Tuesday, 23 August 2022

SPC ACTIVITIES 2021-22


















 2021 - 22  അധ്യയന വർഷത്തിൽഎസ്പിസി ജിഎച്ച്എസ്എസ് കുട്ടമത്ത് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയും എസ് പി സി കേഡറ്റ്സിന്റെ കർമ്മനിരതമായ സാന്നിധ്യവും പ്രവർത്തനവും ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. എസ് പി സി കേരള സംഘടിപ്പിച്ച വൈവിധ്യങ്ങളായ ഓൺലൈൻ പ്രോഗ്രാമുകളിൽ  കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂൾ ക്ലീനിങ്ങും ആയി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും എസ്പിസി കുട്ടികൾ അവരുടെ സേവനം നൽകിയിട്ടുണ്ട്. സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയ ദിവസം മുതൽ തന്നെ അവരിൽ ആരോഗ്യ ശീലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന വഴികളിൽ ഒക്കെ തന്നെ നിലയുറപ്പിക്കുകയും ടെമ്പറേച്ചർ ചെക്ക് ചെയ്യുകയും സാനിറ്റൈസർ നൽകി അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി കൊണ്ടിരുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾ സ്കൂളിൻറെ അച്ചടക്ക ശീലത്തിലും അവരുടെ കഴിവ് തെളിയിച്ചു.


 5 /3 /2022 ആയിരുന്നു സൂപ്പർ സീനിയർ കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തിയത്.സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട ആൾക്കാർ പങ്കെടുത്ത ചടങ്ങിൽ പോലീസ് ഓഫീസേഴ്സ് എംഎൽഎ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെയും സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.മാർച്ച് 16 എസ് പി സി ജില്ലാതലത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗം മത്സരത്തിൽ എസ്പിസി ജൂനിയർ കേഡറ്റായ കൃഷ്ണേന്ദു ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.ഏപ്രിൽ 19ന് മഴക്കാലം വരുന്നതിന് ഭാഗമായി വീട് പരിസരത്ത് മഴക്കുഴികൾ നിർമ്മിച്ചുകൊണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളിലും എസ്പിസി കേഡറ്റ്സ്  ഭാഗവാക്കായി .മെയ് എട്ടിന് എസ് പി സി എച്ച്എസ്എസ് കുട്ടമത്ത് സീഡ് കുട്ടമത്തുമായി ചേർന്നുകൊണ്ട് മാറുന്ന ഭക്ഷണശീലങ്ങൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു ശ്രീ സുകുമാരൻ പെരിയച്ചൂർ ആണ് വിഷയം അവതരിപ്പിച്ചത്.മെയ് 9ന് വിമുക്തിയുടെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് കുട്ടമത്ത് സ്കൂളിൽ എസ്പിസി ഫുട്ബോൾ ടീം രൂപീകരിക്കുകയും അതിനുള്ള പരിശീലനം സ്കൂൾ കായികഅധ്യാപകനുംസിപിഒ യുമായശ്രീ മധുസൂദനൻമാസ്റ്റർ നൽകുകയും ചെയ്തു. മെയ് 7ന് സ്കൂളിൽ മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു മാങ്ങകളെ കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്നതിനും പ്രകൃതിയെ അറിയുന്നതിനും ഇത് സഹായിച്ചു.ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുകയും അതിൻറെ തുടർപ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു .മെയ് 18ന് ചെറുവത്തൂർ പഞ്ചായത്ത് മായി സഹകരിച്ചുകൊണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തി മെയ് 22ന് സ്കൂൾ വാർഷികം സമുചിതമായി ആഘോഷിച്ചപ്പോൾ അച്ചടക്ക ചുമതല ഏറ്റെടുക്കുകയും അത് നല്ല രീതിയിൽ നടത്തിക്കൊണ്ടു പോവുകയും ചെയ്തു.

മെയ് 27 ,28 ,29 തീയതികളിൽ അവധിക്കാല ക്യാമ്പ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു രക്ഷിതാക്കളും അധ്യാപകരും പൂർണമായി സഹകരിച്ച ക്യാമ്പ് എല്ലാ വിഷയങ്ങളിലുള്ള ക്ലാസുകളും സംഘടിപ്പിച്ചുകൊണ്ട് കുട്ടികൾക്ക് ആവശ്യമായ കായിക പരിശീലനവും നൽകിക്കൊണ്ട് വളരെ ഭംഗിയായി സംഘടിപ്പിക്കാൻ എസ്പിസി ജിഎച്ച്എസ്എസ് കുട്ടമത്തിന് സാധിച്ചിട്ടുണ്ട് . ജൂൺ ഒന്നിന് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് മായി സഹകരിച്ചുകൊണ്ട് ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്ത് വച്ച് ഒരു ലഹരി വിരുദ്ധ പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി സ്കൂൾ കുട്ടികൾ ലഹരിയിൽ നിന്നും അകന്നു നിൽക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഇത് സഹായകമായി.സ്കൂൾ റി ഓപ്പണിങ്ങുമായി ബന്ധപ്പെട്ട വർക്ക് എക്സ്പീരിയൻസ് ടീച്ചറുടെ സഹായത്തോടെ പേപ്പർ ക്രാഫ്റ്റ് നിർമ്മിക്കുകയും സ്കൂളും പരിസരവും ശുചീകരിച്ചുകൊണ്ട് തങ്ങൾ ഉണ്ടാക്കിയ പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങളെക്കൊണ്ട് സ്കൂൾ മനോഹരമായ അലങ്കരിക്കുകയും ചെയ്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു നേച്ചർ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി കുന്നിനെ അറിയാം എന്ന് വിഷയത്തെക്കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്ററും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ജയചന്ദ്രൻ മാസ്റ്റർ കുട്ടമത്തെ മയിലാട്ടിക്കുന്ന് ചുറ്റിക്കണ്ട് കുന്നിനെ കുറിച്ചുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കുന്നിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് വളരെ നല്ല ഒരു ക്ലാസ് നൽകുകയുണ്ടായി. തുടർന്ന് മരങ്ങൾ വച്ചു പിടിപ്പിക്കുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.

