Saturday 23 October 2021

ഭക്ഷ്യ ദിനത്തിൽ പോഷകഗുണമുള്ള ഭക്ഷണമൊരുക്കി കുട്ടമത്തെ കുട്ടികൾ

ഭക്ഷ്യ ദിനത്തിൽ പോഷകഗുണമുള്ള ഭക്ഷണമൊരുക്കി കുട്ടമത്തെ കുട്ടികൾ ചെറുവത്തൂർ .. ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് പോഷക സമ്പുഷ്ടമായ ഭക്ഷണമൊരുക്കി അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ.പപ്പായ ഉപ്പേരി ,പപ്പായ മുരിങ്ങയില പുളിശ്ശേരി ,മുത്തിൾ ചമ്മന്തി, സാമ്പാർ ചീര വറവ്, മുരിങ്ങയില ഉപ്പേരി ,ചായ മൻസ തോരൻ ,മത്തനില തോരൻ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കി പരിചയപ്പെടു ത്തുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ.നമ്മുടെ ചുറ്റുപാടും ലഭിക്കുന്ന പോഷക സമ്പുഷ്ടമായ ഇലകളെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നമ്മുടെ ആരോഗ്യം സംരക്ഷിക്കാം എന്നാണ് കുട്ടികൾ പറയുന്നത്. പോസ്റ്റർ നിർമ്മാണം ,ഭക്ഷണമുണ്ടാക്കുന്ന വീഡിയോ ,പ്രസംഗം തുടങ്ങിയ വിവിധ പരിപാടികൾ ദിനാചരണത്തോടനുബന്ധിച്ച് നടത്തി.പ്രഥമധ്യാപകൻ കെ.ജയചന്ദ്രൻ ഭക്ഷ്യ ദിന സന്ദേശം നൽകി. അധ്യാപകരായ കെ.കൃഷണൻ, അനിത എവി തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment