നോട്ടീസ്
ഇന്ന്14/5/2021 ന് വെള്ളിയാഴ്ച 3 മണിക്ക് ഓൺലൈനായി സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. വാട്ട്സപ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. വർക്ക് ഷീറ്റ് തിരിച്ച് വാങ്ങുന്നതും മൂല്യനിർണ്ണയവും സംബന്ധിച്ച്
2.സ്കൂൾ പ്രവേശനം
3. ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ
4.അധ്യക്ഷൻ്റെ അനുമതിയോടെയുള്ള മറ്റിനങ്ങൾ
സ്റ്റാഫ് മീറ്റിംഗ് റിപ്പോർട്ട് - 14/05/21
പ്രിയപ്പെട്ട സഹപ്രവർത്തകരെ,
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നത് 23/4/21 നായിരുന്നു. കോവിഡിൻ്റെ വ്യാപനം കൂടിയതും ലോക്ക് ഡൗൺപ്രഖ്യാപിച്ചതും കാരണം കഴിഞ്ഞ യോഗത്തിലെടുത്ത എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുവാൻ നമുക്ക് കഴിഞ്ഞില്ല. മുഴുവൻ ക്ലാസ് പി ടി എ യോഗങ്ങളും നല്ല രീതിയിൽ വിളിച്ചു ചേർക്കാൻ നമുക്ക് കഴിഞ്ഞു. അതുപോലെ നമ്മുടെ പ്രധാനപ്പെട്ട തീരുമാനമായിരുന്നു ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുക എന്നുള്ളത്.പി ടി എ യെ നിലവിലെ അവസ്ഥ. ബോധ്യപ്പെടുത്തി ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിന് അനുകൂലമായി തീരുമാനം എടുത്തു.
കോവിഡ് ലോക്ക് ഡൗൺ കാരണം കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചതു പോലെ വർക്ക് ഷീറ്റ് തിരിച്ചു വാങ്ങി മൂല്യനിർണ്ണയം നടത്താൻ കഴിഞ്ഞിട്ടില്ല. SRG യോഗങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഈ യോഗം അംഗീകാരം നൽകേണ്ടതുണ്ട്. കുട്ടികൾക്കു ടെക്സ്റ്റ് ബുക്ക് വിതരണം ലോക്ക് ഡൗൺ പിൻവലിച്ചതിനു ശേഷം നടത്താം.
സ്കൂൾ പ്രവേശനത്തിനായി കഴിഞ്ഞ യോഗത്തിൽ തീരുമാനിച്ചതു പോലെ ഒരു ഗൂഗിൾ ഫോം തയ്യാറാക്കി ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്തിരുന്നു.കട്ടികളുടെപ്രതികരണം ആശങ്കയുളവാക്കുന്നതാണ്.
കാസറഗോഡ് ജില്ലയിലെ മികച്ച വിദ്യാലയത്തിന് മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് നമ്മുടെ വിദ്യാലയം അർഹത നേടി.നേതൃത്വം നൽകിയ ഹെഡ്മാസ്റ്റർ,
കോ ഓർഡിനേറ്റർ മോഹനൻ മാഷക്കും ചന്ദ്രൻ മാഷക്കും പിന്തുണ നൽകിയ സ്റ്റാഫ് അംഗങ്ങൾക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ തന്നെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ചന്ദന കെ.ജെം ഓഫ് സീഡ് പുരസ്കാരത്തിന് അർഹയായിട്ടുണ്ട്. ചന്ദനക്കും പ്രത്യേക അഭിനന്ദനങ്ങൾ ...
വിദ്യാലയ വികസന സമിതി നടത്തുന്ന ചിട്ടി കൊറോണയുടെ അതിപ്രസരം മൂലം ഏജൻറുമാരുടെ അഭ്യർത്ഥന മാനിച്ച് മെയ്, ജൂൺ മാസങ്ങളിൽ പണം പിരിക്കാതെ ഈ മാസങ്ങളിൽ എല്ലാവരെയും ( Dis contined അല്ലാത്തവർ) ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തുവാനും, അതുവരെ പിരിച്ച തുകയിൽ നിന്നും 500 രൂപ കഴിച്ച് ബാക്കി സംഖ്യ കുറിമെമ്പർമാർക്ക് കൊടുക്കുവാനും തീരുമാനിച്ചിരിക്കുന്നു. മെയിലെ നറുക്കെടുപ്പ് ലോക്ക് ഡൗൺ കാരണം മെയ് 10 നു നടത്താൻ കഴിഞ്ഞില്ല. ജൂണിലെ നറുക്കെടുപ്പ് ജൂൺ 10നും ആയിരിക്കും.
അവധിക്കാലം പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനും നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനുമായി വൃക്ഷതൈകൾ നട്ട്, സംരക്ഷിക്കുന്ന ഒരു പ്രവർത്തനം കുട്ടികൾക്കു നൽകിയിട്ടുണ്ട്.
അവിനാഷിൻ്റെ അച്ഛൻ്റെ ചികിൽസക്കു വേണ്ടി സ്റ്റാഫംഗങ്ങളിൽ നിന്നും സ്വരൂപിച്ച 25000 രൂപ ഗൂഗിൾ പേ വഴി അയച്ചുകൊടുത്ത വിവരം എല്ലാവരെയും അറിയിക്കുന്നു.
കോവിഡ് പ്രതിരോധത്തിനു വേണ്ടി സർക്കാർ നടത്തുന്ന പ്രവർത്തന ങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ പേരുടെ മാറ്റി വെച്ച ശമ്പളത്തിൻ്റെ ആദ്യ ഗഡുവായി 391140 /- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമ്മുടെ സ്കൂളിൻ്റെ വകയായി സംഭാവന നൽകി. വാക്സിൻ ചാലഞ്ചിനത്തിലും കുറച്ച് അംഗങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
SRG Lp
11/5/2021 ചൊവ്വാഴ്ച ചേർന്ന. SRG തീരുമാനം
1. കുട്ടികളെ ഇടക്ക് വിളിക്കുന്നത് തുടരും
2.work sheet ചെയ്യുന്നതിൽ ആവശ്യമായ സഹായം
3. കുട്ടികൾക്ക് ഇപ്പൊൾ ആവശ്യത്തിനുള്ള work ഉള്ളതിനാൽ( work sheet സംസ്കൃതം ഉൾപെടെ, ഹലോ world ,lss ഓൺലൈൻ ക്ലാസ്സ്) അധിക work കൊടുക്കുന്നില്ല
4. ആഗസ്റ്റ് മുതൽ ഏപ്രിൽ വരെ കുട്ടികളുടെ പരിപാടിയായ പൂവനിക കൃത്യമായി നടത്തിട്ടുണ്ട് ഓരോ ക്ലാസിലും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പവരുത്താൻ സാധിച്ചിട്ടുണ്ട്. ആയതിനാൽ ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളെ നിർബന്ധിക്കതെ അവർക്ക് ഇഷ്ടമുള്ള പരിപാടികൾ ( പാട്ട്,കഥ,കവിത,ചിത്രം,ക്രാഫ്റ്റ്,,....) എന്നിവ ക്ലാസ്സ് ഗ്രൂപ്പിൽ share ചെയ്യാം.
11/5/21 SRG യോഗ തീരുമാനം UP
#Work sheet അഞ്ചാം തരം ചെയ്യട്ടെ 6,7 വരുന്ന മുറയ്ക്ക് കൊടുക്കാം തത്കാലം pdf നോക്കി പറ്റുന്നവർ ചെയ്യട്ടെ
.# അതാത് ക്‌ളാസ്‌ടീച്ചർമാർ കുട്ടികളെ വിളിച്ചു സുഖവിവരങ്ങൾ അന്വേഷിക്കണം
# ക്ലാസ് ചാർജ്
VllA - KV
VllB- PN
VlA - CK
VlB- MEC
VA- Anitha
VB- Sheeba
# അവധിക്കലപ്രവർത്തനമായി ഡയറി എഴുതിക്കാം (English/Malayalam )
USS ഗ്രൂപ്പിൽ ചോദ്യം കുട്ടികൾ ഷെയർ ചെയ്യട്ടെ അധ്യാപകരുടെ മേൽനോട്ടം
ജിഎച്ച്എസ്എസ് കുട്ടമത്ത്
ഹൈസ്ക്കൂള്‍ തല പ്രത്യേക എസ്ആര്‍ജി യോഗം -റിപ്പോര്‍ട്ട്
അക്കാദമിക വര്‍ഷത്തിന്റെ അവസാനഘട്ടത്തിലെത്തിനില്ക്കുമ്പോഴും കൊറോണയെന്ന
സാമൂഹിക ദുരന്തത്തിനാല്‍ വിദ്യാലയത്തില്‍ ഒത്തുചേര്‍ന്ന്കൊണ്ട് അക്കാദമികപ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്.ഏതൊരു പ്രതിസന്ധിയിലും കുട്ടികളുടെ പഠന
സാഹചര്യത്തെ കൃത്യമായരീതിയില്‍ ഒരുക്കിവെക്കേണ്ടത് വിദ്യാലയത്തിന്റെ ചുമതലയാണ്. കുട്ടി
കളുടെ അക്കാദമികവും മാനസീകവുമായ അവസ്ഥകളെ അറി യുകയും വരും കാലത്തേക്കുള്ള അവരു
ടെ വളര്‍ച്ചയ്ക്ക് കരുതലൊരുക്കുകയും ചെയ്യേണ്ടതുണ്ട്.ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി
11.05.2021 രാവിലെ 10 മണിക്ക്ഓണ്‍ലൈനില്‍ ചേര്‍ന്ന ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ യോഗത്തില്‍
പ്രധാനധ്യാപകന്‍ ശ്രീ ജയചന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷം വഹിച്ച് അജണ്ടകളുടെ വിശദീകരണം നല്കി
യോഗനടപടികള്‍ നിയന്ത്രിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറ
ഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ശ്രീ കൃഷ്ണന്‍ മാസ്റ്റര്‍,സ്റ്റാഫ് സിക്രട്ടറി ശ്രീ ദേവദാസ് മാസ്റ്റര്‍ എന്നിവരും
യോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു.വിദ്യാലയത്തിലേക്ക് പുതുതായി എത്തിച്ചേര്‍ന്ന
ഗണിതാധ്യാപകന്‍ ശ്രീ മധുമാസ്റ്ററെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.
അജണ്ട:-
1.വര്‍ക്ക് ഷീറ്റുകളുടെ പൂര്‍ത്തീകരണം.അവ തിരിച്ചുവാങ്ങി വിലയിരുത്
തല്‍.
2.അവധിക്കാലത്ത് കുട്ടികളുടെ മാനസീകോല്ലാസത്തിന് നല്കാവുന്ന സര്‍ഗ്ഗാത്മകപ്രവര്‍ത്തനം.
3.കുട്ടികളുടെ അവസ്ഥകളെ കുറിച്ചുള്ള അന്വേഷണം.
4.മറ്റ് വിദ്യാലയ കാര്യങ്ങള്‍.
- കുട്ടികളുടെ പഠനനിലവാരം പരിശോധിച്ച് അവര്‍ക്ക് ക്ലാസ്സ് കയറ്റം നല്കുന്നതിന്നായി
വിദ്യാഭ്യാസവകുപ്പ് നല്കിയ വര്‍ക്ക് ഷീറ്റുകള്‍ പൂര്‍ത്തീകരിച്ച് സ്ക്കൂളിലെത്തിക്കാന്‍ കുട്ടികളോട്
ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ നിര്‍ദ്ദേശം നല്കണം.
-ലോക്ഡൗണ്‍കാലമായതിനാല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആവശ്യമായതരത്തിലു
ഇടപെടലുകള്‍ നടത്തുന്നതില്‍ അധ്യാപകരുടെ ശ്രദ്ധയുണ്ടാകണം.
-20.05.2021 വരേയും കുട്ടികള്‍ക്ക് വര്‍ക്ക് ഷീറ്റുകള്‍ പൂര്‍ക്കീകരിക്കാന്‍ അവസരം നല്കുകയും
21.05.2021 ഒമ്പതാം ക്ലാസ്സുകാരും 22.05.2021 ന് എട്ടാം തരക്കാരും പൂര്‍ത്തിയാക്കിയ വര്‍ക്ക്
ഷീറ്റുകള്‍ സ്ക്കൂളിലെത്തിക്കുന്നതിന്നായി ക്ലാസധ്യാപകര്‍ നിര്‍ദ്ദേശം നല്കണം.പരമാവധി രക്ഷാ
കര്‍ത്താക്കള്‍ തന്നെ ഇവ എത്തിക്കുന്നതിന്നായി വിവരം നല്കണം.
-കുട്ടികളുടെ വര്‍ക്ക് ഷീറ്റുകള്‍ സ്ക്കൂളില്‍ ശേഖരിക്കുന്നതിന്നായി രണ്ട് ക്ലാസ്സ് മുറികള്‍ സജ്ജീകരി
ക്കും.ഡിവിഷനുകളും വിഷയവും രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ തന്നെ അവ വയ്ക്കണമെന്ന
നിര്‍ദ്ദേശവും നല്കണം.
-ലോക്ഡൗണ്‍ സമയം നീട്ടുകയാണെങ്കില്‍, വര്‍ക്ക് ഷീറ്റുകള്‍ സ്ക്കൂളിലെത്തിക്കുന്നതിനുള്ള നിര്‍
ദ്ദേശം നല്കുമെന്ന വിവരം ക്ലാസ് ഗ്രൂപ്പുകള്‍ വഴി കുട്ടികളെ യഥാസമയം അറിയിക്കണം.
-കുട്ടികളുടെ പഠനനിലവാരം അറിയുന്നതിന്നായി സ്ക്കൂള്‍തയ്യാറാക്കിയ പ്രവര്‍ത്തനത്തെക്കുറിച്ച്
രക്ഷകര്‍ത്താക്കളുടെ ഇടയില്‍ നിന്നും നല്ല അഭിപ്രായങ്ങളാണ് അറിഞ്ഞിട്ടുള്ളത്.കുട്ടികളും
രക്ഷിതാക്കളും സ്ക്കൂളിന്റെ വര്‍ക്ക് ഷീറ്റുകള്‍ക്ക് നല്കിയ പ്രാധാന്യം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കു
ള്ള അംഗീകാരമാണ്.ഇവയുടെ പരിശോധന കുട്ടികളുടെ നിരന്തരമൂല്യനിര്‍ണ്ണയത്തിന്നായുള്ള
രേഖയായി പരിഗണിക്കാവുന്നതിന്നാല്‍ ഇവ വിലയിരുത്തുന്നതിനും അധ്യാപകര്‍ ശ്രദ്ധനല്കണം.
-പത്താം തരത്തിന്റെ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകരുണ്ടെങ്കില്‍,സാധ്യമാകുന്ന
സാഹചര്യമാണെങ്കില്‍ കുട്ടികള്‍ നല്കിയ വര്‍ക്ക് ഷീറ്റുകള്‍ സ്ക്കൂളിലെത്തി കേന്ദ്രീകൃതരീതിയില്‍വിലയിരുത്തല്‍ നടത്തുന്നതിന് ശ്രമിക്കാവുന്നതാണ്.
- എട്ട് ,ഒമ്പത് ക്ലാസ്സുകളിലെ വര്‍ക്ക് ഷീറ്റ് വിലയിരുത്തികുട്ടികള്‍ക്ക് ക്ലാസ്സ് കയറ്റം നല്കിയിട്ടില്ല.
മാധ്യമങ്ങളില്‍ അവധിക്കാല ക്ലാസ്സുകള്‍ നല്കേണ്ടതില്ല എന്ന വാര്‍ത്തയുമുണ്ടായി.ഓദ്യോഗികമായുള്ള
വിശദീകരണമില്ലാത്തതും കുട്ടികളുടെ അവധിക്കാലം , അവരുടെ മാനസീക വളര്‍ച്ചയ്ക്കുള്ള സമയമായി
വിനിയോഗിക്കണം എന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ക്ലാസ്സുകള്‍ അനുയോജ്യമായ സമ
യത്ത് ആരംഭിക്കാമെന്നുള്ള തീരുമാനത്തിലെത്തി.
-കുട്ടികള്‍ക്ക് വര്‍ക്ക് ഷീറ്റുകള്‍ പരിശോധിച്ച് ക്ലാസ്സ് കയറ്റം നല്കേണ്ടതുണ്ട്. കുട്ടികളുടെ സാമൂഹികവും
മാനസീകവുമായ കാര്യങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ അധ്യാപകര്‍ കൂടുതല്‍ അറിയേണ്ടതുണ്ട്.
വരുന്ന അക്കാദമികവര്‍ഷം അവരുടെ പഠനം കൂടുതല്‍ ഊര്‍ജ്ജസ്വലമാകണം.കുട്ടികളുടെ സാഹചര്യ
ങ്ങള്‍ അറിയാനായി 25/05/2021 നുള്ളില്‍ ക്ലാസ്സ് തല പിടിഎ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാവുന്നതാ
ണ്. സിപിടിഎകള്‍ വിളിക്കുന്നതില്‍ ക്ലാസധ്യാപകരുടെ ശ്രദ്ധയുണ്ടാകണം.
