍
കുട്ടികളുടെ വായനയും പഠനകാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കുന്നതിലേക്കായി പത്താം തരത്തിലെ കുട്ടികളെ
സ്ക്കൂളിലെ എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്ന തരത്തില്‍ പത്തോ പതിനഞ്ചോ കുട്ടികളുടെ ഗ്രൂപ്പായി തിരിച്ച്
അധ്യാപകര്‍ക്ക് ചുമതല നല്കുന്ന കാര്യം എസ്ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ അറിയിച്ചു.മറ്റ്
അധ്യാപകരും ഈ നിര്‍ദ്ദേശം പരിഗണിക്കേണ്താണെന്ന് അറിയിച്ചു.കൗണ്‍സില്‍ അധ്യാപികയുടെ
ഇടപെടല്‍ അത്യാവശ്യമായസമയമാണീ കാലമെന്ന് വത്സന്‍ മാസ്റ്റര്‍ അറിയിച്ചു.കുട്ടികളുടെ കാര്യത്തില്‍
കരുതലുകള്‍ വേണ്ടതായുണ്ടെന്ന് ചില കുട്ടികളെ ചൂണ്ടിക്കാണിച്ച് കവിത ടീച്ചറും വത്സല ടീച്ചറും യോഗ
ത്തെ അറിയിച്ചു.4 മണിക്ക് പ്രധാനധ്യാപകന്‍ യോഗം പിരിച്ചു വിട്ടു.

21/10/2020 ന്  നടന്ന ഓൺലൈൻ സ്റ്റാഫ് കൗൺസിൽ യോഗ തീരുമാനങ്ങൾ
അജണ്ട:
1. ഓൺലൈൻ ക്ലാസ്
2. CPTAഅവലോകനം
3. ഷിഫ്റ്റിoഗ്
4. പച്ച തുരുത്ത്
5. ടെക്സ്റ്റ് ബുക്ക് വിതരണം
6. സ്കോളർഷിപ്പുകൾ
7.ദിനാചരണങ്ങൾ
8. മറ്റിനങ്ങൾ
ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ സെക്രട്ടറി സ്വാഗതവും റിപ്പോർട്ടിംഗും നടത്തി.തുടർന്ന് SRGകൺവീനർമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
റിപ്പോർട്ട് 21/10/20
പ്രിയ സഹപ്രവർത്തകരെ,
രണ്ടാഴ്ചയിലൊരിക്കൽ സ്റ്റാഫ് കൗൺസിൽ ചേരുക എന്ന നമ്മുടെ മുൻ തീരുമാനപ്രകാരം സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ വളരെ കൃത്യമായി ചേരുന്നതു കൊണ്ട് എല്ലാ കാര്യങ്ങളും  മികച്ച രീതിയിൽ പ്ലാൻ ചെയ്ത്  പ്രവർത്തനങ്ങൾ എല്ലാം  ജനാധിപത്യ രീതിയിൽ ചർച്ച ചെയ്തു കൊണ്ട്  നടപ്പിലാക്കാൻ കഴിയുന്നുണ്ട്. കൊറോണ  കാരണം  നമ്മുടെ ക്ലാസുകൾ ഓൺലൈനിൽ തന്നെ തുടരുകയാണ്.പ്രതിസന്ധികളും പരിമിതികളും ഏറെ ഉണ്ടെങ്കിലും അവയെ അതിജീവിച്ചു കൊണ്ട്  വളരെ നല്ല രീതിയിൽ തന്നെയാണ് നമ്മുടെ പ്രവർത്തനങ്ങളെല്ലാം നടക്കുന്നതെന്നാണ് നമ്മുടെ പൊതുവെയുള്ള വിലയിരുത്തൽ. 
എല്ലാ ക്ലാസുകളുടെയും CPTA യോഗം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി.ഏറെ നാളത്തെ നമ്മുടെ സ്വപ്നവും പ്രതീക്ഷയുമായിരുന്ന സ്കൂൾ കെട്ടിടത്തിൻ്റെ ഉൽഘാടനം നടന്നു.
എന്നാൽകഴിഞ്ഞ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം നമുക്ക് പുതിയ ബിൽഡിംഗിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം ,ലാബ്, ലൈബ്രറി എന്നിവ മാറ്റാൻ കഴിഞ്ഞില്ല. അതിൽ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമമായ തീരുമാനം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
പoന പ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ  തന്നെ പാഠ്യേതര പ്രവർത്തനങ്ങളും  മികച്ച രീതിയിൽ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞു.  സർഗ്ഗ വാണി, ഉണർവ്വ്, പൂവനിക എന്നിവയും  ശ്രദ്ധേയമായ രീതിയിൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോക്ഷിപ്പിക്കുന്നു. അധ്യാപകരുടെ പൂർണമായ സഹകരണം ഓൺലൈൻ പരിപാടികളെ മികവുറ്റതാക്കുന്നു പരിപാടികളിലെ വൈവിധ്യം പോലെ തന്നെ കുട്ടികളുടെ  പങ്കാളിത്തം കൊണ്ടും എല്ലാ പ്രവർത്തനങ്ങളും  മികച്ചു നിൽക്കുന്നു.
 ഒക്ടോബർ മാസങ്ങളിലെ  പ്രധാന ദിനാചരണങ്ങൾ കഴിഞ്ഞ യോഗത്തിൽ തന്നെ പ്ലാൻ ചെയ്തിട്ടുണ്ട്. വയലാർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർഗ്ഗസംഗീതം എന്ന സംഗീത നിശ വിജയിപ്പിക്കുന്നതിന് മുഴുവൻ സ്റ്റാഫംഗങ്ങളുടെയും സഹകരണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

