Thursday 18 August 2022

കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ



 കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ

▫️▫️▫️▫️▫️▫️▫️▫️

18-08-2022


ചെറുവത്തൂർ

കുട്ടികൾ തന്നെ അധ്യാപകരായപ്പോൾ ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികൾക്ക് കൗതുകമായി.ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് കുട്ടമത്തെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് വേറിട്ട ഒരു പരിപാടി സംഘടിപ്പിച്ചത്.മാമ്പഴമധുരം പദ്ധതിയുടെ ഭാഗമായി ഉത്തരകേരളത്തിലെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് ലെയറിംഗ് എന്നിവയിൽ പരിശീലനം നേടിയ കെ ചന്ദന,കൃഷ്ണേന്ദു ,ഉണ്ണിമായ ,സേജൽ, നിവേദ്യ എന്നിവരാണ് കുട്ടികൾക്ക് മുമ്പിൽ കർഷക അധ്യാപകരായത് .ആധുനിക കൃഷി രീതികൾ   കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് വേറിട്ട ഒരു പരിപാടിയാണ് കർഷക ദിനത്തിൽ കുട്ടമത്തെ  പരിസ്ഥിതി ക്ലബ്ബ് നടത്തിയത്.  പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ അധ്യാപകൻ വി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം മോഹനൻ, കെ വിനയൻ ,പി നളിനി ,കെ വസന്ത തുടങ്ങിയവർ ആശംസ നേർന്നു.




No comments:

Post a Comment