Tuesday, 28 December 2021

AKSTA യുടെ വക പായസം നൽകിയപ്പോൾ

എ.കെ.എസ്.ടി.യുവിന്റെ രജത ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നമ്മുടെ SPC / NSS കുട്ടികൾക്ക് ചെറുത്തൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പായസം നൽകാൻ അവസരം ലഭിച്ചതിൽ നന്ദി അറിയിക്കുന്നു.🙏🙏🙏

എസ് പി സി ജിഎച്ച്എസ്എസ് കുട്ടമത്ത് _ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്_

എസ് പി സി ജിഎച്ച്എസ്എസ് കുട്ടമത്ത് _ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്_ 2021 ഡിസംബർ 28, 29 തീയ്യതികളിൽ *28/12/2021 രാവിലെ 10 മണിക്ക് ഉദ്ഘാടന പരിപാടികൾ* സ്വാഗതം : ശ്രീ ജയചന്ദ്രൻ കെ ഹെഡ്മാസ്റ്റർ അധ്യക്ഷൻ : ശ്രീ രാജേന്ദ്രൻ പയ്യാടക്കത്ത് (വാർഡ് മെമ്പർ) ഉദ്ഘാടനം:ശ്രീമതി പ്രമീള സിവി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യ അതിഥി:ശ്രീ നാരായണൻ ( സർക്കിൾ ഇൻസ്പെക്ടർ .ചന്തേര പൊലീസ് സ്റ്റേഷൻ) ക്യാമ്പ് വിശദീകരണം: മധുസൂദനൻ. കെ CPO ആശംസ * ശ്രീ എം രാജൻ: പിടിഎ പ്രസിഡണ്ട് * ശ്രീ വയലിൽ രാഘവൻ (എസ് എം സി ചെയർമാൻ) ശ്രീമതി പത്മാവതി (മദർ പിടിഎ പ്രസിഡണ്ട്) *ശ്രീമതി സുമതി ടി പ്രിൻസിപ്പാൾ *ശ്രീ രഘുനാഥ് ടിവി സീനിയർ അസിസ്റ്റന്റ് HSS *ശ്രീ കെ കൃഷ്ണൻ സീനിയർ അസിസ്റ്റന്റ് HS *ശ്രീ യോഗേഷ് എം സ്റ്റാഫ് സെക്രട്ടറി HSS *ശ്രീ ദേവദാസ് എം സ്റ്റാഫ് സെക്രട്ടറി HS നന്ദി: വിദ്യ കെ വി ACPO
💥 നാലാംതൂൺ വാർത്തകൾ കുട്ടമത്ത് ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ ദ്വിദിന എസ് പി സി ക്യാമ്പ് നടന്നു ചെറുവത്തൂർ: കുട്ടമത്ത് ഗവർമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്ന ദ്വിദിന എസ് പി സി ക്യാമ്പ് ഉണർവ് ചെറുവത്തൂർ പഞ്ചായത്ത്..
SPC ക്രിസ്മസ് ക്യാമ്പ് സമാപനത്തിൽ ക്രിസ്മസ്,ന്യൂഇയർ, കേക്ക് ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്റർ കേഡറ്റുകൾക്ക് നൽകുന്നു

J R C യുടെ ഏകദിന സെമിനാർ

ബഹു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. ജെ.ആർ സി സെമിനാർ ▫️▫️▫️▫️▫️▫️▫️▫️ 29-12-2021 ചെറുവത്തൂർ:കുട്ടമത്ത് ജൂനിയർ റെഡിക്രോസ്സ് കുട്ടികൾക്കായി ഗവർമെൻ്റ് ഹയർ സെക്കൻററി സ്ക്കൂൾ കുട്ടമത്തിൽ ഏകദിന സെമിനാർ നടത്തി. സെമിനാർ സ്കൂൾ പ്രഥമാധ്യാപകൻ കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് തൃക്കരിപ്പൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീനാഥ്, അനീഷ എന്നിവർ കുട്ടികൾക്ക് പ്രഥമ ശുശ്രുഷ,അടിയന്തര ഘട്ടത്തിൽ ചെയ്യേണ്ട ജീവൻ രക്ഷ മാർഗങ്ങൾ എന്നിവയെ പറ്റി വിശദമായി ക്ലാസ്സ്‌ എടുത്തു.ജൂനിയർ റെഡിക്രോസ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ജൂനിയർ റെഡ്ക്രോസ്സ് സ്കൂൾ കൗൺസിലർ എ. രവീന്ദ്രൻ ക്ലാസ്സ്‌ എടുത്തു. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ സംസാരിച്ചു.

Friday, 24 December 2021

Nominated for State level participation of Inspire award Gopika C K 9F

മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിന് സമർപ്പിച്ചു ▫️▫️▫️▫️▫️▫️▫️▫️

മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിന് സമർപ്പിച്ചു ▫️▫️▫️▫️▫️▫️▫️▫️ 25-12-2021 ചെറുവത്തൂർ: പരിസ്ഥിതി രംഗത്ത് കുട്ടികളെ അണിനിരത്തി കൊണ്ടുള്ള മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്കാരം കുട്ടമത്ത് ഗവർമെൻറ് ഹയർ സെക്കൻ റി സ്ക്കൂളിന് സമ്മാനിച്ചു.സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ നിർവഹിച്ചു .മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃഭൂമി സീനിയർ കറസ്പോണ്ടൻസ് കെ രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് എൻ സുരേന്ദ്രനാഥ്, പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ, ഹയർസെക്കൻഡറി വിഭാഗം സീനിയർ അധ്യാപകൻ ടി വി രഘുനാഥ് എന്നിവർ ആശംസകൾ നേർന്നു.സ്ക്കൂൾ സീഡ് കോ ഓർഡിനേറ്റർ കെ മോഹനൻ നന്ദി പറഞ്ഞു മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്ക്കാരം , സീസൺ വാച്ച് പുരസ്കാരം, ആറാംതരം വിദ്യാർത്ഥിനി കെ ചന്ദനക്കുള്ള ജെം ഓഫ് സീഡ് പുരസ്കാരം എന്നിവ ചടങ്ങിൽസമർപ്പിച്ചു.