-കുട്ടികളുടെ മാനസീകസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും അവരുടെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
ക്രിയാത്മകമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നലാകാവുന്നതാണ്.ദിനാചരണങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബുകള്‍ വഴി നടത്തിക്കുന്നകാര്യത്തില്‍ അധ്യാപകരും ഭാഗത്ത് നിന്നുള്ള ശ്രദ്ധയു
ണ്ടാകണം.ദിനാചരണങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല എസ്ആര്‍ജി കണ്‍വീനര്‍ക്ക്
നല്കുുന്നു.
-കുട്ടികളുടെ ക്രിയാത്മകപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് അവരുടെ മാനസീകപിരിമുറുക്കത്തെ
ഇല്ലാതാക്കാം.അനുയോജ്യമായതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അവയുടെ ഫോട്ടോകള്‍ നല്കാന്‍
പറയാം.കൃഷി,ചിത്രരചന,സാഹിത്യപ്രവര്‍ത്തനങ്ങള്‍,ക്രാഫ്റ്റ് വര്‍ക്കുകള്‍,ഡയറിയെഴുത്ത്, എന്നിവ
സൂചനകളായി നല്കാവുന്നതാണ്.കുട്ടികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ ക്ലാസ് ഗ്രൂപ്പുകളിലൂടെ ചോദി
ച്ചറിയാവുന്നതാണ്.താല്പര്യമുള്ള കുട്ടികള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാനും മറ്റ് കുട്ടികള്‍ക്ക് പ്രചോദ
നമാകാനുമുള്ള അവസരങ്ങള്‍ നല്കാവുന്നതാണ്.സബ്ജക്ട് കൗണ്‍സില്‍ ചേര്‍ന്ന് കുട്ടികള്‍ക്കുള്ള സര്‍
ഗ്ഗാത്മക പ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശിക്കാം.താല്പര്യമുള്ള കുട്ടികള്‍ക്ക് അവയില്‍ പങ്കാളിത്തം നല്കാം.
-കുട്ടികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് ഡ്യൂട്ടി നല്കു
ന്നതാണ്.
-എസ് ആര്‍ ജി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളായ കാര്യങ്ങള്‍ സ്റ്റാഫ് കൗണ്‍സിലിന്റെ
കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്.നടപ്പിലാക്കേണ്ടുന്ന പ്രവര്‍ത്തനങ്ങളും ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടി
കളേയും രക്ഷിതാക്കളേയും അറിയിക്കേണ്ടുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന്നായി
13/05/2021 സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കും.വിശദമായ വിവരം സ്റ്റാഫ് സിക്രട്ടറി
നല്കും.
-പാഠ പുസ്തകവിതരണത്തെ കുറിച്ച് ചുമതലയുള്ള മോഹനന്‍ മാഷ് വിശദീകരിച്ചു.ഒമ്പതാം തരത്തിന്റെ
കുറച്ച് പുസ്തകങ്ങളും ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലേയും മുഴുവന്‍ പുസ്തകങ്ങളും ഉണ്ട്.യുപി
എസ് ആര്‍ജിയില്‍ ചര്‍ച്ച ചെയ്ത് അവവിതരണം ചെയ്യാവുന്നതാണ്.ഒമ്പതാം തരം മലയാളം
മീഡിയത്തിന്റെ 60 സെറ്റുകളും ഇംഗ്ലീഷ് മീഡിയത്തിന്റെ 20 സെറ്റ് പുസ്തകങ്ങളും സ്ക്കൂളില്‍ വിതരണ
ത്തിന്നായുണ്ട് എന്ന വിവരവും റിപ്പോര്‍ട്ട് ചെയ്തു.
-കട്ടികളുടെ അക്കാദമീകേതര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്നായി വിവിധക്ലബ്ബുകളുടെ
ചുമതലകള്‍ അധ്യാപകര്‍ക്ക് നല്കാറുണ്ട്.വരുന്ന അക്കാദമിക വര്‍ഷത്തിലെ ക്ലബ്ബുകളുടേയും മറ്റും
ചുമതലകള്‍ സ്ക്കൂള്‍ തുറന്നതിനു ശേഷമുള്ള യോഗത്തില്‍ വച്ച് സബ്ജക്ട് കൗണ്‍സില്‍ നിര്‍
ദ്ദേശിക്കുന്നതിനനുസരിച്ച് അധ്യാപകര്‍ക്ക് നല്കുന്നതാണ്.
