Saturday, 18 December 2021
അമൃതകിരണം Medi IQ ക്വിസ് കോമ്പറ്റിഷൻ 2021
Dr John John K
8547876854
അമൃതകിരണം Medi IQ ക്വിസ് കോമ്പറ്റിഷൻ 2021
Article 51A(h) of the Indian Constitution - “It shall be the duty of every citizen of India to develop scientific temper, humanism, spirit of enquiry and reform”
കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ(KGMOA), കുട്ടികളിലെ ശാസ്ത്രബോധം വളർത്തുകയും അതുവഴി സമൂഹത്തെ മുഴുവൻ ശാസ്ത്രത്തിന്റെ വഴിയിലൂടെ ആരോഗ്യപൂർണ്ണമായ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ തുടങ്ങിവച്ച ഒരു ബൃഹത് സംരംഭമായ അമൃതകിരണത്തിന്റെ ഭാഗമായ "Medi IQ ക്വിസ് കോമ്പറ്റിഷൻ 2021 " ൻറെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളട്ടെ.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു നടത്തുന്ന മത്സരം, ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമായി രണ്ടു ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത്.
ജില്ലാതല മത്സരത്തിനുള്ള നിബന്ധനകൾ
1. പ്രാഥമികതല മത്സരങ്ങൾ 2022 ജനുവരി 7 വെള്ളിയാഴ്ച്ച ഓൺലൈനായി സൂം പ്ലാറ്റഫോമിലാണ് നടത്തപ്പെടുക.
2. ഒരു സ്‌കൂളിൽ നിന്നും പരമാവധി 5 ടീമുകൾക്ക് ജില്ലാതലപ്രാഥമിക റൗണ്ട് ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്
3. ഓരോ ടീമും അതാതു സ്‌കൂളിലെ 8 മുതൽ 10 വരെ ക്ലാസ്സുകളിലെ രണ്ടു കുട്ടികൾ ചേർന്നതാണ്.
4. ജില്ലാതല മത്സരത്തിൽ രണ്ടു ഭാഗങ്ങളാണ് ഉണ്ടാവുക -ജില്ലാതല മത്സരത്തിൽ രണ്ടു ഭാഗങ്ങളാണ് ഉണ്ടാവുക - പ്രാഥമിക റൗണ്ടും,ഫൈനൽ റൗണ്ടും.
5. 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങിയ എഴുത്തു പരീക്ഷയായിരിക്കും പ്രാഥമിക റൗണ്ട്.
6. സ്കൂൾ അധികൃതർ മത്സരത്തിനായി വേണ്ടത്ര സൗകര്യമുള്ള (നെറ്റ് കണക്റ്റിവിറ്റി അടക്കം) ഒരു ക്ലാസ് റൂം ഏർപ്പാടാക്കേണ്ടതും ഒരു അധ്യാപകനെ ഇതിനായി ചുമതലപ്പെടുത്തേണ്ടതുമാണ്.
7. മത്സരപ്പരീക്ഷ പിഴവുകളില്ലാതെ നടപ്പാക്കുന്നു എന്നുറപ്പാക്കാൻ അമൃതകിരണം ടീം ഏർപ്പാടാക്കുന്ന ഒരു ഇൻവിജിലേറ്ററും ഉണ്ടാകും.
8. കൂടുതൽ മാർക്ക് നേടുന്ന ആദ്യ 6 ടീമുകൾ ജില്ലാതല ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.ഇത് ഒരു ദൃശ്യ-ശ്രവ്യ റൗണ്ടായിരിക്കും. ജനുവരി മൂന്നാം വാരം ജില്ലാ ആസ്ഥാനത്തു വെച്ചാണ് ഇത് നടത്തപ്പെടുക.
9. മൂന്ന് ജില്ലാതല വിജയികൾക്ക് Rs. 5000, Rs.2500, Rs.1000 എന്ന തരത്തിൽ ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ നൽകും.
10. മത്സരിക്കുന്ന എല്ലാ ടീമിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
11. ഓരോ ജില്ലയിൽ നിന്നും ഒന്നാം സമ്മാനം നേടുന്ന ടീം അതാതു ജില്ലയെ പ്രതിനിധീകരിച്ചു 2022 ഫെബ്രുവരിയിൽ പാലക്കാട് വെച്ചു നടക്കുന്ന സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ മാറ്റുരക്കും.
12. സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം,രണ്ടാം സ്ഥാനം,മൂന്നാം സ്ഥാനം എന്ന ക്രമത്തിൽ വിജയികൾക്ക് Rs.10000, Rs.5000, Rs.2500 വീതം ലഭിക്കുന്നതാണ്.
▪️ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
▪️സംശയനിവാരണത്തിനായി താഴെ പറഞ്ഞിരിക്കുന്ന നമ്പറുകളിൽ ഉച്ചകഴിഞ്ഞ് 2 മണിക്കും 3 മണിക്കും ഇടക്ക് ബന്ധപ്പെടാവുന്നതാണ്.
▪️Medi IQ ൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് വായിക്കുവാനും,ക്വിസ്സിനു വേണ്ടിയുള്ള രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്കും മത്സരാർത്ഥികൾക്ക് താഴെപറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
▪️അമൃതകിരണം വെബ്സൈറ്റ്:http://www.amrithakiranam.in
▪️അമൃതകിരണം ഫേസ്ബുക്ക് പേജ്:http://www.facebook.com/amrithakiranam/
രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി 2021 ഡിസംബർ 31 വൈകീട്ട് 5 മണി.
രജിസ്‌ട്രേഷൻ ലിങ്ക് - https://forms.gle/PvSwN7w3Nt3HzYMXA
(Kindly find the attachment for registration form)
▪️രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കുമായി വേണ്ടി ബന്ധപ്പെടേണ്ട നമ്പറുകൾ - കാസറഗോഡ് ജില്ല
▪️ഡോ. Shincy +918156899480
▪️ഡോ. Akhil +917012490381
▪️ഡോ Anu Elizabeth +919446364061
സസ്നേഹം
Dr John John K & Dr Niya James
(കൺവീനർ, അമൃതകിരണം, Kasargod.)
Subscribe to:
Post Comments (Atom)
No comments:
Post a Comment