Thursday, 28 October 2021

ചെറുവത്തൂർ: നവംബർ 1 ന് വിദ്യാലയം തുറക്കുന്നതിൻ്റെ മുന്നോടിയായി ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ പഠന മുറികൾ അണുവിമുക്തമാക്കി. പിടിഎ യുടെയും എസ് എം സി യുടെയും നേതൃത്വത്തിൽ മുഴുവൻ ക്ലാസ്സ് മുറികളും ഇതോടെ പഠന സജ്ജമായി. ചെറുവത്തൂരിലെ ജൂപ്പിറ്റർ ഡ്രഗ്സ് ആൻ്റ് സർജിക്കൽസ് ഉടമ എം.ബി. വിനോദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് അണു ശുചീകരണത്തിന് ചുക്കാൻ പിടിച്ചത്. പി ടി എ പ്രസിഡൻ്റ് എം രാജൻ, പ്രിൻസിപ്പൽ ടി സുമതി, പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. 🗞️Fourth Estate News🧾

No comments:

Post a Comment