Tuesday, 28 December 2021
J R C യുടെ ഏകദിന സെമിനാർ
ബഹു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ജെ.ആർ സി സെമിനാർ
▫️▫️▫️▫️▫️▫️▫️▫️
29-12-2021
ചെറുവത്തൂർ:കുട്ടമത്ത്
ജൂനിയർ റെഡിക്രോസ്സ് കുട്ടികൾക്കായി ഗവർമെൻ്റ് ഹയർ സെക്കൻററി സ്ക്കൂൾ കുട്ടമത്തിൽ ഏകദിന സെമിനാർ നടത്തി. സെമിനാർ സ്കൂൾ പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് തൃക്കരിപ്പൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീനാഥ്, അനീഷ എന്നിവർ കുട്ടികൾക്ക് പ്രഥമ ശുശ്രുഷ,അടിയന്തര ഘട്ടത്തിൽ ചെയ്യേണ്ട ജീവൻ രക്ഷ മാർഗങ്ങൾ എന്നിവയെ പറ്റി വിശദമായി ക്ലാസ്സ് എടുത്തു.ജൂനിയർ റെഡിക്രോസ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ജൂനിയർ റെഡ്ക്രോസ്സ് സ്കൂൾ കൗൺസിലർ എ. രവീന്ദ്രൻ ക്ലാസ്സ് എടുത്തു. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment