Sunday, 10 July 2022

ചെറുവത്തൂരിൽ നിന്നും ഒരു മാജിക്ക് കലാകാരി

ചെറുവത്തൂരിൽ നിന്നും ഒരു മാജിക്ക് കലാകാരി ------------------------------------------------- <<<<<10/JULY/2022>>>>> കുട്ടമത്ത്: ലോകപ്രശസ്ത മാജിക്ക് കലാകാരൻ ഗോപിനാഥ് മുതുകാടിൻ്റെ മാജിക്ക് ഏറെ പ്രശസ്തമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അദ്ദേഹത്തിൻ്റെ അവതരണം. കേരളത്തിൻ്റെ വടക്കേയറ്റത്തുള്ള കാസർഗോഡ് നിന്നും അദ്ദേഹത്തിൻ്റെ അക്കാദമിയിൽ പരിശീലനം നേടി എ ഗ്രേഡ് സർട്ടിഫിക്കറ്റ് നേടിയതിൻ്റെ സന്തോഷത്തിലാണ് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററിയിലെ എട്ടാം തരം വിദ്യാർത്ഥിനി സി ധനലക്ഷ്മി .പ0നത്തോടൊപ്പം കലാരംഗത്തും മികവ് പുലർത്തുന്ന ഈ കൊച്ചു മിടുക്കി സ്വന്തമായി ആൽബം ചെയ്തിട്ടുണ്ട്.ഞായറാഴ്ചകളിൽ തിരുവനന്തപുരത്തെ മാജിക്ക് അക്കാദമിയിൽ പങ്കെടുക്കുന്നതിന് വളരെ കഷ്ടപ്പെട്ടാണ് ധനലക്ഷ്മി പങ്കെടുക്കാറ്. മാജിക്കിൻ്റെ ബേസിക്ക് കോഴ്സ് 3 മാസം തിരുവനന്തപുരത്ത് താമസിച്ചും 6 മാസത്തെ ഹയർ കോഴ്സ് ഞായറാഴ്ചകളിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിട്ടു മാണ് പൂർത്തിയാക്കിയത്.അമ്മ സജ്ന ബിനോയ് ,അച്ഛൻ സി ഡി ബിനോയ് എന്നിവർ പൂർണ്ണ പിന്തുണയുമായ് ഒപ്പമുണ്ട്. കുട്ടമത്ത് സ്ക്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് മാജിക് പ്രദർശനം നടത്തി കൈയ്യടി വാങ്ങിയിട്ടുണ്ട് ഈ കൊച്ചു കലാകാരി. സിനിമയിലും സീരിയലിലും അഭിനയ മികവ് പ്രദർശിപ്പിക്കുന്ന ധനലക്ഷ്മി 108 കരകൗശല വസ്തുക്കൾ നിർമ്മിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയിട്ടുണ്ട്.

No comments:

Post a Comment