തുടർന്ന് നടന്ന സജീവമായ  ചർച്ചയിൽ താഴെ കൊടുത്ത തീരുമാനങ്ങൾ എടുത്തു.
1.ഓൺ ലൈൻ ക്ലാസ് പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്  വർക്ക് ഷീറ്റ് ചെയ്യുന്നത് കൂടുതൽ കാര്യക്ഷമമായ രീതിയിൽ നടപ്പിലാക്കും.ഗൂഗിൾ ഷീറ്റ് തയ്യാറാക്കുന്നതിന് സുവർണൻ മാഷ് തിങ്കളാഴ്ച രാവിലെ 10.30നും 11.30 നും  2 ബാച്ചായി അധ്യാപകർക്ക് പരിശിലനം നൽകും.
2.മുഴുവൻ ക്ലാസ് പി ടി എ യോഗങ്ങളും ഒക്ടോ.15 നുള്ളിൽ വിളിച്ചു ചേർത്തു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അവലോകനം നടത്തി.
3 .പുതിയ കെട്ടിടത്തിലേക്ക് ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി എന്നിവ ഉടൻ മാറ്റുന്നതിനാവശ്യമായ സഹായം അധ്യാപകർ നൽകും. ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി എന്നിവ മാറ്റുന്നതിനായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സീനിയർ അസി.
സ്റ്റാഫ് സെക്ര.
STIC
മുഹമ്മദ് കുഞ്ഞി മാഷ്
മോഹനൻ മാഷ്
രവീന്ദ്രൻ മാഷ്
സുവർണ്ണൻ മാഷ്
സുനിത
കുഞ്ഞികൃഷ്ണൻ
4. ജില്ലാ പഞ്ചായത്ത് പദ്ധതിയായ പച്ച തുരുത്ത് സ്കൂളിൽ നടപ്പിലാക്കും.
5. ഹൈസ്കൂൾ ക്ലാസുകളിലെ ടെക്സ്റ്റ് ബുക്ക് വിതരണം ക്ലാസധ്യാപകർ നടത്തും.
6. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമയബന്ധിതമായി ക്ലാസധ്യാപകർ കുട്ടികളെ അറിയിക്കും.
7. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും.
കേരള പിറവി ദിനത്തിൽ
സർഗവാണി ,നൃത്തശില്പം, മാപ്പ് തയ്യാറാക്കൽ, ക്വിസ്, നാട്ടുഭാഷ നിഘണ്ടു നിർമ്മാണം എന്നിവ നടത്തും ചുമതല
സർഗവാണി -(ss ക്ലബ്ബ്, വിദ്യാരംഗം)
നൃത്തശില്പം - മഞ്ജുഷ ടീച്ചർ, സബിത ടീച്ചർ, സുധ ടീച്ചർ, കവിത ടീച്ചർ)
നാട്ടുഭാഷാ നിഘണ്ടു ( മലയാളം വിഭാഗം)
നവംബർ 12ന് സലിം അലി ദിനം
പക്ഷി നിരീക്ഷണം
വീഡിയോ തയ്യാറാക്കൽ
പക്ഷികൾക്ക് പാനപാത്രം ഒരുക്കൽ
ചുമതല
പരിസ്ഥിതി ക്ലബ്ബ് ,നാച്ചുറൽ സയൻസ് ക്ലബ്ബ്

നവമ്പർ 14 ശിശുദിനം
ചുമതല SRG ,സ്റ്റാഫ് കൺസിൽ ,ക്ലാസ്സ് ടീച്ചേർസ്

1.ചാച്ചാജി യുടെവേഷം തയ്യാറാക്കൽ ( പ്രീ പ്രൈമറി 1, 2 )
2.സർഗവാണി ..SRG
3.വൈകുന്നേരത്തെ  കലോത്സവം .. ക്ലാസ്സ് അധ്യാപകർ
4.ആശംസാ കാർഡ് തയ്യാറാക്കൽ. (കുട്ടികൾ )

സി.വി രാമൻ ദിനം -  പ്രസംഗം ( സയൻസ് ക്ലബ്ബ്)

8.
വിദ്യാലയ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ താഴെ കൊടുത്ത  നിർദ്ദേശങ്ങളും എസ്റ്റിമേറ്റും അടുത്ത പിടിഎ ഭരണ സമിതി യോഗത്തിത്തിൽ അവതരിപ്പിക്കും.

1.🔸 പുതിയ ബിൽഡിംങ് വൈദ്യുത കണക്ഷൻ :-

കൂടിയാലോചനക്കൊടുവിൽ പുതിയ കറൻ്റ് കണക്ഷൻ എടുക്കുന്നതിന് 30000 ത്തിലധികം രൂപ ചിലവ് വരുമെന്നതിനാൽ തൽക്കാലം പുതിയ കണക്ഷനുള്ള അപേക്ഷ നൽകേണ്ടതില്ലെന്നും ,പുതിയ ബിൽഡിംങ്ങിലേക്ക് നിലവിലുള്ള ബിൽഡിംങിൽ നിന്ന് ഒരു എക്സ്റ്റൻഷൻ എടുക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിനും, അധികമുള്ള വർക്ക് ലോഡ് കാണിച്ച് കൊണ്ട് PWD ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ നൽകുന്നതിന് നിർദ്ദേശം ഉണ്ടായി .
        പ്രതീക്ഷിത ചിലവ് =               
                                         10,000/-
                                          =====
        കൂടാതെ സോളാർ പ്രോജക്ടിനുവേണ്ടി ഒരു അപേക്ഷ ജില്ലാ പഞ്ചായത്തിലേക്ക് നൽകുവാനും നിർദ്ദേശിച്ചു. ചാർജ് - പ്രമോദ് മാഷ്. ,
ദേവ ദാസ് മാഷ്
2. 🔸ഐ.ടി. ലാബ് & ക്ലാസ്സ് റൂം നെറ്റ് വർക്കിംങ് :-

      എസ്റ്റിമേറ്റ്
നെറ്റ്വർക്ക് = 129000/-
ടേബിൾ = 26 x 3000 = 75000/-
കസേര  = 50 x 400   = 20000/-
ഷെൽഫ് = 1 x 7000  =   7000/-
ടീച്ചർ ടേബിൾ 1x 3500= 3500/-
ലാപ്പ്ടോപ്പ് ലോക്കർ 4 X 2300 = 9000
ലോക്കർ റിപ്പയർ =        3000/-
ഡെസ്‌ക്കോപ്പ്
കമ്പ്യൂട്ടറുകൾ       = 37 X 20000= 740000/-
3  🔸KVA ഇൻ വേർട്ടർ = 70000/-
ക്ലാസ്സ് റൂം വൈറ്റ്സ്ക്രീൻ പെയിൻ്റിംങ് =   5000/-
4.🔸ഓഫീസ് ഷിഫ്റ്റിങ് :-
    
