Saturday, 18 December 2021
ജില്ലാതല ദേശഭക്തിഗാന മത്സരം
ജില്ലാതല ദേശഭക്തിഗാന മത്സരം
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. ഏഴ് പേര്‍ അടങ്ങുന്ന സംഘത്തിന് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 20 നകം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പേരുകള്‍, ഫോണ്‍ നമ്പര്‍ സഹിതം prdcontest@gmail.com ലേക്ക് അപേക്ഷിക്കണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകില്ല. മത്സര തിയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255145.
Subscribe to:
Post Comments (Atom)
No comments:
Post a Comment