Wednesday, 26 May 2021

യാത്രയയപ്പും വാർഷികാഘോഷവും മെയ്‌ 31 ന് രാത്രി 7 മണി .

 പ്രിയപ്പെട്ട കുട്ടികളെ...

          ഒരു അധ്യയന  വർഷം അവസാനിച്ച് പുതിയൊരു അധ്യയന വർഷത്തെ വരവേൽക്കാൻ നാം തയാറെടുത്ത്  നിൽക്കുകയാണല്ലോ......... കോവിഡ് നമ്മുടെ പ്രതീക്ഷകൾക്ക്  മേൽ കരിനിഴൽ  പരത്തിക്കൊണ്ട് അതിന്റെ ജൈത്ര യാത്ര  തുടരുകയാണ്.

         നീണ്ട കാലം നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായിയുന്ന സുകുമാരൻ മാഷ്, രവീന്ദ്രൻ മാഷ് (HSS) സരള  ടീച്ചർ , സുധ  ടീച്ചർ എന്നിവർ ഈ വർഷം സർവീസിൽ  നിന്നും വിരമിക്കുകയാണ്. മുൻ വർഷങ്ങളിൽ യാത്രയയപ്പുകൾ വാർഷികാഘോഷത്തോടെ വിപുലമായി  നടത്താറുണ്ട്. ഈ  വർഷം  അങ്ങനെ സാധിക്കുന്നില്ലെങ്കിലും "ഓൺലൈനിലൂടെ"  നമ്മുടെ പ്രിയപ്പെട്ടവർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും നമ്മൾ മെയ്‌ 31 ന് രാത്രി 7 മണി  മുതൽ  നടത്തുകയാണ്.

       പ്രസ്തുത  പരിപാടി വിജയപ്രദമാക്കുന്നതിനായി കുട്ടികളുടെ കലാപരിപാടികൾ (ഡാൻസ്, പാട്ട്, മോണോ ആക്ട് etc)നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ഒരു പരിപാടി അവതരിപ്പിച്ച്  അതിന്റെ വീഡിയോ നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർക്ക് 28/5/2021(വെള്ളിയാഴ്ച്ച )വൈകുന്നേരം 6 മണിക്ക് മുമ്പ് അയച്ചു കൊടുക്കേണ്ടതാണ്. വീഡിയോ 3 മിനുട്ടിൽ കൂടുതൽ ദൈർഘ്യമുള്ളവ ആവരുത്.മികച്ചവ തെരെഞ്ഞെടുക്കുന്നതാണ്. നിശ്ചിത സമയത്തിന്  ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. അതിനാൽ പ്രാക്ടീസ് ചെയ്ത് ഇന്ന് മുതൽ തന്നെ അയച്ചു തുടങ്ങുക...

                   പ്രോഗാം കമ്മറ്റി.

No comments:

Post a Comment