Saturday 23 October 2021

വടക്കുംമ്പാടെ തമ്പായേട്ടിയും ബയോ ബബിളും.

വടക്കുംമ്പാടെ തമ്പായേട്ടിയും ബയോ ബബിളും. നല്ല മഴ ... മഴയിൽ വയലും തോടും പുഴയും കവിഞ്ഞൊഴുകി. കറന്റ് പോയപ്പോഴാണ് Hm പറഞ്ഞ കാര്യം തെളിഞ്ഞത് ... ക്ലാസിലെ കുട്ടികളെ ബയോ ബബിളായി തിരിക്കേണ്ട കാര്യം. സ്ക്കൂളിലെ എല്ലാരും ബയോ ബബിളാക്കി ഞാൻ മാത്രം😭. മേൽ വിലാസം ശരിയല്ലാത്ത കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് ശരിക്കാമെന്ന് വിചാരിച്ച് ആദ്യം വിളിച്ചത് വടക്കുംമ്പാടെ തമ്പായേട്ടിയെ ... ഹലോ ... തമ്പായേട്ടിയല്ലെ ..... ഇത് മാഷാണ്. വൈശാഖ് ഇല്ലേ .... തമ്പായേട്ടി. : ഓൻ കളിക്കാൻ പോയിനി... അച്ഛൻ പണിക്കും പോയിനി. സമ്പൂർണ്ണയിൽ അഡ്രസ്സ് ശരിയാക്കാനും ബയോ ബബിളാക്കി തിരിക്കാനുമാണെന്ന് ഞാൻ പറഞ്ഞു. തമ്പായേട്ടി : അയ്യോ ... മാഷെ ..... അങ്ങനെയൊന്നും വേണ്ട ... അവൻ ക്ലാസെല്ലാം ഇപ്പോൾ വിക്ടേഴ്സിലും സ്ക്കൂളിലെ online ക്ലാസും കാണാറുണ്ട്. അവനെ പറഞ്ഞ് ശരിയാക്കാം ... മാഷ് പറഞ്ഞ അങ്ങനെയൊന്നും ആക്കണ്ട . കൊവിഡ് കാലത്ത് ഒരേ ഭാഗത്ത് നിന്ന് വരുന്ന കുട്ടികളുടെ ഗ്രൂപ്പാക്കി തിരിക്കാനാ ... അല്ലാതെ നിങ്ങ വിചാരിക്കുന്നത് പോലെയൊന്നുമല്ല. തമ്പായേട്ടി : ഞാൻ വിചാരിച്ചു കുഞ്ഞീ .... കുരുത്തം കെട്ട കുട്ടികളുടെ ലിസ്റ്റാക്കി അവർക്കിട്ട് പണി കൊടുക്കാനാണെന്നാണ്. കൊവ്വൽ മുച്ചിലോട്ട് കാവിൽ നിന്ന് ചുവന്ന പട്ട് ഉടുത്ത് തലയിൽ ചിമ്മിണി കൂടു പോലെ മുടി കെട്ടിവെച്ച് വാളുമെടുത്ത് മാസ്കും ധരിച്ച കോമരം മഞ്ഞക്കുറി വിതറി ഗുണം വരുത്തണേയെന്ന് വിളിച്ച് പറഞ്ഞ് കിഴക്കോട്ട് ഓടി വടക്കോട്ട് ഓടി പൂർത്തിയാകാത്ത രാമൻ ചിറ പാലത്തിന്റെ പകുതി എത്തി അക്വേറിയത്തിലെ മത്സ്യങ്ങളെ നോക്കുന്നതു പോലെ പുഴയിലെ ചൂട്ട മീനുകളെ നോക്കിയിരുന്നു .... ഞാൻ തലയിൽ കൈവെച്ചിരുന്നു ... ദൈവമേ .....എന്റെ ബയോ ബബ്ൾ ..... വത്സരാജൻ കട്ടച്ചേരി . 🙏

No comments:

Post a Comment