Tuesday, 21 December 2021

ഇളനീർ

ഇളനീർ കഥ ..... വത്സരാജൻ സ്റ്റാഫ് മീറ്റിംഗിൽ സെക്രട്ടറി എപ്പോഴും പറയും നമുക്കൊന്നിച്ച് ഒരു ടൂർ പോകാമെന്ന് ... പക്ഷെ എല്ലാവരും തിരക്കു കാരണം ഒന്നും പ്രതികരിക്കാറുണ്ടായിരുന്നില്ല. പിന്നെ എല്ലാവരുടേയും വിലപ്പെട്ട ഒരു ദിവസം പോകാൻ പാടില്ലായെന്ന് കരുതി അയാൾ ക്ലാസുള്ള ദിവസം ഉച്ചയ്ക്ക് ശേഷം പ്ലാൻ ചെയ്തു. നളന്ദ റിസോർട്ട് ..അവിടെ നിന്ന് ഭക്ഷണം കഴിച്ച് കടപ്പുറത്തേക്ക് പോകാമെന്ന് പറഞ്ഞു. പക്ഷെ ആരതി ടീച്ചർ പറഞ്ഞു ... ഞാൻ ഭക്ഷണം കഴിക്കാൻ അവിടേക്കില്ല .... കടപ്പുറത്തേക്ക് എത്താമെന്ന് ....... അപ്പോൾ സുഗന്ധി ടീച്ചർ പ്രകാശൻ മാഷോട് രഹസ്യമായി പറഞ്ഞു .... BAR attached ആയതു കൊണ്ടാണെന്നും ...പിന്നെ കൂട്ടി ചേർത്തു ...എന്റെ ചേട്ടന്റെ മകന്റെ വിവാഹ നിശ്ചയം അവിടെവെച്ചാണ് നടന്നത് .... മോശമല്ലാത്ത ഭക്ഷണമാണ് അവിടെ ....... പൗരാണിക ഭാരതത്തിലെ വിശ്വ സർവ്വകലാശാലയല്ലേയെന്ന് സോഷ്യൽ സയൻസ് അധ്യാപകൻ രാധാകൃഷ്ണൻ മാസ്റ്റർ കൂട്ടിചേർത്തു. അതെ .... അതു തന്നെയെന്ന് തമ്പായി ടീച്ചർ പറഞ്ഞു. അങ്ങനെ ആരതി ടീച്ചർ കടൽ തീരത്ത് എത്താമെന്ന കരാറിൽ നമ്മൾ പിരിഞ്ഞു. കടൽത്തീരം... നല്ല കാറ്റ് - ..... കാറ്റിൽ തീരത്തെ ചെന്തെങ്ങിന്റെ ഓലകൾ ഇളകിയാടി ------ അടർന്നു വീണ ഒരു ഇളനീർ കടലിലേക്ക് മെല്ലെ---- മെല്ലെ----- അപ്പോൾ സുഗന്ധി ടീച്ചർ പറഞ്ഞു .... ജീവിതം ഇങ്ങനെ തന്നെയാ.... പക്ഷെ നമ്മളുണ്ടാക്കി വെച്ച മുൻ ധാരണകൾ അത്രമാത്രം ........... പ്രകാശൻ മാഷിന്റെ ശബ്ദം ഇളങ്കാറ്റിൽ ഉയർന്നു കേട്ടു.

No comments:

Post a Comment