Wednesday, 6 October 2021
preprimary activity corner-താലോലം
ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത് പ്രീ പ്രൈമറി വിഭാഗത്തിൽ താലോലം പ്രവർത്തനമൂല ഉദ്ഘാടനം ചെയ്തു.
-------
ചെറുവത്തൂർ:
ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമത്ത് പ്രീ പ്രൈമറി വിഭാഗത്തിൽ താലോലം പ്രവർത്തനമൂല ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിഭാഗം അധ്യാപകർ ,സ്ക്കൂൾ അധ്യാപകർ ബി.ആർ.സി റിസോഴ്സ് അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ശില്പ ശാലയിൽ പങ്കെടുത്ത് തയ്യാറാക്കിയ പഠനോപകരണങ്ങളാണ് താലോലം പരിപാടിയിൽ ഉൾപ്പെടുത്തിയത്.പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ നിരവധി കഴിവുകൾ മെച്ചപ്പെടുത്താനുള്ള പഠനോപകരണങ്ങളാണ് നിർമ്മിച്ചത്.നിർമാണ മൂല, പാവ മൂല, സംഗീത മൂല, ചിത്ര മൂല, ശാസ്ത്ര മൂല, വായനാ മൂല, ഗണിതമൂല എന്നീ ഏഴ് മൂലകളിലായി നൂറ്റമ്പതോളം വ്യത്യസ്തങ്ങളായ പഠന, കളിയുപകരണങ്ങൾ സജ്ജമാക്കാൻ സമഗ്ര ശിക്ഷാ കേരളയാണ് ഫണ്ട് ലഭ്യമാക്കിയത്.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡൻ്റ് എം രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പാൾ ടി സുമതി അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ. എം ദിലീപ് കുമാർ, കെ.മധുസൂദനൻ, ,കെ. ഹേമലത എന്നിവർ സംസാരിച്ചു.പ്രീ പ്രൈമറി അധ്യാപിക എം.പുഷ്പ നന്ദി രേഖപ്പെടുത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment