കുട്ടമത്ത് സ്കൂൾ അധ്യാപന ജീവിതത്തിൽ മറക്കാൻ ആവാത്ത അനുഭവങ്ങൾ സമ്മാനിച്ചത് SSLC കുട്ടികളുടെ രാത്രി കാല വായന സംഘാടനമാണ്. കൊവ്വൽ സ്കൂൾ കേന്ദ്രത്തിലാണ് കൂടുതൽ പഠിതാക്കൾ. സ്വാഗത സംഘത്തിൽ കാര്യങ്ങൾ വിശദീകരിക്കും.വിജയൻ മാഷും NKDയുമാണ് മുഖ്യ അവതാരകർ. കേന്ദ്രത്തിൻ്റെ ചുമതലക്കാരനായ കൺവീനറെ തിരഞ്ഞെടുക്കുമ്പോഴാണ് പലപ്പോഴും ചർച്ച വഴിമുട്ടി പോകുന്നത്. പലരും മൗനത്തിൽ ഒളിക്കും.എന്നാൽ യാതൊരു മടിയുമില്ലാതെ അത് സ്വമേധയാ ഏറ്റെടുക്കാൻ കൃഷ്ണേട്ടൻ തയ്യാറാണ്. സ്വന്തം മക്കളോ ബന്ധുക്കളോ ഒന്നും പഠിതാക്കളായി ഇല്ല. എന്നിട്ടും വർഷങ്ങളോളം ഒരു നിയോഗം പോലെ ആ ചുമതല സന്തോഷത്തോടെ എറ്റെടുത്തു. നടത്തിപ്പ് കാര്യത്തിൽ പുലർത്തുന്ന കർക്കശമായനിലപാട് പലരുടെയും അനിഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. അതൊന്നും തൻ്റെ പ്രവർത്തനത്തെ തളർത്താൻ കഴിയുന്നതായിരുന്നില്ല. വയസ്സുകാലത്ത് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കേണ്ടതിൻ്റെ ആവശ്യകതയെപറ്റിയാണ് പലരും ചർച്ച ചെയ്തത്.പ്രായത്തിൻ്റെ അവശതകളെ മറികടന്ന് വൈകുന്നേരംമുതൽ രാത്രി പത്ത് മണിക്ക് ക്ലാസ് കഴിഞ്ഞ് അവസാനത്തെ കുട്ടിയെയും പറഞ്ഞയച്ചതിന് ശേഷമാണ് കൃഷ്ണേട്ടൻ യാത്രയാകുന്നത്. ഒരു പൊതുപ്രവർത്തകൻ്റെ മാതൃക അദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാനുണ്ട്. കുട്ടമത്ത് സ്കൂളിൻ്റെ വിജയത്തിന് പിറകിൽ ഇങ്ങനെയും ചിലർ ഉണ്ട്. ആകസ്മികമായ അദ്ദേഹത്തിൻ്റെ വേർപാട് സ്കൂളിൻ്റെ നല്ല അഭ്യുദയകാംക്ഷിയെയാണ് നഷ്ടപ്പെടുത്തിയത്. അനുശോചനം രേഖപ്പെടുത്തുന്നു.
പി വി രാജൻ മാഷ്
No comments:
Post a Comment