വിദ്യാലയം ഒരു സാമൂഹിക ഇടമാണ്. മറ്റെല്ലാ സ്ഥാപനങ്ങളെ പോലെ വിദ്യാലയവും സർക്കാറിന്റെ നിയന്ത്രണത്തിന് കീഴിലാണ്.അവിടെ പ്രവർത്തനസ്വാതന്ത്ര്യം രൂപീകൃതമാകുന്നത് ആ ഇടത്തുള്ള പൊതു കൂട്ടായ്മയിലൂടെ ആണ്. അങ്ങനെതന്നെ ആകുകയും ചെയ്യുമ്പോഴാണ് ആ സ്ഥാപനത്തിന് പൊതുസമൂഹം പ്രതീക്ഷിക്കുന്ന വളർച്ചയ്ക്കുമപ്പുറം എത്തിച്ചേരാൻ കഴിയുക. ഇത് സാധ്യമാകുന്നത്, അത്തരം സ്ഥാപനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ്. ഈ പൊതുധാരണ രൂപപ്പെടണമെങ്കിൽ
കൂടിയിരുപ്പുകളും ചർച്ചകളും ആവശ്യമാണ്.കൗൺസിലുകളുടെ ചുമതല ഇത്തരം വേദികൾ സജ്ജമാക്കുകയും അഭിപ്രായപ്രകടനത്തിനുള്ള അവസരമൊരുക്കുകയുമാണ്. അവിടെ വച്ചാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്കും അവിടെ പ്രവർത്തിക്കുന്ന സൗഹൃദങ്ങൾക്ക് കോട്ടം തട്ടാതെയുമുള്ള തീരുമാനങ്ങൾ കൈകൊള്ളുകയും തള്ളുകയും ചെയ്യേണ്ടത്.അതിന് ആദ്യം വേദി ഒരുങ്ങണം. സ്കൂൾ SRG കൗൺസിലും ഇത്തരം ഒരു വേദിയാണ്. കൌൺസിൽ അത്തരം ഒരു വേദി അഭിപ്രായ പ്രകടനത്തിനായി ഒരുക്കുമ്പോൾ, അത് നടക്കുകയല്ലേ വേണ്ടത്.
ഇന്നത്തെ SRG കൌൺസിൽ വേണമോ വേണ്ടയോ എന്ന് പറയേണ്ടത് അതിന്റെ പൊതു ഘടനയായ അംഗങ്ങളാണ്. ഗവെർണിങ് തലത്തിൽ നിൽക്കുന്നവർ അതിനനുസരിച്ചു പ്രവർത്തിക്കേണ്ടവരാണ്. അതുകൊണ്ട് 10മണിക്ക് മുമ്പ് സ്കൂൾ SRG കൗൺസിലിലെ അംഗങ്ങൾ തന്നെ ഇന്ന് 10മണിക്കുള്ള യോഗം വേണമോ വേണ്ടയോ എന്ന് പറയുക. ഒപ്പം കൗൺസിലിനു മുകളിൽ സ്കൂൾ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബഹുമാനപ്പെട്ട പ്രധാനധ്യാപകൻ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് പ്രതിനിധി എന്നിവരും കൂടുതൽ നിർദ്ദേശങ്ങൾ പങ്ക് വയ്ക്കുകയും ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
SRG കൺവീനർ.
Wednesday, 12 May 2021
SRG ON 11/05/2021
Subscribe to:
Post Comments (Atom)
No comments:
Post a Comment