Wednesday 4 August 2021

STAFF MEETING

റ്റാഫ് കൗൺസിൽ - റിപ്പോർട്ട് 07-08-21
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം 22/7/21 ഓൺലൈനായി നടന്നു.രണ്ടാഴ്ചയിലൊരിക്കൽ കൃത്യമായ ഇടവേളയിൽ സ്റ്റാഫ് കൗൺസിൽ ചേരുകയെന്ന നമ്മുടെ മുൻ തീരുമാനം കൃത്യമായി പാലിച്ചുകൊണ്ട് യോഗങ്ങൾ നടക്കുന്നുണ്ട്. എങ്കിലും സ്റ്റാഫ് കൗൺസിലിൽ ചർച്ച ചെയ്യാത്ത കാര്യങ്ങൾ തിടുക്കപ്പെട്ട് നടത്തുന്നത് ശരിയായ രീതിയായി തോന്നുന്നില്ല. അടുത്ത രണ്ടാഴ്ച സ്കൂളിൽ നടത്തുന്ന മുഴുവൻ കാര്യങ്ങളും സ്റ്റാഫ് കൗൺസിലിൽ ചർച്ച ചെയ്യാൻ നമുക്ക്  കഴിയണം.
അക്കാദമിക പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എല്ലാ അധ്യാപകരും ടൈംടേബിൾ പ്രകാരം ഗൂഗിൾ മീറ്റ് വഴി തന്നെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനാൽ കുട്ടികളും പoനത്തിൽ സജീവമാണ്. ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾ ഇല്ലെങ്കിലും മുഴുവൻ കുട്ടികളും എല്ലാ ദിവസവും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നില്ല എന്നത് വസ്തുതയാണ്.
ഓൺലൈൻ ക്ലാസുകൾ കൂടുതൽ മികവുറ്റതാക്കുന്നതിനായി LP UP, HS വിഭാഗം അധ്യാപകർക്കായി ഐ ടി പരിശീലനം നടന്നു.
നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു  റിസൾട്ടാണ് നമ്മുടെ  ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ നേടിയത്  . അതിന് കുട്ടികളെ തയ്യാറാക്കിയ അധ്യാപകർക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ.
കഴിഞ്ഞ സ്റ്റാഫ് കൗൺസിലിനു ശേഷമുള്ള വിശേഷ ദിവസങ്ങളെല്ലാം വളരെ നല്ല രീതിയിൽ ആചരിക്കാൻ നമുക്ക് സാധിച്ചു.
ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 പ്രേംചന്ദ് ജയന്തി വിവിധ പരിപാടികളോടെ നടത്തി.
ഇതിന്റെ ഭാഗമായി ജൂലൈ 25 ന് ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം കയ്യൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി അധ്യാപകൻ ശ്രീ വേണു ഗോപാലൻ മാസ്റ്റർ നിർവഹിച്ചു
നിരവധി കുട്ടികളെ പങ്കെടുപ്പിച്ച് ക്വിസ് അടക്കമുള്ള വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഹിന്ദി ക്ലബിന് അഭിനന്ദനങ്ങൾ. ജൂലായ് 26ന് ജോർജ് ബർണാഡ് ഷാദിനത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആഗസ്ത് 6 ന് ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പോസ്റ്റർ രചനാ മൽസരം, പ്രസംഗ മൽസരം, വീഡിയോ പ്രദർശനം, ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.LP, UP, HSവിഭാഗങ്ങളിലായി നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.
ജൂലൈ 22 ന് മാങ്ങാ ദിനത്തിൽ ഇക്കോ ക്ലബും പരിസ്ഥിതി ക്ലബും ചേർന്ന് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത് വ്യത്യസ്തത പുലർത്തി.
ജൂലൈ 7 ന് കുട്ടമത്ത് ദിനത്തിൽ വിദ്യാരംഗം ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടമത്ത് അനുസ്മരണം സംഘടിപ്പിച്ചു.കുട്ടമത്തിൻ്റെ ഫോട്ടോ അനാഛാദനവും അനുസ്മരണവും പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ നിർവ്വഹിച്ചു.
ഇനിയും നല്ല പ്രവർത്തനങ്ങളുമായി നമുക്ക് മുന്നോട്ട് പോകാം...
നന്ദി നോട്ടീസ്
4-8-21 ന് ബുധനാഴ്ച 3 മണിക്ക് സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്.  വാട്ട്സപ്പിലാണ് യോഗം ചേരുന്നത്.അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.

അജണ്ട..
 1. അക്കാദമികം..
ഓൺ ലൈൻ ക്ലാസ്സ്
2 .ക്ലാസ്സ് പിടിഎ
3. കുട്ടികളുടെ ഹാജർ
4. കുട്ടികളുടെ പഠന  പ്രവർത്തനങ്ങൾ .. പരിശോധന ...
5. ഗൃഹ സന്ദർശനം
6 സ്വാതന്ത്ര്യ ദിനം
7. ചിരസ്മരണ ..മത്സരങ്ങൾ
8.മറ്റ് ദിനാചരണങ്ങൾ
9.G suit training

No comments:

Post a Comment