Friday, 24 December 2021

മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിന് സമർപ്പിച്ചു ▫️▫️▫️▫️▫️▫️▫️▫️

മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിന് സമർപ്പിച്ചു ▫️▫️▫️▫️▫️▫️▫️▫️ 25-12-2021 ചെറുവത്തൂർ: പരിസ്ഥിതി രംഗത്ത് കുട്ടികളെ അണിനിരത്തി കൊണ്ടുള്ള മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം കുട്ടമത്ത് ഗവർമെൻറ് ഹയർ സെക്കൻ റി സ്ക്കൂളിന് സമ്മാനിച്ചു.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ നിർവഹിച്ചു .മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃഭൂമി സീനിയർ കറസ്പോണ്ടൻസ് കെ രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് എൻ സുരേന്ദ്രനാഥ്, പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ, ഹയർസെക്കൻഡറി വിഭാഗം സീനിയർ അധ്യാപകൻ ടി വി രഘുനാഥ് എന്നിവർ ആശംസകൾ നേർന്നു.സ്ക്കൂൾ സീഡ് കോ ഓർഡിനേറ്റർ കെ മോഹനൻ നന്ദി പറഞ്ഞു മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം , സീസൺ വാച്ച് പുരസ്കാരം, ആറാംതരം വിദ്യാർത്ഥിനി കെ ചന്ദനക്കുള്ള ജെം ഓഫ് സീഡ് പുരസ്കാരം എന്നിവ ചടങ്ങിൽസമർപ്പിച്ചു.

No comments:

Post a Comment