HM കമ്പാർട്ട്മെൻ്റ് നിർമ്മാണം          = 50,000/-
ഷെൽഫ്               =  10000/-
റിവോൾവിങ്ങ് ചെയർ = 8000/-
ഷോ കേസ്   = 15000/-
വാഷ് ബെയിസിൻ (പ്ലംബിംങ് )
                                       = 5000/-
                     ആകെ = 88000/-
5.🔸. ലൈബ്രറി :-
അലമാര. 3 X 8000 = 24000/-
റീഡിംങ് ടേബിൾ 1   = 8000/-
ചെയർ 11 x 400.       = 4400/-

6🔸 സ്റ്റാഫ് റൂം :-

     ടേബിൾ 10 x 3000 = 30000/-
ചെയർ   10 x 800       = 8000/-
                    ആകെ     = 38000/-

7.🔸 ക്ലാസ്സ് റൂം ഗ്രീൻ ബോർഡ്
          5 x 3000 = 15000/-
8.🔸 പ്രോജക്ടർ ഫിറ്റിംങ്
            15 x 1400 = 21,000 /-
9.🔸 വാട്ടർ കണക്ഷൻ
     ഗാർഡനിലേക്കും  ഓഫീസിന് പ്റത്തും 2 ടാപ്പ്
           = 5000/-
10. 🔸 സൗണ്ട് സിസ്റ്റം

        സൗണ്ട് ബോക്സ്                    
       10 x 1800 = 18000/-
കേബിൾ. 400 മീറ്റർ = 4000/-
         ആകെ = 22000/-
9.സ്റ്റാഫ് റൂമിലേക്ക് കസേര വാങ്ങുന്നതിന് സ്റ്റാഫിൻ്റെ ഷെയറായി   തീരുമാനിച്ച 1000 രൂപ  ഉടൻ തന്നെ സ്റ്റാഫ് സെക്രട്ടറിയെ ഏൽപ്പിക്കും. അതോടൊപ്പം കൂടുതൽ നൽകാൻ താൽപര്യപ്പെടുന്നവർ അക്കാര്യം അറിയിക്കുവാനും തീരുമാനിച്ചു.
10.SRG, സ്റ്റാഫ് കൗൺസിൽ പോലുള്ള യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർ ഹെഡ്മാസ്റ്റർ/ സ്റ്റാഫ് സെക്രട്ടറിയെ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
ഹെഡ്മാസ്റ്ററുടെ ക്രോഡീകരണത്തോടെ 5 മണിക്ക് യോഗം അവസാനിച്ചു.

SARGAVANI

ശിശുദിന സ്റ്റാമ്പ് - . ചിത്രരചനാ മത്സരം

എൽ പി (4 ക്ലാസ്സ് )
യു പി,
എച്ച് എസ് വിഭാഗം കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
വിഷയം: അതിജീവനത്തിൻ്റെ കേരള പാഠം

ചിത്രരചനകൾ ക്ലാസ്സ് ഗ്രൂപ്പിലിടേണ്ട അവസാന തീയ്യതി .. 23.10.20 സമയം 6pm

Saturday 17 October 2020

SRG PLANNING ON 20/10 2020

 സബ്ജക്ട് കൗൺസിൽ- ബയോളജി.
19 - 10 - 2020
ഓൺലൈൻ ക്ലാ കൾക്കുള്ള സപ്പോർട്ടി ഗ് ക്ലാസുകൾ സാധാരണ പോലെ തുടരാൻ തീരുമാനിച്ചു. ആദ്യ പാഠഭാഗങ്ങൾ ഓർമ്മിപ്പിക്കുന്നതിന് സ്വയം വിലയിരുത്തൽ ചോദ്യങ്ങൾ നൽകി നിശ്ചിതസമയത്തിനകം രക്ഷിതാക്കളുടെ
 മേൽനോട്ടത്തിൽ
ചെയ്യാൻ തീരുമാനിച്ചു.
ബയോളജിയുമായി ബന്ധപ്പെട്ട് നവംബർ 12 സലിം അലി ജന്മദിനം പക്ഷിനിരീക്ഷണത്തിന് തുടക്കമിടാൻ തീരുമാനിച്ചു. തുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ അടുത്ത സബ്ജക്ട് കൗൺസിലിൽ തീരുമാനിക്കാം.

LP  SRG report

 ഓൺലൈൻ ക്ലാസ്സ് ക്ലാസ്സ് കുട്ടികൾ കാണുകയും  ചില ക്ലാസുകളിൽ ഒന്നോ രണ്ടോ കുട്ടികൾ ഒഴികെ ബാക്കി എല്ലാവരും പ്രവർത്തനങ്ങൾ അയച്ചു തരുന്നുണ്ട്.പാഠപുസ്തകം രണ്ടാം ഭാഗം എത്തിയാൽ ഉടനെ വിതരണം ചെയ്യും. BRC യിൽ നിന്നും ലഭിച്ച work sheet. എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.കുട്ടികൾ അതിലെ പ്രവർത്തനങ്ങൾ ചെയ്തത് വരുന്നു. കുട്ടികൾക്ക് ഉള്ള കിറ്റ് വിതരണത്തിന്റെ അന്ന് work sheet തിരിച്ചുവാങ്ങുതത് ആയിരിക്കും.നവംബർ 1 കേരളപിറവി  ദിനത്തിൽ  lp തലത്തിൽ ക്വിസ് ,കേരലഗാനലാപണം എന്നിവ നടത്തും.

