പഴമേളയുമായി കുട്ടമത്തെ കുട്ടികൾ
ചെറുവത്തൂർ:
പ്രീ പ്രൈമറി പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് പഴങ്ങളും സസ്യങ്ങളുംഎന്ന പാഠ്യ ഭാഗം അവതരിപ്പിക്കുന്നതിന് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പഴ മേള സംഘടിപ്പിച്ചു.കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ പഴങ്ങൾ പ്രദർശിപ്പിച്ചു. ചക്ക, ആപ്പിൾ ,പേരക്ക ,സപ്പോട്ട ,ഉറുമാമ്പഴം, പാഷൻ ഫ്രൂട്ട് ,നെല്ലിക്ക ,നേന്ത്രപ്പഴം ,സോദരിപ്പഴം ,മണ്ണൻ പഴം, മുന്തിരി, റമ്പൂട്ടാൻ ,സബർ ജില്ലി, തുടങ്ങിയവ പ്രദർശിപ്പിച്ചു. പരിപാടി പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി അധ്യാപിക പുഷ്പ എം സ്വാഗതം പറഞ്ഞു. അധ്യാപകരായ വി പ്രമോദ്കുമാർ ,എം ദേവദാസ് ,കെ മധുസൂദനൻ, കെ ഹേമലത എന്നിവർ സംസാരിച്ചു.
No comments:
Post a Comment