Thursday, 17 September 2020

SRG ON 17/07/2020

 Lp SRG report
Online ക്ലാസുകൾ 1.എല്ലാ കുട്ടികളും കാണുന്നുണ്ട് എന്ന് എല്ലാ ക്ലാസ്സ് ടീച്ചേഴ്സ് ഉറപ്പ് വരുത്തുന്നു
2.പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തത് ഗ്രൂപ്പിൽ ഇടുന്നു .ചെയ്യാത്ത കുട്ടികളെ ഫോൺ വിളിച്ച് കാര്യം അന്വേഷിക്കൂ ന്നു
3.രണ്ടാഴ്ചയിൽ ഒരിക്കൽ എല്ലാവരെയും വിളിക്കാറുണ്ട്
4.ഒന്ന് രണ്ടു ക്ലാസുകളിൽ അക്ഷരം,അക്കം ഉറപ്പിക്കാനുള്ള  പ്രവർത്തനങ്ങൾ  നൽകുന്നുണ്ട്.
മൂന്ന് നാല് ക്ലാസ്സിൽ വായന മെച്ചപെടുത്താനുള്ള  പ്രവർത്തനങ്ങൾ നൽകുന്നു
5. കുട്ടികളുടെ മാനസിക ഉല്ലാസം,സർഗ്ഗ വാസന പരിപോഷിപ്പിക്കാൻ എന്നിവ കണക്കിലെടുത്ത് മാസത്തിൽ ഒരു ദിവസം കുട്ടികളുടെ കലാപ രിപാടികൾ നടത്താൻ തീരുമാനിച്ചു
5 അതാത് ക്ലബുകളുടെ തീരുമാന പ്രകാരം കുട്ടികൾക്ക് പറ്റുന്നു ദിനാചരണ ങ്ങൾ നടത്താം..

 HS

വിദ്യാലയപ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തന ങ്ങളുംഒക്ടോബര്‍ മാസദിനാചരണങ്ങളും ചര്‍ച്ചചെയ്യുന്നതി നും സബ്ജക്ട് കൗണ്‍സില്‍  കണ്‍വീനര്‍മാര്‍ സീനിയര്‍ അസിസ്റ്റന്‍റ് ,SRG കണ്‍വീനര്‍ HSTമാര്‍ എന്നിവര്‍ പങ്കെടുത്ത HS വിഭാഗം  SRGയോഗം 17/9/2020ഉച്ചയ്ക്ക്  3.00മണിക്ക്  പ്രധാനധ്യാപകന്‍െറ അധ്യക്ഷതയില്‍  ചേര്‍ന്നു.SRG  കണ്‍വീനര്‍  സ്വാഗതം  പറഞ്ഞു.പ്രധാനധ്യാപകന്‍ യോഗനടപടികള്‍ അജണ്ട അവതരിപ്പിച്ച് വിശദീകരിച്ചു.യോഗചര്‍ച്ചയുടെ റിപ്പോര്‍ട്ടിംഗ്.


അജണ്ട:
Class PTA
അക്കാദമികം
ദിനാചരണങ്ങൾ
മറ്റുള്ളവ

 👉സബ്ജക്ട്  കൗണ്‍സില്‍  കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട്  അവതരിപ്പിച്ചു.

ഓരോ വിഷയവുമായി  ബന്ധപ്പെട്ട് ഓണ്‍ലൈന്‍  പഠനപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നടത്തിവരുന്ന തുടര്‍പ്രവര്‍ത്തനങ്ങളും അതിനായുള്ള സബ്ജക്ട്  കൗണ്‍സില്‍ ആസൂത്രണങ്ങളും വിശദമാക്കി.

ഒക്ടോബര്‍ മാസദിനാചരണങ്ങളുടെ ചുമതലകളും  ദിനാചരണവുമായി
ബന്ധപ്പട്ട് നടത്താവുന്ന പരിപാടികളും കണ്‍വീനര്‍മാര്‍ പറഞ്ഞു.
വിവിധക്ലബ്ബുകളുടെ രൂപീകരണം വാട്സാപ്പ്  വഴി നടന്നതായി കണ്‍വീനര്‍മാര്‍ അറിയിച്ചു.

വൈകുന്നേരം നല്‍കുന്നസപ്പോര്‍ട്ടിംഗ് ക്ലാസ് വളരെയധികം ഗുണകരമാണെന്ന് ഇംഗ്ലീഷ് കൗണ്‍സില്‍
റിപ്പോര്‍ട്ട് ചെയ്തു

കഴിഞ്ഞ
വര്‍ഷപരീക്ഷകളുടെ ചോദ്യപേപ്പര്‍ കുട്ടികള്‍ക്ക് പരീക്ഷാ പരിചയമുണ്ടാക്കുന്നതിന് നല്‍കുന്നുണ്ടെ ന്ന് മലയാളം കൗണ്‍സില്‍  റിപ്പോര്‍ട്ട്  ചെയ്തു.

👉 എല്ലാ ക്ലാസുകളും ഓണ്‍ലൈനായിഈ മാസത്തെ പിടിഎ യോഗം ചേര്‍ന്നതായി അറിയിച്ചു.

പലകുട്ടികളും വായനയ്ക്ക് വേണ്ടത്രസമയം ചെലവഴിക്കുന്നില്ല എന്നതാണ് പിടിഎ യോഗത്തിലെ പൊതു നിരീക്ഷണം.

