Saturday, 8 May 2021

അടുക്കള

 അടുക്കള             
അടുക്കളയ്ക്ക് അമ്മയുടെ മണമാണ് !
അടുപ്പിൽ നിന്നുയരുന്ന പുകച്ചുരുളുകൾക്ക് അമ്മയുടെ ചുരുണ്ട മുടിയുടെ സൗന്ദര്യമായിരുന്നു !!
പാളയിൽ കിടത്തി കൈകാലുകൾ നിവർത്തി ഇളം ചൂട് വെള്ളം കുമ്പിളിലാക്കി കൊരുത്തുമ്പോൾ ..... അമ്മയ്ക്ക് നീലാകാശത്തിന്റെ സൗന്ദര്യമായിരുന്നു !!!
നാഭിയിലും ചെവിയിലും കണ്ണിലും വീണ വെള്ളത്തുള്ളികൾ ഊതി മാറ്റുമ്പോൾ കണ്ണിൽ വസന്തം പൂത്തുലഞ്ഞ നാളുകൾ !!!
ഉമ്മറ കോലായിയിൽ നിന്നുമുയരും ചോദ്യങ്ങൾക്ക് ഉത്തരം മൂളി അടുപ്പിലൂതി ജീവിതം തേഞ്ഞില്ലാതായി ..... സ്വയം എരിഞ്ഞടങ്ങുന്ന ജന്മമമ്മ .....🙏🙏🙏🙏🙏



വത്സരാജൻ കട്ടച്ചേരി

No comments:

Post a Comment