Friday 26 August 2022

BEST PTA AWARD




 BEST PTA AWARD


GHSS Kuttamath has secured First place at DEO Level and is eligible to compete at District level.


        DEO KANHANGAD


Congratulations........

പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ

ചെറുവത്തൂർ:

2021-22 ലെ പി ടി എ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് വിജയതിളക്കം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം മികച്ച വിജയം കൊയ്തത്. 1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ കാസർഗോഡ് ജില്ലയിൽ ഗവർമെൻറ് വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെ എ പ്ലസിന് അർഹരാക്കിയത്.പി ടി എ യുടെ നേതൃത്വത്തിലുള്ള അയൽപക്ക പഠനം, ഗൃഹസന്ദർശനം ,മാസത്തിലുള്ള ക്ലാസ്സ് പിടിഎ യോഗങ്ങൾ എന്നിവ മികച്ച റിസൽട്ട് നേടാൻ 

സഹായകമായി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഐടി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പി ടി എ യുടെ ഇടപെടൽ അഭിനന്ദനീയമാണ്. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷൻ ,മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത് കുട്ടികൾക്ക് വലിയ ആശ്വാസമായി. കി ഫ്ബി ഫണ്ട് വഴിയുള്ള 3 കോടി കെട്ടിടം ,നബാർഡിൻ്റെ 3 കോടി കെട്ടിടം ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ശുചി മുറികൾ എന്നിവ പിടിഎയുടെ ഇടപെടൽ മൂലം ലഭ്യമായിട്ടുണ്ട്.എൽ എസ് എസ് ,യു എസ് എസ് ,എൻ എം എം എസ് ,സംസ്കൃതം സ്കോളർഷിപ്പുകൾ എന്നിവയിൽ മികച്ച വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്.അർപ്പണ മനോടാവമുള്ള അധ്യാപകരും പഠന കാര്യങ്ങളിൽ ഇടപെടുന്ന രക്ഷിതാക്കളുമാണ് വിദ്യാലയത്തിൻ്റെ കരുത്ത്.പി ആർ ഡി നടത്തിയ ദേശഭക്തിഗാന മത്സരം ,ഡയറ്റ് നടത്തിയ റോൾ പ്ലേ മത്സരം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഷോർട്ട് ഫിലിം മത്സരത്തിൽ മൂന്നാം സ്ഥാനവും വിദ്യാലയം നേടിയിട്ടുണ്ട്.പി ടി എ പ്രസിഡൻ്റ് എം രാജൻ ,വൈസ് പ്രസിഡൻ്റ് കെ സുരേശൻ ,മദർ പി ടി എ പ്രസിഡൻ്റ് എം സാവിത്രി എസ് എം സി ചെയർമാൻ വയലിൽ രാഘവൻ പ്രിൻസിപ്പാൾ ടി സുമതി പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.




No comments:

Post a Comment