SRG കണ്‍വീനറുടെ  ചുമതലയില്‍ വായനാസമയക്രമം തയ്യാറാക്കി സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിന് സമര്‍പ്പിക്കും.

പലകുട്ടികളും  നോട്ട് കൃത്യമായി പൂര്‍ത്തിയാക്കി അയക്കാത്തത് രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍ പെടുത്തിയതായി പിടിഎ ചര്‍ച്ചയില്‍  വന്നു.

ചിലകുട്ടികള്‍ക്കെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്  ഇപ്പോഴും നല്ലരീതിയില്‍ കാണാന്‍ കഴിയാത്ത സാഹചര്യമുണ്ട്.

നെറ്റ് പ്രശ്നം പലപ്പോഴും പഠനത്തെ ബാധിക്കുന്നുണ്ട്.

സാമൂഹികവസ്ഥപരിഗണിച്ച് ഗൃഹസന്ദര്‍ശനം എങ്ങനെ നടത്താമെന്നതില്‍ അഭിപ്രായസമന്വയമുണ്ടായില്ല.

👉ദിനാചരണങ്ങളുടെ ആസൂത്രണം നടന്നു.സബ്ജക്ട് കൗണ്‍സിലുകള്‍ ഏറ്റെടുത്ത പരിപാടികള്‍ പ്രൈമറിവിഭാഗത്തിന്‍െറSRGയില്‍ ചര്‍ച്ചചെയ്ത് സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിനായി അവതരിപ്പിക്കും

ഒക്ടോബര്‍മാസം വിദ്യാലയദിനാചരണങ്ങള്‍.

ഒക്ടോബര്‍     
 1 ലോകവൃദ്ധദിനം
 2 ഗാന്ധിജയന്തി
 4 മഹാകവി പി       ജന്മദിനം
10 ദേശീയതപാല്‍ ദിനം,ചങ്ങമ്പുഴ ജന്മദിനം
16 ഭക്ഷ്യദിനം,വള്ള ത്തോള്‍ ജന്മദിനം
24 ഐക്യരാഷ്ട്ര ദിനം
22 വയലാര്‍ ചരമദിനം
30 ലോകമിതവ്യയ ദിനം
31 ദേശീയോദ്ഗ്രഥന
ദിനം

ആസൂത്രണം ചെയ്യാ വുന്ന പരിപാടികള്‍

1 മുത്തച്ഛന്‍ /മുത്ത ശ്ശിക്കും ആശംസാ കാര്‍ഡ്
 സ്വന്തം/അടുത്തുള്ള മുത്തച്ഛന്‍ /മുത്ത ശ്ശിയെ ആദരിക്കല്‍
ഫോട്ടോ.
2ഗാന്ധി ക്വിസ്, ഗാന്ധി വേഷം ഫോട്ടോ /വീഡിയോ
വീടും പരിസരവും ശുചീകരണം
4 പിയുടെ കവിതക ളുടെ ആലാപനം
അനുസ്മരണപ്രഭാഷണം.
10 തപാലിന്‍െറ കഥ
കത്തെഴുത്ത് മത്സരം
സുഹൃത്തിന്/അധ്യാപകര്‍ക്കൊരുകത്ത്
10 ചങ്ങമ്പുഴ കവിത കളുടെ അവതരണം
16 നാടന്‍ ഭക്ഷണം  പാചകക്കുറിപ്പ്
ഭക്ഷണവും ആരോ ഗ്യവും പ്രസംഗം
പത്തിലക്കറികളുടെ
പ്രാധാന്യം പ്രഭാഷണം
കൊറോണയുംഭക്ഷ്യ
സുരക്ഷയും
16 വള്ളത്തോള്‍ കവിതയിലെ ദേശീയ ത പ്രഭാഷണം
24ഐക്യരാഷ്ട്രസഭയുടെ പ്രത്യേകതകള്‍
പരിചയപ്പെടുത്തല്‍
27 വയലാര്‍ ഗാനാ ലാപനം,അനുസ്മരണം
30 കുടുംബത്തിന്‍െറ വരുമാനവും ചെലവും ബഡ്ജറ്റ് തയ്യാറാക്കല്‍
31 ദേശീയത നേരിടുന്ന പ്രശ്ന ങ്ങള്‍ ഉപന്യാസം /പ്രസംഗം

ദിനാചരണത്തിന് കണ്ടെത്തിയ  ദിനങ്ങളും ആസൂത്രണത്തിനായി  അഭിപ്രായപ്പെട്ട തുമായ പരിപാടികള്‍ .

ക്ലബ്ബുകള്‍ ഏറ്റെടുത്ത പരിപാടികള്‍ സംയുക്തമായി പുനരവലോകനം ചെയ്ത് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്‍െറ അംഗീകാരത്തിന് അവതരിപ്പിക്കും.

SRG planning
യോഗം മാത്രം നടക്കുകയും സ്റ്റാഫ് കൗണ്‍സില്‍ അംഗീകാരത്തിന് സമര്‍പ്പിക്കുന്ന  രീതി മതിയെന്നുമുള്ള നിര്‍ദ്ദേശം യോഗം മുന്നോട്ടു വച്ചു

യോഗനടപടികളിലൂടെ വിശദമായി ചര്‍ച്ചചെയതകാര്യങ്ങള്‍ കൗണ്‍സില്‍  അംഗീകാരത്തിന് സമര്‍പ്പിക്കുന്നതാണെന്ന് അധ്യക്ഷന്‍ അറിയിച്ചു.

No comments:

Post a Comment