Learning Excellence Record 2020 - 2021 എന്ന സർഗാത്മക രേഖ.
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള തയ്യാറാക്കിയ ആക്റ്റിവിറ്റി ബുക്ക് എല്ലാം കൊണ്ടും മികച്ചതു തന്നെ. കൊവിഡ് മഹാമാരി കഴിഞ്ഞ അധ്യയന വർഷം മുഴുവൻ ഭീഷണിയായ സന്ദർഭത്തിലും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വളരെ നന്നായി കൊണ്ടുപോകാൻ സാധിച്ചത് ലോക ശ്രദ്ധേയമായ ഒരു കേരള മാതൃക തന്നെയാണ്. സർഗാത്മക പ്രവർത്തനങ്ങളുടെ കലവറയായി മാറിയ ആക്റ്റിവിറ്റി ബുക്ക് എല്ലാ വിഷയങ്ങളുടെയും എല്ലാ അധ്യായങ്ങളിലൂടെയും ആഴത്തിൽ ഇറങ്ങാനും കുട്ടികളുടെ വായന, അറിവ്, ചിന്ത, സർഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്നവയുമാണ്. കഴിഞ്ഞ അധ്യയന വർഷം വിക്റ്റേഴ്സ് ചാനൽ , ടെക്സ്റ്റ് ബുക്ക് , നോട്സ്, സപ്പോർട്ടിംഗ് ക്ലാസ് എന്നിവയിലൂടെ നേടിയ അറിവുകൾ സർഗാത്മകമായി പരിശോധിക്കാൻ തയ്യാറാക്കിയ Learning Excellence Record എന്തുകൊണ്ടും ഗംഭീരം . കുട്ടികൾ ചിട്ടയായി ടെക്സ്റ്റ് ബുക്കും നോട്സും വായിച്ച് സംശയങ്ങൾ ടീച്ചേർസിനോട് ചോദിച്ച് ദൂരീകരിച്ചും സ്വയം ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ അതിന് ഫലപ്രാപ്തിയുണ്ടാവൂ. രക്ഷിതാക്കളുടെ ആത്മാർത്ഥമായ ഇടപെടൽ അതിന്റെ സുഗമമായ പൂർത്തിയാക്കലിന് ഉണ്ടാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ് കയറ്റം നൽകുന്നതും കുട്ടിക്ക് തുടർ പഠനത്തിന് ഒരു അടിത്തറയുണ്ടാകുന്നതുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ എഴുത്തിനാധാരം.
സ്നേഹപൂർവ്വം ........ Teachers
Saturday, 8 May 2021
Learning Excellence Record 2020 - 2021 എന്ന സർഗാത്മക രേഖ.
Subscribe to:
Post Comments (Atom)
No comments:
Post a Comment