 മലയാളം സബ്ബ്ജക്ട് കൗൺസിൽ മിനിയാന്ന് ചേർന്നു.എല്ലാവരും പങ്കെടുത്തു. കുട്ടികൾക്ക് ക്ലാസ്സിന് ശേഷം വർക്ക് ഷീറ്റുകൾ എല്ലാവരും അയച്ച് നല്കുന്നുണ്ട്. യുണീറ്റ് ടെസ്റ്റ് എന്ന രീതിയിൽ ചില ചോദ്യപേപ്പറുകൾ അയച്ച് കൊടുത്തിട്ടുണ്ട്. വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ മാറ്റി വെച്ച കവികളുടെ ദിനാചരണം ബുധനാഴ്ച നടത്തും. സുകുമാരൻ മാഷ് അനുസ്മരണ പ്രഭാഷണം നടത്തും. അക്കിത്തം അനുസ്മരണവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇടശ്ശേരി, പി., ചങ്ങമ്പുഴ, വള്ളത്തോൾ എന്നിവരുടെ കവിതകൾ ചൊല്ലി കുട്ടികൾ അയച്ച് തന്നിട്ടുണ്ട്

Social Science subject Council . 20.10.20 ന് രാവിലെ ചേർന്നു. എല്ലാവരും പങ്കെടുത്തു.                                1 എട്ട്, ഒമ്പത്, പത്ത് ക്ലാസുകളുടെ chapter wise worksheet ഫലപ്രദമാണെങ്കിലും ചില കുട്ടികൾ ഉദാസീനത കാണിക്കുന്നു. ആദ്യം കാണിച്ച താല്പര്യം ഇപ്പോൾ കാണുന്നില്ല. പത്താം ക്ലാസിന്റെ അനുബന്ധ ക്ലാസുകൾ നന്നായി പോകുന്നു First Term complete ആയി. question Paper Model നൽകി. ദിനാചരണങ്ങൾ പ്രാധാന്യത്തോടെ നടത്താൻ തീരുമാനിച്ചു. 

English subject Council _20/10/ 2020
    8 9 10  ക്ലാസ്സുകളിലെ online ക്ലാസ്സുകൾ _ പ്രവർത്തനങ്ങൾ, Oral and Written assessment ,തുടങ്ങിയവ review ചെയ്തു .whats app വഴി നൽകുന്ന notes  കൃത്യമായി കൈകാര്യം ചെയ്യാത്ത കുട്ടികൾ മിക്ക ക്ലാസ്സുകളിലും ഉണ്ട്.
      News broadcasting ഈ മാസം അവസാനം 10th std ലെ കുട്ടികളെ ഉൾപ്പെടുത്തി ചെയ്യാൻ തീരുമാനിച്ചു .
       November last week ൽ ഒരു Digital Magazine on the effects of the deadly Pandemic ,,,, release ചെയ്യാനായും ധാരണയായി.

