സ്വാതന്ത്ര്യ ദിനത്തിൽ ഗാന്ധി ചിത്രം തയ്യാറാക്കി നൽകി വാട്സ് ആപ്പ് ഗ്രൂപ്പ്
ചെറുവത്തൂർ:
രാജ്യം എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോൾ പഠിച്ച വിദ്യാലയത്തിലേക്ക് അനുപമമായ സമ്മാനം നൽകിയിരിക്കുകയാണ് കുട്ടമത്ത് സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികൾ അടങ്ങിയ കുത്തിവര എന്ന വാട്സ് ആപ്പ് ഗ്രൂപ്പ്.ഗ്ളിറ്റർ ആർട്ട് എന്നറിയപ്പെടുന്ന ചിത്രകലാരൂപത്തിലൂടെ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം തൽസമയം സ്റ്റേജിൽ ദേശഭക്തിഗാനത്തിൻ്റെ അകമ്പടിയോടെ തയ്യാറാക്കിയത് കുട്ടികൾക്ക് വിസ്മയമായി. ചിത്രം തയ്യാറാക്കിയ കെ.അജിത് കുമാറിൽ നിന്നും പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ,സീനിയർ അധ്യാപകൻ വി പ്രമോദ് കുമാർ ,കുട്ടികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ വെച്ച് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സര വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ വി പ്രണവ്, കെ ദേ വ ന ന്ദ് ,പി സി മിഥുന മാധവ് ,അഭിഷേക് ,വൈഷ്ണവ് ,പി അഭിരാമി ,ആര്യ കൃഷ്ണൻ ,കെ അനുശ്രീ ,കെ വി സജ്ന ,എം മിഥുന ,ശലഭ ശശി എന്നിവർ നേതൃത്വം നൽകി
No comments:
Post a Comment