Wednesday, 21 July 2021

SEEDWEBINAR


കുട്ടികൾക്കായ് വെബീനാർ
സംഘടിപ്പിച്ച് സീഡ് എക്കോ ക്ലബ്‌_
      കുട്ടമത്ത് :  കോവിഡ് മഹാമാരിയുടെ അടച്ചു പൂട്ടൽ മൂലം വീട്ടിൽ അകപ്പെട്ട കുട്ടികൾക്ക് പരസ്ഥിതി സംരക്ഷണപാഠങ്ങൾ ഉൾക്കൊണ്ട്‌ ജി.എച്ച്.എസ്. എസ്.കുട്ടമത്തെ സീഡ് എക്കോക്ലബ്. കഴിഞ്ഞ ഒരു വർഷകാലം ഓൺലൈനിലൂടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്കൂളിന് പുതിയ അധ്യയന കാലയളവിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ബോധവന്മാരാ ക്കുക എന്നതായിരുന്നു ലക്ഷ്യം.. പരിപാടിയിൽ കണ്ണൂർ ജില്ലാ സീഡ് കോർഡിനേറ്ററും പരിസ്ഥിതി പ്രവർത്തകനും അതിലുപരി പ്രശസ്ത ഫോട്ടോ ഗ്രാഫറുമായ ശ്രീ സി.സുനിൽ കുമാർ  ക്ലാസ്സ്‌ കൈകാര്യം ചെയ്തു. സ്കൂളിലെ പ്രധാനദ്ധ്യാപകൻ ശ്രീ ജയചന്ദ്രൻ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ സീഡ് കോർഡിനേറ്റർ മോഹനൻ.എം സ്വാഗതം പറഞ്ഞു. ആശംസകൾ അറിയിച്ചു കൊണ്ട് സീഡ് ജില്ല കോർഡിനേറ്റർ ശ്രീജ. സി.വി, കൃഷ്ണൻ.കെ ,ദേവദാസ്.എം, നളിനി എന്നിവർ സംസാരിച്ചു. സീഡ് അംഗവും ജെം ഓഫ് സീഡ് പുരസ്‌കാര ജേതാവുകൂടിയായ ചന്ദന.കെ  ചടങ്ങിൽ നന്ദിയും പറഞ്ഞു.
 

No comments:

Post a Comment