GUIDES UNIT OF OUR SCHOOL.........
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ,
അദ്ധ്യാപക ദിനാശംസകൾക്ക് നന്ദി. ഇന്ന് നിങ്ങളുടെ ദിവസം കൂടിയാണ്.കാരണം, നിങ്ങളില്ലാതെ ഞങ്ങളില്ല. ഓരോ അദ്ധ്യാപകനും വിദ്യാർത്ഥിയുടെ വളർച്ചയിലൂടെയാണ് പൂർണ്ണത കൈവരിയ്ക്കുന്നത്. നിങ്ങൾ ഞങ്ങളിൽ നിന്നും ഞങ്ങൾ നിങ്ങളിൽ നിന്നും പരസ്പരം പഠിച്ചു വളരേണ്ടവരാണ്. ഞങ്ങളെന്തായി മാറണമെന്ന് ഓരോ ദിവസവും ഓർമ്മപ്പെടുത്തുന്ന പാഠപുസ്തകങ്ങളാണ് നിങ്ങളോരോരുത്തരും. വിദ്യാഭ്യാസമെന്നത് എ പ്ലസ്സുകൾക്കപ്പുറത്ത് മനുഷ്യനെന്ന ജൈവ നിർമ്മിതിയിൽ നിന്നും മാനുഷികതയിലേക്കുള്ള പരിവർത്തനമാണെന്ന സത്യത്തെ പരസ്പരം ഓർമ്മിപ്പിക്കുന്നവരാണ് നാം. നിങ്ങളുടെ ആദ്യത്തെ അദ്ധ്യാപകർ മാതാപിതാക്കളാണ്.അതുകൊണ്ട് ഇന്ന് അവരുടെ കൂടി ദിവസമാണ്.അച്ഛനമ്മമാരും അദ്ധ്യാപകരും കുഞ്ഞുങ്ങളോട് എന്നും പറയാനാഗ്രഹിക്കുന്നതും സ്വയം ബോധ്യപ്പെടുത്തേണ്ടതുമായ നൻമയുടെ ചില പാഠങ്ങൾ ഒരു കവിതയായി ഈ ദിനത്തിൽ ഞാൻ നിങ്ങൾക്കു വേണ്ടി സ്നേഹപൂർവ്വം സമ്മാനിക്കുന്നു. ഡോ.കെ.സജിയുടെ നിങ്ങൾക്കേറ്റവും സുപരിചിതമായ കവിത. വരികളിലെ നന്മ തിരിച്ചറിഞ്ഞ് ജീവിതത്തിൽ അതിരറ്റ സ്നേഹത്തോടെ, എതിരറ്റ സംസ്ക്കാരത്തോടെ വളരാൻ നിങ്ങൾക്കു സാധിക്കട്ടെ.
ഹൃദയപൂർപൂർവ്വം
ക്ലാസ് ടീച്ചർ🥰🥰🥰🥰🥰🥰
പ്രിയപ്പെട്ട Scout and Guide അംഗങ്ങളെ, ഒരു മനുഷ്യൻ അവന്റെ ജീവിതാവസാനം വരെ വിദ്യാർത്ഥിയാണ്. അനുഭവങ്ങളാണ്(ഏത് അനുഭവവും ) ഏറ്റവും വലിയ ഗുരുനാഥൻ. അതിൽ നന്മ നിറഞ്ഞത് നാം മറ്റുള്ളവർക്ക് പകർന്നുനൽകുന്നു, തിന്മ അവഗണിക്കുന്നു. വിദ്യാഭ്യാസം... അത് അറിവ് നേടുന്നതിനും ജീവിതത്തിലെ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മനോധൈര്യം നേടുന്നതിനും, എല്ലാറ്റിനുമുപരി നല്ല മനുഷ്യനാകാനും വേണ്ടിയുള്ളതാണ്. എല്ലാവരും. നല്ല മനുഷ്യരായിത്തീരട്ടെ... 🌹
No comments:
Post a Comment