                       ജിഎച്ച്എസ്എസ് കുട്ടമത്ത്
                       എസ്ആര്‍ജി യോഗം 20 /10/ 2020
ഒക്ടോബര്‍ മാസത്തെ എസ്ആര്‍ജി രണ്ടാമത് യോഗം 20/10/2020 ന് വൈകുന്നേരം 2.30 ന് ഗൂഗിള്‍ മീറ്റിലൂടെ
ചേര്‍ന്നു. എച്ച്എസ് എസ് ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകന്‍
ശ്രീ ജയചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി.അജണ്ടയും യോഗവിശദീകരണവും പ്രധാനധ്യാപകന്‍ നടത്തി.എസ് ആര്‍
ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയനും ശ്രീമതി വത്സല ടീച്ചര്‍,ശ്രീമതി കവിത ടീച്ചര്‍ എന്നിവര്‍ എല്‍പി,യുപി
എസ് ആര്‍ജിയുടെ ഒക്ടോബര്‍ ആദ്യം നടന്ന യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് നടത്തി.ഓണ്‍ലൈന്‍ പഠനത്തിന്റെ
വില യിരുത്തല്‍ വിദ്യാര്‍ഥികളുടെ പഠനനേട്ടത്തെ വിലയിരുത്തുന്നതരത്തിലുള്ളതായിരിക്കണമെന്നും പ്രധാനധ്യാ
പകന്‍ ഓര്‍മ്മിച്ചു.യോഗത്തില്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍,സ്റ്റാഫ് കൗണ്‍സില്‍ സിക്രട്ടറി ശ്രീ ദേവ
ദാസ് മാസ്റ്റര്‍ എന്നിവരും സംസാരിച്ചു.സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അജണ്ട.
1.എസ് ആര്‍ ജി,സബ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ടിംഗ് .
2.സിപിടി എ
3.ഓണ്‍ലൈന്‍ പഠനം
4. മാസദിനാചരണപ്രവര്‍ത്തനവിലയിരുത്തല്‍,നവമ്പര്‍ ദിനാചരണം ആസൂത്രണം.
എസ്ആര്‍ജി റിപ്പോര്‍ട്ടിംഗ്
എച്ച്എസ് എസ്ആര്‍ജി
എച്ച്എസ് വിഭാഗം എസ്ആര്‍ജി റിപ്പോര്‍ട്ടിംഗ് കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ നടത്തി.കഴിഞ്ഞ
എസ്ആര്‍ജിയോഗത്തില്‍ തീരുമാനിച്ച വിദ്യാലയപ്രവര്‍ത്തനങ്ങള്‍ അതത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍
മികച്ച രീതിയില്‍ നടത്തി.വിദ്യാലയദിനാചരണങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ വിവധക്ബ്ബുകളുടെ
നേതൃത്വത്തില്‍ മികച്ച വിദ്യാര്‍ഥീപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ കഴിഞ്ഞു.വിദ്യാരംഗത്തിന്റെ
നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത പരിപാടികള്‍ നാലു കവികളുടെ (പി കുഞ്ഞിരാമന്‍ നായര്‍,ചങ്ങമ്പുഴ,
ഇടശ്ശേരി,വള്ളത്തോള്‍) ദിനാചരണങ്ങള്‍ ഒക്ടോബര്‍ അവസാനവാരത്തിനകം രണ്ട് പരിപാടികളായി
ആചരിക്കും.വിദ്യാരംഗത്തിന്റെയും ലൈബ്രറിയുടെയും പ്രവര്‍ത്തനത്തിനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി
പ്രധാനധ്യാപകന്‍ മലയാളം അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ത്തു.എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുപി എസ്ആര്‍ജി.
എസ്ആര്‍ജി കണ്‍വീനര്‍ ശ്രീമതി വത്സല ടീച്ചര്‍ യുപിയുടെ റിപ്പോര്‍ട്ടിംഗ് നടത്തി.ഓണ്‍ ലൈന്‍ പഠന
ത്തില്‍ അധ്യാപകര്‍ എല്ലാതരത്തിലുള്ള പിന്തുണ നല്കുമ്പോഴും കുറച്ച് കുട്ടികളുടെ പ്രതികരണം കുറവാണെന്ന്
റിപ്പോര്‍ട്ട് ചെയ്തു.രക്ഷിതാക്കളെ കുട്ടികളുടെ പഠനവുമായും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിളിക്കുന്നുണ്ട് .
തുടര്‍പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ചോദ്യങ്ങളും വര്‍ക്ക് ഷീറ്റുകളും നല്കുന്നുണ്ട് . ഗൂഗിള്‍മീറ്റില്‍ ഓണ്‍
ലൈന് ആയി‍ നാല് ക്ലാസ് പിടിഎ നടത്തി.നവമ്പര്‍ 1 കേരളപ്പിറവി ദിനത്തില്‍ പ്രശ്നോത്തരിയും 14 ന്സലീം അലിയുടെ ജന്മദിനത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കല്‍,പക്ഷിനിരീക്ഷണം നടത്തി കുറിപ്പ്
തയ്യാറാക്കാനും ശിശുദിനത്തില്‍ പ്രസംഗം നടത്തി ഓഡിയോ തരുന്നതിനുമുള്ള ദിനാചരണാസൂത്രണം ചെ
യ്തിട്ടുണ്ടെന്നുമറിയിച്ചു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ വെളിപ്പെടു ത്തു ന്ന ഉണര്‍വ് മികച്ചരക്ഷാകര്‍തൃ പ്രതികര
ണം ലഭിക്കുന്നുണ്ട് . ഇനിയുള്ള വിദ്യാല യപ്രവര്‍ത്തനങ്ങളുടെ ഏകീകരണം എസ്ആര്‍ജിതലത്തില്‍ രൂപീ ക
രിക്കുന്നതിന് പ്രൈമറി തലത്തിന്റെ പിന്തുണ അറിയിച്ചു.
എല്‍പി എസ് ആര്‍ജി
എസ്ആര്‍ജി കണ്‍വീനര്‍ കവിതടീച്ചര്‍ നല്കിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുഴുവന്‍ കുട്ടികളും ഓണ്‍ലൈന്‍ ക്ലാസ്
കാണുന്നുവെങ്കിലും ചില കുട്ടികള്‍ നോട്ടയക്കുന്നതില്‍ താല്പര്യകുറവ് കാണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാകര്‍ത്താക്കളെ വിളിച്ച് കുട്ടികളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട് . ക്ലാസ് തല പിടിഎ യോഗം പൂര്‍
ത്തീകരിച്ചു.ഫോണ്‍ വഴി വിളിച്ചാണ് .യോഗം നടത്തിയത് . മറ്റ് തരത്തിലുള്ള യോഗത്തെക്കാള്‍ രക്ഷാകര്‍ത്താ
ക്കള്‍ കുട്ടികളുടെ കാര്യങ്ങള്‍ പറയുന്നുണ്ട് . ബിആര്‍സി നല്കിയ വര്‍ക്ക് ഷീറ്റുകളഉടെ വിതരണം പൂര്‍ത്തിയാക്കി.
കിറ്റ് വിതരണം ചെയ്യുന്ന സമയം വര്‍ക്ക് ഷീറ്റുകള്‍ ശേഖരിക്കുമെന്നുമറിയിച്ചു. കേരളക്വിസ് , കേരളഗാനാലാപ
നം, ശിശുദിനം എന്നിവ നവമ്പര്‍മാസത്തിലെ പരിപാടികളായി നടത്താന്‍ സബ്ജക്ട് കൗണ്‍സിലില്‍ തീരുമാ
നിച്ചു.കേരളക്വിസ് എല്‍പി തലത്തിലെ അധ്യാപകര്‍ തന്നെ തയ്യാറാക്കുന്നതാണ് . പൂവനിക എന്ന കുട്ടികളുടെ
പരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത് ഈ മാസത്തെ പരിപാടി മാസാവസാനത്തിലേക്ക് മാറ്റി
വച്ചതായും റിപ്പോര്‍ട്ട് ചെയ്തു.
സീനിയര്‍ അസിസ്റ്റന്റ്
കുട്ടികളുടെ‍ വിവിധ പരിപാടികള്‍ അവര്‍ക്കായിആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ക്ലബ്ബുകളെ അദ്ദേഹം അഭി
നന്ദിച്ചു.യാന്ത്രികമായാണ് കുട്ടികള്‍ പഠനപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.നവമ്പര്‍ 25
ന്റെ ലോകപരിസരദിനാചരണം നടത്തുന്നതിനെ കുറിച്ച ചര്‍ച്ചചെയ്യണമെന്നും അറിയിച്ചു
സ്റ്റാഫ് സിക്രട്ടറി.
വിദ്യാലയപ്രവര്‍ത്തനങ്ങള്‍ ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളാല്‍ ചലനാത്മകമാകുന്നത് സന്തോഷകരമാണെ
ന്ന് അറിയിച്ചു.കുട്ടികളെ ക്രിയാത്മകമായി പഠനത്തിലേക്ക് എങ്ങിനെ എത്തിക്കാമെന്നത് അധ്യാപകര്‍ ആ
ലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒക്ടോബര്‍ മാസം നടത്തുന്ന വയലാര്‍ അനുസ്മരണത്തില്‍ അ
ധ്യാപകരോടൊപ്പം രക്ഷാകര്‍തൃപ്രാതിനിധ്യവും ഉറപ്പിക്കണം. 25 നകം പരിപാടിയിലേക്കാവശ്യമായ പാട്ടുക
ളുടെ ക്ലിപ്പുകള്‍ നല്കണമെന്നും അറിയിച്ചു.
സജ്ജക്ട് കൗണ്‍സില്‍ റിപ്പോര്‍ട്ട് . മലയാളം:-സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ ഈശ്വരന്‍ മാസ്റ്റര്‍ റിപ്പോ
ര്‍‍ട്ടവതരിപ്പിച്ചു..കഴിഞ്ഞവര്‍ഷത്തെ പാദവാര്‍ഷികപരീക്ഷയുടെ ചോദ്യക്കടലാസ് എല്ലാക്ലാസിലും വിതരണം
ചെയ്തിട്ടുണ്ട് . സബജക്ട് കൗണ്‍സില്‍ യോഗത്തില്‍ എല്ലാവരും പങ്കെടുത്ത് വിദ്യാലയപ്രവര്‍ത്തനത്തിന് ഭാഷാ
ധ്യാപകരുടെ ഇടപെടല്‍ ക്രിയാത്മകമാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു.ഒക്ടോബര്‍ മാസത്തില്‍ പൂര്‍ത്തീ
കരിക്കാന്‍ കഴിയാത്ത പരിപാടികള്‍ വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ മാസാവസാനത്തിനകം തയ്യാറാക്കി
അവതരിപ്പിക്കുമെന്നും അദ്ദേഹമറിയിച്ചു.ഇംഗ്ലീഷ് :-കണ്‍വീര്‍ സബിത ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് ചില
കുട്ടികളെങ്കിലും മാറി നില്ക്കുന്നുവോയെന്ന് സംശയിക്കേണ്ടതായിറിപ്പോര്‍ട്ട് ചെയ്തു.കുട്ടികള്‍ക്ക് നല്കുന്ന പഠന പ്ര
വര്‍ത്തനങ്ങള്‍ അവര്‍ തുറന്നു നോക്കുന്നതേയില്ലയെന്നും സംശയിക്കേണ്ടതായുണ്ടെന്നും അറിയിച്ചു.ഈ കാര്യ
ത്തില്‍ പ്രധാനധ്യാപകനും ക്ലാസധ്യാപകനും ശ്രദ്ധിക്കണെമെന്നും അഭ്യര്‍ഥിച്ചു.ഇംഗ്ലീഷ് ഭാഷാശേഷി വളര്‍
ത്തുന്നതിനായി വാര്‍ത്താപ്രക്ഷേപണം ഈ മാസാവസാനം നടത്തുന്നതാണ്. യോഗത്തെ അറിയിച്ചു. ഒരു ഡി
ജിറ്റല്‍ മാസിക തയ്യാറാക്കുന്നതിന്നായി ആലോചിച്ചിട്ടുണ്ട്വാട്സാപ്പ് ക്ലാസില്‍ കുട്ടികള്‍ വന്നുപോകുന്നതായുള്ള
കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിലേക്കെത്തിക്കണമെന്നതും അറിയിച്ചു.
ഹിന്ദി:-ഉഷ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഓണ്‍ലൈന്‍ ക്ലാസ് നല്ലരീതിയില്‍ നടക്കുന്നുണ്ട്.പാദവാര്‍ഷിക
ചോദ്യങ്ങള്‍ പരിചയപ്പെടുന്നതിന് എല്ലാ ക്ലാസിലും നല്കിയിട്ടുണ്ട്.കുട്ടികളുടെ പ്രതികരണം ആദ്യമാസങ്ങളേ
തിനേക്കാള്‍ കുറയുന്നുവോയെന്ന് കൗണ്‍സില്‍ ചര്‍ച്ചചെയ്തു.പാഠഭാഗങ്ങള്‍ മലയാളത്തിലാക്കി പറ‍ഞ്ഞു കൊടു
ക്കണെമന്ന് പിടിഎയില്‍ നടന്ന ചര്‍ച്ചയും കൗണ്‍സില്‍ ചര്‍ച്ചചെയ്തു.മലയാളത്തില്‍ പറഞ്ഞ് കൊടുക്കുന്നത്
ഒന്നുകൂടി വിപുലപ്പെടുത്താമെന്നും റിപ്പോര്‍ട്ട് ചെയ്തു.ശിശുദിനത്തില്‍ ക്ലാസ് ഗ്രൂപ്പില്‍ മത്സരമല്ലാതെ പോസ്റ്റര്‍
രചനയ്ക്ക് കുട്ടികള്‍ക്ക് അവസരമൊരുക്കും.വാര്‍ത്താവായനനടത്തി ഹിന്ദി ഭാഷാ ശേഷി വളര്‍ത്തുന്നതിന് കൗ
ണ്‍സില്‍ തീരുമാനം കൈകൊണ്ടതായി അറിയിച്ചു.
സാമൂഹ്യശാസ്ത്രം:-സ്ക്കൂള്‍ അന്തരീക്ഷമല്ലാത്തത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് . പഠിക്കു
ന്ന കുട്ടികളെ മാത്രമേ വിളിക്കുന്നുള്ളുവെന്ന് രക്ഷിതാക്കള്‍ സിപിടഎയില്‍ അഭിപ്രായം പറഞ്ഞു.ഇത് മാറ്റുന്ന
തിന്നായി കുട്ടികളെ വിളിച്ച് പഠനകാര്യം അന്വേഷിക്കേണ്ടതായുണ്ട് . മാതൃകാചോദ്യക്കടലാസ് പഠനവളര്‍
ച്ചയ്ക്കായി നല്കുന്നുണ്ട് . ഐക്യരാഷ്ട്രദിനത്തില്‍ കുട്ടികള്‍ക്ക് ഓഡിയോ ക്ലിപ്പിലൂടെ ദിനപ്രത്യേകതകള്‍ അറിയി
ക്കും കുട്ടികളുടെ മാനസീകപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൗണ്‍സിലറുടെ ഇടപെടല്‍ അത്യാവശ്യമാണ് .
ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നും ഒഴിഞ്ഞുപോകുന്നതായും സംശയമുള്ളതായി റിപ്പോര്‍ട്ട് ചെയ്തു.
ഫിസിക്കല്‍ സയന്‍സ് :-ആശ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബഹിരാകാശവാരാചരണം നടത്തി .കുട്ടികള്‍
റോക്കറ്റ് നിര്‍മ്മിച്ച് ക്ലാസ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് . എല്ലാ ക്ലാസിലും പാദവാര്‍ഷിക ചോദ്യങ്ങള്‍ പരി
ചയപ്പെടുന്നതിന് നല്കിയിട്ടുണ്ട്.9 ല്‍ ഒരുപാഠം കൂടിയുള്ളതിനാല്‍ ചോദ്യപേപ്പര്‍ നല്കിയിട്ടില്ല .വാനനിരീക്ഷണ
ത്തിന് കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടായതായി അവരയച്ച സന്ദേശം വ്യക്തമാക്കുന്നു.നവമ്പര്‍7,23 എന്നീ
ദിനങ്ങളുമായി ബന്ധപ്പെട്ട ദിനാചരണം ആസൂത്രണം ചെയ്തിട്ടുണ്ട് . ചിലകുട്ടികളെങ്കിലും നോട്ട് പൂര്‍ത്തിയാക്കി
അയക്കാത്തവരായി ഇനിയുമുണ്ട്.ഫോണ്‍ പ്രശ്നമുള്ളത്കൊണ്ടാണ് ക്ലാസിനുണ്ടാകാത്തതെന്ന തരത്തില്‍
ക്ലാസ് ഗ്രൂപ്പില്‍ കുട്ടികള്‍ മെസേജ് അയക്കാറുണ്ട് . പത്താം തരം കുട്ടികളുടെ വ്യക്തിഗതവിവരത്തില്‍ ‍ ചില
തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നതും റിപ്പോര്‍ട്ട് ചെയ്തു.
നാച്ച്വറല്‍ സയന്‍സ് :-അനിതടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബയോളജിക്ലാസ് വേണ്ടത്രയുണ്ടാകുന്നില്ല.
സപ്പോര്‍ട്ടിംഗ് ക്ലാസ്സ് നല്കുന്നുണ്ട്.സ്വയം വിലയിരുത്തുന്നതിന്നാവശ്യമായ ചോദ്യങ്ങളും വര്‍ക്ക് ഷീറ്റും നല്കു
ന്നുണ്ട് . സലീം അലിദിനവുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷണത്തിനുള്ള പരിപാടികള്‍ കൗണ്‍സില്‍ചര്‍ച്ച
ചെയ്തിട്ടുണ്ട് . പഠനനോട്ടുകള്‍ പൂര്‍ത്തിയാക്കി അയക്കുന്നതിന് കുട്ടികളെ വിളിക്കുന്നുണ്ട് .ഗണിതം:-പാഠപുസ്തകം വാങ്ങുന്നതിന് സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ മോഹനന്‍ മാസ്റ്റര്‍ പോയതി
നാല്‍ ഗണിതാധ്യാപികയായ ശ്രീമതി സിന്ധു ടീച്ചറാണ് കൗണ്‍സില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് . വര്‍ക്ക്
ഷീറ്റ് നല്കി കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് . കുട്ടികളുടെ പങ്കാളിത്തത്തില്‍
സംശയമുണ്ട് . ദിനാചരണത്തില്‍ മിതവ്യവുമായി ബന്ധപ്പെട്ടുള്ള സെമിനാര്‍ പ്രവര്‍ത്തനം നടന്നു വരുന്നുണ്ട്.
കുട്ടികളുടെ വീട്ടിലെ വരവുചെലവുമായി ബന്ധപ്പെട്ട് പൈ ഡയഗ്രം തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ളില്‍ നിന്നും അടുത്ത സിപിടിഎ യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ ആരായണം.10 ന് സമയക്രമം വച്ച തന്നെ
ഓഡിയോ വീഡിയോ ക്ലാസ്സുകള്‍ നല്കുന്നുണ്ട് . ഒക്ടോബര്‍ 30 മിതവ്യയദിനത്തില്‍ അവതരിപ്പിക്കേണ്ടുന്ന
പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . ചാര്‍ട്ടുകളും,സെമിനാറുകളുംഗണിതപ്രശ്നോത്തരി എന്നീ പരിപാടികള്‍
ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത
ഐ ടി:-സ്ക്കൂള്‍ എസ്ഐടിസി ശ്രീ പ്രമോദ് മാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.എല്ലാക്ലാസിലും ഓണ്‍ലൈന്‍ ക്ലാസുകള്‍
കാണുന്നുണ്ട് . അധ്യാപകര്‍ ആവശ്യമായ വീഡിയോകളും വര്‍ക്ക് ഷീറ്റുകളും പഠനപുരേഗതിക്കായി നല്കുന്നുണ്ട് .
എങ്കിലും സാങ്കേതികവിദ്യായായതിനാല്‍ ഇത്തരം ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന്
അദ്ദേഹം സംശയം ഉന്നയിച്ചു.ലിറ്റില്‍ കൈറ്റ്സ് ക്ലാസ് തുടങ്ങിയിട്ടുണ്ട്.ഒരു കുട്ടിയെ വിളിച്ചാല്‍ കിട്ടാത്തത്
പ്രശ്നമാകുന്നുണ്ട് .(ആമിന) ഈ കുട്ടിയുടെ കാര്യത്തില്‍ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് ചര്‍ച്ചകള്‍
കുട്ടികളുടെ വായനയും പഠനകാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കുന്നതിലേക്കായി പത്താം തരത്തിലെ കുട്ടികളെ
സ്ക്കൂളിലെ എല്ലാ അധ്യാപകരും ശ്രദ്ധിക്കുന്ന തരത്തില്‍ പത്തോ പതിനഞ്ചോ കുട്ടികളുടെ ഗ്രൂപ്പായി തിരിച്ച്
അധ്യാപകര്‍ക്ക് ചുമതല നല്കുന്ന കാര്യം എസ്ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ അറിയിച്ചു.മറ്റ്
അധ്യാപകരും ഈ നിര്‍ദ്ദേശം പരിഗണിക്കേണ്താണെന്ന് അറിയിച്ചു.കൗണ്‍സില്‍ അധ്യാപികയുടെ
ഇടപെടല്‍ അത്യാവശ്യമായസമയമാണീ കാലമെന്ന് വത്സന്‍ മാസ്റ്റര്‍ അറിയിച്ചു.കുട്ടികളുടെ കാര്യത്തില്‍
കരുതലുകള്‍ വേണ്ടതായുണ്ടെന്ന് ചില കുട്ടികളെ ചൂണ്ടിക്കാണിച്ച് കവിത ടീച്ചറും വത്സല ടീച്ചറും യോഗ
ത്തെ അറിയിച്ചു.4 മണിക്ക് പ്രധാനധ്യാപകന്‍ യോഗം പിരിച്ചു വിട്ടു.

Friday 16 October 2020

NEWS ABOUT NEW BUILDING

world food day-video

വള്ളത്തോൾ ദിനം

ടേബിൾ ചാലഞ്ച്_ആദ്യ സംഭാവന

  കുട്ടമത്ത് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും.2ബി ക്ലാസ്സിലെ നൈതിക ജയരാജിന്റെ അച്ഛൻ ശ്രീ.ജയരാജ് കമ്പ്യൂട്ടർ ലാബിലേക്ക് ഒരു മേശയും കസേരയും സംഭാവന ചെയ്ത വിവരം സന്തോഷപൂർവം അറിയിക്കുന്നു.
                                                                                                             ഹെഡ്മാസ്ററർ

ടേബിൾ ചാലഞ്ച്

 ടേബിൾ ചാലഞ്ച്

പ്രിയപ്പെട്ടവരെ,
       നമ്മുടെ കുട്ടികളുടെ ഓണ്‍ലൈന്‍  പഠനം ഇപ്പോൾ കുഴപ്പമില്ലാതെ നടക്കുന്നുണ്ടല്ലോ. നമ്മുടെ സ്കൂളിൽ പഠിക്കുന്ന 35ഓളം കുട്ടികൾ ഓൺലൈൻ പഠനസാഹചര്യമില്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.  കുട്ടികളുടെയും അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ടെലിവിഷൻ ഇല്ലാത്ത  മുഴുവൻ കുട്ടികൾക്കും  അവ നൽകാൻ കഴിഞ്ഞതിൽ എല്ലാവരോടും സ്കൂളിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി 3 കോടി രൂപ ചെലവഴിച്ച് ഹൈടെക് കെട്ടിടം ഉൽഘാടനം ചെയ്ത വിവരം അറിഞ്ഞിരിക്കുമല്ലോ. പുതിയ കെട്ടിടത്തിൽ വളരെ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ടെങ്കിലും അതിലേക്കാവശ്യമായ കമ്പ്യൂട്ടർ ടേബിൾ, ചെയർ എന്നിവയുടെ  അപര്യാപ്തയുണ്ട് എന്നത് സങ്കടത്തോടെ അറിയിക്കട്ടെ.  വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അധ്യാപക രക്ഷാകർതൃസമിതിക്ക് മുഴുവൻ ഫർണിച്ചറും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ' ടേബിൾ ചാലഞ്ച് ' എന്ന  പരിപാടിയുമായി നിങ്ങളെ സമീപിക്കുന്നത്. ആധുനിക
രീതിയിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കുന്നതിന് 3000 രൂപ വിലമതിക്കുന്ന ടേബിളുകളും 600 രൂപ വിലമതിക്കുന്ന കസേരകളും 40 എണ്ണം വീതം ആവശ്യമാണ്.ഈ ഒരു ഉദ്യമത്തിലേക്ക് സുമനസുകളായ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
നമ്മുടെ മക്കളുടെ പഠനത്തെ സഹായിക്കാന്‍ പലതരത്തിലുള്ള നന്മകൾ ചെയ്യുന്ന നിങ്ങൾ
 ' ടേബിൾ ചാലഞ്ച് ' കൂടി എറ്റെടുത്ത് ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  'ടേബിൾ ചാലഞ്ച് 'ഏറ്റെടുത്ത് സഹായിക്കാന്‍ കഴിയുന്നവർ അധ്യാപക രക്ഷാകർതൃസമിതിയെ വിവരം അറിയിക്കുമല്ലോ?
                                                                                സ്നേഹപൂർവ്വം......
                                                                                    പ്രസിഡണ്ട്,
                                                       അധ്യാപക രക്ഷാകർതൃസമിതി,
                                             ജി.എച്ച് എസ്.എസ് കുട്ടമത്ത്.

WORLD FOOD DAY

ലോക ഭക്ഷ്യ ദിനത്തിൽ ഇലക്കറിപ്പെരുമയുമായി കുട്ടമത്തെ കുട്ടികൾ
➖➖➖➖➖➖➖
16.10.2020

ചെറുവത്തൂർ: വീട്ടിലിരിക്കുന്ന കുട്ടികൾ ഈ വർഷത്തെ ഭക്ഷ്യദിനം അവിസ്മരണീയമാക്കി.ഇലക്കറികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബ് ഗ്രോ ഗ്രീനിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വീടിനു ചുറ്റുമുള്ള ഭക്ഷ്യയോഗ്യമായ ഇലകൾ ശേഖരിച്ച് ഭക്ഷണവിഭവമാക്കി. മുത്തിൾ പച്ചടി, ചേന ഇല വറവ്, ചായമൻസ വറവ്, കുമ്പളങ്ങ ഇല തോരൻ ,തഴുതാമതോരൻ, മുരിങ്ങ ഇല വറവ്, തവര ഇല വറവ് തുടങ്ങി വൈവിധ്യമാർന്നതും ആരോഗ്യദായകവുമായ ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമുണ്ടായി. ഇതോടൊപ്പം പോസ്റ്റർ രചന, പ്രഭാഷണം, വീഡിയോ പ്രദർശനം എന്നിവയും തയ്യാറാക്കി. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ, കെ കൃഷണൻ എം മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
▫▫▫▫▫▫▫▫▫▫
 
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഇലക്കറി വിഭവങ്ങൾ തയ്യാറാക്കിയ രക്ഷിതാക്കളോടും പോസ്റ്റർ നിർമ്മാണം, നിർമാണ രീതി എന്നിവ തയ്യാറാക്കിയ കുട്ടികളോടും നന്ദി അറിയിക്കുന്നു.
                                                                                                               ഹെഡ്മാസ്റ്റർ