Saturday, 23 October 2021
ഹിന്ദുസ്ഥാനി ചിത്രകലാ ക്യാമ്പ് സമാപിച്ചു.
ഹിന്ദുസ്ഥാനി ചിത്രകലാ ക്യാമ്പ് സമാപിച്ചു.
കുട്ടമത്ത്: ഇൻ്റർനാഷണൽ കലാസംഘടനയായ സ്പിക്ക് മാക്കെ , ചിത്രകലയിലെ ഉത്തരേന്ത്യൻ ശൈലി പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഓൺലൈൻ വർക്ക്ഷോപ്പിൽ കാസർഗോഡ് ജില്ലയിൽ നിന്നും ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ കുട്ടികൾ പങ്കെടുത്തു.ഒക്ടോബർ 10 മുതൽ 14 വരെ നടന്ന ക്യാമ്പിൽ ചിത്രകലാരംഗത്തെ അതികായരായ മായങ്ക്ശ്യാം ,രബീന്ദർ ബഹ്‌റ ,അബ്ദേശ് ക രൻ ,മധു മെറു ഗോജു തുടങ്ങിയവർ പങ്കെടുത്തു.കോവി ഡിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടന്ന പ0ന ക്യാമ്പിൽ ഹിന്ദുസ്ഥാനി ചിത്രകല കളായ മധുബനി ,ഗോണ്ട് ,ഒഡിസ്സ പട ചിത്ര ,ചെറിയൽ എന്നിവയാണ് അഭ്യസിച്ചത്.ദേശീയ തലത്തിൽ സ്പിക്ക് മാക്കെ നടത്തിയ പരിശീലന പരിപാടിയിൽ വിദ്യാലയത്തിലെ നൂറ്റി ഇരുപതോളം കുട്ടികൾ പങ്കെടുത്തു. പുതിയ ഈ ഒരു കല പഠിക്കുന്നതിന് വലിയ താല്പര്യമാണ് കുട്ടികൾക്കുണ്ടായത്. കുട്ടികൾ നേതൃത്വം നൽകിയ സമാപന സമ്മേളനത്തിൽ സ്പിക്ക്മാക്കെ കോ ഓർഡിനേറ്റർ കെ. രമേഷ് ബാബു ,അധ്യക്ഷനായി.പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ,അധ്യാപകരായ കെ.വി.മധു ,എ.കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾ അവരുടെ അനുഭവം വിവരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment