Saturday 18 December 2021

ഗണിത ലാബിലേക്ക് ജഹ്നു മോഹൻ്റെ കുടുംബം തയ്യാറാക്കിയ പഠനോപകരണങ്ങൾ ഹെഡ്മാസ്റ്റർക്കു കൈമാറുന്നു.

ഗണിത രൂപങ്ങൾ തയ്യാറാക്കി ജഹ്നു മോഹൻ ▫️▫️▫️▫️▫️▫️▫️▫️ 19-12-2021 ചെറുവത്തൂർ: കുട്ടമത്ത് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ഗണിതലാബിലേക്ക് വിവിധ ഗണിത രൂപങ്ങൾ ഉണ്ടാക്കി നൽകി വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ജഹ്നു മോഹൻ.മനോഹരമായ ഗണിതരൂപങ്ങൾ സ്കൂളിൽ വെച്ച് ജഹ്നു മോഹൻ പ്രധാനദ്ധ്യാപകൻ കെ. ജയചന്ദ്രന് കൈമാറി. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് കെ.കൃഷ്ണൻ, സ്റ്റാഫ്‌ സെക്രട്ടറി എം.ദേവദാസ്, ഗണിത ശാസ്ത്ര അദ്ധ്യാപകരായ മോഹനൻ.എം, സിന്ധു എം, രവീന്ദ്രൻ.എ,മധു കെ.വി. എന്നിവർ സംബന്ധിച്ചു.ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജഹ്നു മോഹനന് പിന്തുണയുമായി അച്ഛൻ നെരുവബ്രം യു.പി.സ്ക്കൂളിലെ ശാസ്ത്രാധ്യാപകനായ ടി.വി.ബിജു മോഹനനും അമ്മ എം.ബി.സിജിയും ഒപ്പമുണ്ട്. പഠനത്തോടൊപ്പം കര കൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിലും വളരെ മിടുക്കനാണ് ജഹ്നു. ഗണിത ലാബിലേക്ക് ആവശ്യമായ ടാൻ ഗ്രാം ,ചാർട്ടു കൊണ്ട് ഉണ്ടാക്കിയ വിവിധ ത്രിമാന രൂപങ്ങൾ തുടങ്ങിയവ ഗണിതം ലളിതമായി പഠിപ്പിക്കാൻ അധ്യാപകരെ സഹായിക്കും.

No comments:

Post a Comment