-യോഗനടപടികള്‍ 11 .40 ന് അവസാനിച്ചതായി അധ്യക്ഷന്‍ അറിയിച്ചു.
--------
14/5/202l സ്റ്റാഫ്കൗൺസിൽ തീരുമാനങ്ങൾ
ഉച്ചക്ക് ശേഷം കൃത്യം 3 മണിക്ക് യോഗനടപടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് സീനിയർ അസി. കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. SRGകൺവീനർമാർ SRG റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ സ്റ്റാഫംഗങ്ങൾ സജീവമായി പങ്കെടുത്തു. ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
1.വർക്ക് ഷീറ്റ് തിരിച്ചു വാങ്ങി മൂല്യനിർണ്ണയം നടത്തി പ്രമോഷൻ നടപടി പൂർത്തിയാക്കേണ്ടത് മെയ് 25നാണ്. അതിനാൽ സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് ലോക്ക് ഡൗൺ അവസാനിക്കുകയാണെങ്കിൽ മെയ് 20 മുതൽ തിരിച്ചു വാങ്ങാൻ തീരുമാനിച്ചു.ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ അവസാനിക്കുന്നതിൻ്റെ തൊട്ടടുത്ത ദിവസം മുതൽ തിരിച്ചു വാങ്ങി രണ്ട് ദിവസത്തിനു ശേഷം അധ്യാപകർ മൂല്യനിർണ്ണയത്തിനായി സ്കൂളിൽ നിന്നും എടുത്ത് വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ മൂല്യനിർണ്ണയം നടത്തും.9, 8, UP, LP എന്ന ക്രമത്തിൽ 4 ദിവസങ്ങളായി വർക്ക് ഷീറ്റ് തിരിച്ചു വാങ്ങാൻ തീരുമാനമായി.
2.സ്കൂൾ പ്രവേശനത്തിനു വേണ്ടി ഇപ്പോൾ നടക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ തുടരും.ലോക്ക് ഡൗണിനു ശേഷം സർക്കാർ നിർദ്ദേശം പാലിച്ചുകൊണ്ട് ഓഫ് ലൈനായി അഡ്മിഷൻ നടപടികൾ ആരംഭിക്കും.. കോ വിഡ്, മൂല്യ നിർണ്ണയം തുടങ്ങിയ ഔദ്യോഗിക ഡ്യൂട്ടികൾ ഇല്ലാത്ത മുഴുവൻ സ്റ്റാഫിനും ഡൂട്ടി നൽകി അഡ്മിഷൻ നടത്തും.
3.ലോക്ക് ഡൗൺ കാലത്ത് വാർത്താവതരണം, കവിത നൃത്തം, സംഗീതം എന്നീ ഇനങ്ങളിൽ താൽപ്പര്യമുള്ള കുട്ടികൾ അത് അവതരിപ്പിച്ച് നിശ്ചിത തീയതിക്കകം ക്ലാസ് ടീച്ചേർസിന് അയച്ചു തരാൻ പറയാൻ തീരുമാനമായി.ഓരോ ഇനത്തിനും അധ്യാപകർക്ക് ചുമതല വീതിച്ചു നൽകും. കുട്ടികളുടെ സൃഷ്ടികളിൽ നിന്നും മികച്ചത് തെരഞ്ഞെടുത്ത് മുഴുവൻ ക്ലാസ് ഗ്രൂപ്പിലേക്കും അയക്കും. മികച്ചവയ്ക്ക് ഒരു സർട്ടിഫിക്കറ്റും ഓൺലൈനായി നൽകാനും സ്കൂൾ തുറന്നതിനു ശേഷം സമ്മാനം കൊടുക്കാനും തീരുമാനിച്ചു.
ഡയറി, പത്രവാർത്ത തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ കൂടി നൽകും.
4. കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ ജൂൺ ആദ്യവാരത്തിൽ പ്രകാശനം ചെയ്യും. ഈശ്വരൻ മാസ്റ്റർ നേതൃത്വം നൽകും.
ഹെഡ്മാസ്റ്ററുടെ ക്രോഡീകരണത്തോടെ
കൃത്യം 4.15 ന് യോഗം അവസാനിച്ചു.
No comments:
Post a Comment