ജൂൺ 18ന് എസ്പിസി കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാറ്റർഡേ സീരീസ് സൂമിൽ സ്കൂളിൽ വച്ച് കുട്ടികൾ കാണുകയും പങ്കാളികളാവുകയും ചെയ്തു എസ് പി സി സ്റ്റേറ്റ് നോഡൽ ഓഫീസർ ആയശ്രീ പി വിജയൻ ഐപിഎസ് അവർകളാണ് കുട്ടികളുമായി സംവദിച്ചത്.

ജൂൺ 22ന് വായന വാരത്തോടനുബന്ധിച്ച് പുസ്തക ചങ്ങാത്തം എന്ന പേരിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ആഴ്ചയും കേഡറ്റ് ഓരോ ബുക്ക് വായിക്കുകയും അടുത്ത ബുധനാഴ്ച അത്  കുട്ടികൾക്ക്നൽകിക്കൊണ്ട് പുതിയ പുതിയ പുസ്തകങ്ങൾ വായിക്കാനുള്ള ഒരു അവസരം കുട്ടികൾക്ക് ഇത് ലഭ്യമാക്കി.സ്കൂളിൽ സംഘടിപ്പിച്ച മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി എസ്പിസി കേഡറ്റ്സിന് 30 ശതമാനം റിബേറ്റിൽ പുസ്തകം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്. പുസ്തക ചങ്ങാത്തം എന്ന പരിപാടി കുട്ടികൾക്ക് വായനയിലേക്ക് ഒരു പുതിയ വഴി തുറന്നു നൽകി. ജൂൺ 26 ന്ഇൻറർനാഷണൽ ആൻറി ഡ്രഗ് ഡയോടനുബന്ധിച്ച് ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു മുഴുവൻ കേഡറ്റ്സും പരിപാടിയിൽ പങ്കെടുക്കുകയും നല്ല ഒരു മെസ്സേജ്സമൂഹത്തിലേക്ക് എത്തിക്കാനും ഇതുകൊണ്ട് കഴിഞ്ഞു. ആഗസ്റ്റ് 17 ന്എക്സൈസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ലഹരി വിരുദ്ധ പ്രോഗ്രാം വിമുക്തിയുമായി ബന്ധപ്പെട്ട ഒരു സർവ്വേ റിപ്പോർട്ട് തയ്യാറാക്കുകയുണ്ടായി. കഴിഞ്ഞ ആഗസ്റ്റ് 17ന് റിപ്പോർട്ട് എക്സൈസ് ഡിപ്പാർട്ട്മെൻറിന് കൈമാറി.എസ് പി സി സാറ്റർഡേ ടോക്ക് സീരിയസുമായി ബന്ധപ്പെട്ട ജൂലൈ 23 ബഹുമാനപ്പെട്ട അഡീഷണൽ എക്സൈസ് കമ്മീഷണർ ശ്രീ രാജീവ് ഐ ഒ എഫ് എസ് കുട്ടികളിലെ ലഹരി ഉപയോഗം എന്ന വിഷയത്തിൽ ജീവിതം തന്നെ ലഹരി എന്ന ഒരു ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി മുഴുവൻ കുട്ടികളും പ്രോഗ്രാമിൽ പങ്കെടുക്കുകയും ബോധവൽക്കരിക്കപ്പെടുകയും ചെയ്തു.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒരു പതിപ്പ് തയ്യാറാക്കുകയും അത് സ്വാതന്ത്ര്യ ദിനത്തിൽ പ്രകാശനം ചെയ്യപ്പെടുകയും ചെയ്തു.കുട്ടമത്ത് സ്കൂളിന്റെയും ചെറുവത്തൂർ പഞ്ചായത്തിന്റെയും എല്ലാ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രതിബദ്ധതയോടെ എസ് പി സി എച്ച്എസ്എസ് കുട്ടമത്ത് തങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

No comments:

Post a Comment