Monday 8 August 2022

കാസർഗോഡ് ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി




 വിദ്യാലയത്തിനകത്ത് വെച്ച് കുട്ടികളുടെ സാഹിത്യപരമായ സർഗ്ഗവാസനകളെ പരിപോഷിപിക്കുവാനും അതു വഴി കുട്ടിക ളിൽ മാനവിക മൂല്ല്യങ്ങളെ ഊട്ടിയുറപ്പിക്കുവാനും ലക്ഷ്യമാക്കി വിദ്യാഭ്യാസ വകുപ്പ് രൂപംകൊടുത്ത വിദ്യാരംഗം കലാസാഹിത്യ വേദി വർഷങ്ങളായി സ്കൂളുകളിൽ നിശ്ശബ്ദ വിപ്ലവം തന്നെ നടത്തിവരുന്നുണ്ട്. യുവജനോത്സവം, ശാസ്ത്രോത്സവങ്ങൾ തുടങ്ങിയ ജനശ്രദ്ധയാർന്ന മുഖ്യധാരാ  പ്രവർത്തന പദ്ധതികൾക്കിടയിൽ പക്ഷെ പലപ്പോഴും വിദ്യാരംഗംകലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളുംഅതിന്റെ സദ്ഫലങ്ങളും തമസ്ക്കരിക്കുകയാണ് പതിവ്. എന്നാൽ ലക്ഷ്യബോധത്തോടെ, ആത്മാർത്ഥമായി പ്രവർത്തിച്ചതിന്റെ ഫലമായി വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ അത്ഭുതകരമാം വിധം വളർത്തിക്കൊണ്ടു വരാൻ കഴിയുമെന്നതിന് നല്ലൊരു ഉദാഹരണമാണ് പാലക്കാട് ജില്ല. ഇത്തവണ പാലക്കാട് ജില്ലയെ മാതൃകയാക്കി പ്രവർത്തിക്കാനാണ് കാസർഗോഡ് ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയും ലക്ഷ്യമിടുന്നത്. ജില്ലാ തലഉദ്ഘാടനവും ചെറുവത്തൂർ ഉപജില്ലാ പ്രവർത്തനോദ്ഘാടനവും ഇന്ന് രാവിലെ പിലിക്കോട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്പ്രശസ്ത നിരൂപകനും സാഹിത്യ അക്കാദമിനിർവ്വാഹക സമിതി അംഗവുമായ ഇ.പി.രാജഗോപാലൻ മാഷ് നിർവ്വഹിച്ചു. സ്കൂളിങ്ങുംസാഹിത്യവും അതിന്റെ ഘടനയിലും സ്വഭാവത്തിലും വ്യത്യസ്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിനിടയിൽ രാജഗോപാലൻ മാഷ് പറഞ്ഞു. സാന്മാർഗികതയും മതമൂല്യങ്ങളും പഠി പ്പിക്കുന്ന നന്മയെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഇടം ഒരർത്ഥത്തിൽ ഒരേ തരം വ്യക്തിത്വങ്ങളെയാണ് രൂപപ്പെടുത്തുന്നത്. അത് സ്വാതന്ത്ര്യത്തിന് സാധ്യതകൾ കുറഞ്ഞ ഇടവുമാണ്. എന്നാൽ സാഹിത്യം നന്മയും തിന്മയും അടങ്ങുന്ന സമഗ്ര ജീവിതത്തിന്റെ പ്രതിഫലനമാണ്. അത് ചിന്തയുടെ വ്യത്യസ്തത കൂടിയാണ്. പക്ഷെ, വിദ്യാലയം സാഹിത്യംകൂടി പഠിപ്പിക്കുന്നുണ്ട്. ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും ഏതാണ് പഠിപ്പിക്കുന്നതെങ്കിലും സാന്ദർഭികമായി സാഹിത്യവും സർഗ്ഗാ കലർത്തി അവതരിപ്പിക്കുമ്പോൾകട്ടികളിൽ സാഹിത്യാഭിമുഖ്യം ഉണ്ടാക്കിയെ ടുക്കാൻ കഴിയുമെന്നദ്ദേഹം പറഞ്ഞു. ഉദ്ഘാടന ശേഷം വിദ്യാരംഗം കോർഡിനേറ്റർമാർക്കും വിദ്യാർത്ഥികൾക്കുമുള്ള ശില്പശാലകൾനടന്നു.

No comments:

Post a Comment