Friday 20 August 2021

ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്

ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുക ളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ ഉൾപ്പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം. 1846 ഓഗസ്ത് 22-ന് ഇംഗ്ലീഷുകാരനായ വില്യം ജെ. തോംസ് ‘അതീനിയം’ എന്ന മാസികയുടെ പത്രാധിപർക്ക്, പൗരാണികതയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് പ്രാധാന്യംകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആ കത്തിലാണ് ‘ഫോക്ലോർ’ എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്. ആ ദിനത്തിൻറെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഓഗസ്ത് 22 അന്താരാഷ്ട്ര നാട്ടറിവ് ദിനമായി ആചരിച്ചുപോരുന്നത്.

.......................................................

ലോക നാട്ടറിവ് ദിനം

സീഡ് ,പരിസ്ഥിതി ക്ലബ്ബ്


പരിപാടികൾ


സർഗ്ഗ വാണി


പഴയ കാല കാർഷിക ഉപകരണ പ്രദർശനം


നെല്ല് - പഴയ കാല വിത്തിനങ്ങൾ പരിചയപ്പെടൽ

പഴമയുടെ പുതുമയറിഞ്ഞുകൊണ്ട് കുട്ടമത്തെ കുട്ടികൾ കുട്ടമത്ത് : ലോക നാട്ടറിവ് ദിനം ആഘോഷിച്ച് കുട്ടമത്തെ കുട്ടികൾ. ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമത്തെ സീഡ് പരിസ്ഥിതി ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ വീടുകളിൽ പഴയകാല കാർഷിക ഉപകരണങ്ങളും വീട്ടു ഉപകരണങ്ങളും പ്രദർശിപ്പിച്ചു കൊണ്ട് ആചരിച്ചു. പറ, നാഴി ഇടങ്ങഴി, മുറം, റാന്തൽ മെതിയടി, ഉരൽ, ഉലക്ക, ഒട്ടുപാത്രങ്ങൾ, ഇരുമ്പ് പെട്ടി,കൊട്ടം പാള, ഓലപ്പന്ത്,തൂക്കുവിളക്ക്, എന്നിവയൊക്കെ പ്രദർശനത്തിൽ ഇടം നേടി.പഴയ കാല ഉപകരണങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകമുണ്ടാക്കി. സ്കൂളിലെ പ്രധാനധ്യാപകൻ കെ.ജയചന്ദ്രൻ, സീഡ് കോർഡിനേറ്റർ എം മോഹനൻ, സീനിയർ അസിസ്റ്റന്റ് കെ.കൃഷ്ണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഇതോടൊപ്പം നടന്ന ഓൺലൈൻ പരിപാടിയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.

No comments:

Post a Comment