Thursday 25 June 2015


വായനാവാരത്തോടനുബന്ധിച്ച്  സ്കൂളില്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹിന്ദി പ്രസംഗമത്സരത്തില്‍ നിന്ന്
സ്കൂളിലെ യോഗ ക്ലാസ്സില്‍ നിന്ന്.....


Wednesday 24 June 2015

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരത്തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത്  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. സൂര്യനാരായണ കുഞ്ജുരായര്‍ സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി. വി. ദേവരാജന്‍ എന്റെ മരം പദ്ധതിയിലെ അഞ്ചുമരങ്ങള്‍ നട്ടു വളര്‍ത്തി നിലനിര്‍ത്തിയ വിദ്യാര്‍ത്ഥികളായ പത്താം തരത്തിലെ രുഗ്മിണി.എം, ശരത് കെ വി എന്നിവരെ ആദരിച്ചു.


 


Monday 1 June 2015

പ്രവേശനോത്സവം 2015-16


കുട്ടമത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവം അക്ഷരദീപം തെളിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. പൊന്മാലം ജങ്ഷനില്‍ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ വി.ചന്ദ്രന്‍ നിര്‍വഹിച്ചു. ഹെ‍‍ഡ് മാസ്റ്റര്‍ ശ്രീ.ദേവരാജന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പി.ടി..പ്രസിഡന്റ് ടി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സൂര്യനാരായണന്‍ മാസ്റ്റര്‍ പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലേയും കുട്ടികള്‍ക്ക് പി.ടി.എ യുടെ വകയായുള്ള പഠനക്കിറ്റ് വിതരണം ചെയ്തു. അ‍ഞ്ച് നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ്.തൃക്കരിപ്പൂര്‍ യൂണിറ്റിന്റെ വകയായി പഠനക്കിറ്റും ധനസഹായവും യൂണിഫോമിനുള്ള പണവും വിതരണം ചെയ്തു. ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ശ്രീ.ഗോവര്‍ദ്ധനന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ശ്രീ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു