Friday, 23 July 2021

22-07-21സ്റ്റാഫ് കൗൺസിൽ

 നോട്ടീസ്
പ്രിയരെ
നാളെ 22-07-21 ന് ഉച്ചക്ക് 12 മണിക്ക് സ്റ്റാഫ് കൗൺസിൽ ചേരുന്നതാണ്. വാട്ട്സപ്പിൽ ചേരുന്ന യോഗത്തിൽ എല്ലാവരും കൃത്യസമയത്ത് ഓൺലൈനിൽ എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട..
1. ഇതു വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തൽ
2. ഓൺലൈൻ ക്ലാസ്സ്
3.ക്ലാസ്സിൽ പങ്കെടുക്കാത്ത കുട്ടികൾക്കുള്ള പഠന പരിഹാരം
4ഇവാലുവേഷൻ
5. എൻ്റെ കുട്ടി.
4. ഗൃഹസന്ദർശനം
5.. ക്ലാസ്സ് പി ടി എ
5. ദിനാചരണം

 സ്റ്റാഫ് കൗൺസിൽ - റിപ്പോർട്ട് 22-07-21
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം സ്കൂളിൽ വെച്ച് ചേർന്ന് 2l-22 അക്കാദമിക് വർഷത്തെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ചർച്ച ചെയ്തതാണ്. കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും , കൃത്യമായ ഇടവേളകളിൽ സ്റ്റാഫ് കൗൺസിലും മറ്റ് യോഗങ്ങളും വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്ത് നമുക്ക് മുന്നോട്ട് പോകാം.
അക്കാദമിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എല്ലാ അധ്യാപകരും ടൈംടേബിൾ പ്രകാരം ഗൂഗിൾ മീറ്റ് വഴി തന്നെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനാൽ കുട്ടികളും പ0നത്തിൽ സജീവമാണ്. ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥി സംഘടകൾ, അഭ്യുദയകാംക്ഷികൾ, അധ്യാപകർ, പി ടി എ എന്നിവരുടെ സഹകരണത്തോടെ മൊബൈൽ ഫോൺ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം.
നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു SSLC റിസൾട്ടാണ് നമ്മുടെ വിദ്യാലയം നേടിയത്.247 കുട്ടികളിൽ 143 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയത് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട നേട്ടമാണ്. ഏറ്റവും കൂടുതൽ A+ നേടിയ കാസറഗോഡ് ജില്ലയിലെ സർക്കാർ വിദ്യാലയം,  SSLC വിജയം, A plus കളെ ശതമാനടി സ്ഥാനത്തിൽ വിലയിരുത്തുമ്പോൾ, സംസ്ഥാന തലത്തിൽ എഴാം സ്ഥാനം.തുടങ്ങിയ നേട്ടങ്ങൾ നമ്മൾ കരസ്ഥമാക്കി. ട്രോളുകൾഎന്തെല്ലാമുണ്ടെങ്കിലും കൃത്യമായ പരീക്ഷയും ഫലപ്രഖ്യാപനവും നടന്നത് SSLC യുടേത് മാത്രമാണ്. പരീക്ഷകൾ നടത്താതെയാണ് മറ്റു പല സിലബസിലുമുള്ള കുട്ടികളെ പാസാക്കിയത്.
ദിനാചരണങ്ങളെല്ലാം വളരെ നല്ല രീതിയിൽ തന്നെ ആഘോഷിക്കാൻ കഴിഞ്ഞു.
ജൂലൈ 5 ബഷീർ ദിനത്തിൽ
1. ക്വിസ് ജൂലൈ 5 ന് 7pm ന്
2. പുസ്തകാസ്വാദനം (ബഷീർ കൃതികൾ )(വീഡിയോ )
3. ബഷീറിന്റെ കഥാപാത്രങ്ങളുടെ ദൃ ശ്യാവിഷ്കാരം (വീഡിയോ )
ആസ്വാദനവും കഥാപാത്രങ്ങളുടെ ദൃ ശ്യാവിഷ്കാരവും തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

 ജൂലൈ 11 ന്സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ആകെ 517 കുട്ടികൾ പങ്കെടുത്തു. LP 42, UP 98,HS 352. സ്കൂളിലെ മൊത്തം കുട്ടികളുടെ 50 % ൽ അധികം പേരെയും പങ്കെടുപ്പിക്കാൻ സാധിച്ചു. പോസ്റ്റർ രചനയിലും നല്ല പങ്കാളിത്തമുണ്ടായെങ്കിലും പ്രസംഗ മത്സരത്തിൽ വേണ്ടത്ര പങ്കാളിത്തമുണ്ടായി രുന്നില്ല.
ഡോക്ടേഴ്സ് ദിനമായ ജൂലൈ 1 ന് ചെറുവത്തൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: ഡി.ജി രമേഷ് കുട്ടികളോട് സംസാരിച്ചു.
 PCRA State level ESSAY competition - ൽ നമ്മുടെ സ്കൂളിലെ ആദ്യ സുരേഷ് (10F,) അഭിരാമി രഘു(10A) ആദ്യത്തെ 50entry-ൽ സ്ഥാനം നേടിയിട്ടുണ്ട് കുട്ടികൾക്ക്PCRA യുടെ ക്യാഷ് അവാർഡും സെർട്ടിഫിക്കേറ്റും ലഭിക്കും. കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ
സ്കൂൾ പരിസ്ഥിതി  - സീഡ്- എക്കോ എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്കുവേണ്ടി പരിശീലനക്ലാസ്സ് നടത്തി. ജില്ലാ സീഡ് കോർഡിനേറ്റർ ശ്രീ.സി. സുനിൽകുമാർ, ശ്രീമതി. ശ്രീജ എന്നിവർ ക്ലാസ്സ് നയിച്ചു. പ്രിയ സഹപ്രവർത്തകരെ... നാളെ 3 pm നു സീഡ്- എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്കുവേണ്ടിക്ലാസ്സ് നടത്തുന്നു.. ജില്ലാ സീഡ് കോർഡിനേറ്റർ ശ്രീ.സി. സുനിൽകുമാർ, ശ്രീമതി. ശ്രീജ എന്നിവർ ക്ലാസ്സ് നയിച്ചു.
ജൂലൈ 21 ന് ചാന്ദ്രദിനം സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആചരിച്ചു.സർഗവാണി, ഡിജിറ്റൽ മാഗസിൻ, ക്വിസ് എന്നിവയിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഇനിയും നല്ല പ്രവർത്തനങ്ങളുമായി നമുക്ക് മുന്നോട്ട് പോകാം...
നന്ദി

 സ്റ്റാഫ് കൗൺസിൽ യോഗം 22-07-21 തീരുമാനങ്ങൾ
1 .പാഠാസൂത്രണ കുറിപ്പ്, ഓൺലൈൻ ക്ലാസ് ഹാജർ, എൻ്റെ കുട്ടി എന്നീ രേഖകൾ എല്ലാ അധ്യാപകരും തയ്യാറാക്കി വെക്കണം.
2. പഠന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തന ങ്ങൾ ചെയ്യണം.
3. ഓരോ യൂനിറ്റ് കഴിയുമ്പോഴും ഏതെങ്കിലും രീതിയിൽകൃത്യമായ വിലയിരുത്തൽ നടത്തും.
4. ആഴ്ചയിൽ ഒരുദിവസം ഓൺലൈൻ പ0നത്തിന് അവധി നൽകും.
5. ഗൃഹന്ദർശന പരിപാടി ഉടൻ ആരംഭിക്കും
6. എല്ലാ മാസവും  ഒരു CPTA യോഗം ചേരാൻ തീരുമാനിച്ചു.
7. വീട് ഒരു വിദ്യാലയം പദ്ധതി LP, UPതലത്തിൽ നടപ്പിലാക്കും
8. ദിനാചരണങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷിക്കും.
9. ടെക്സ്റ്റ് ബുക്ക് വാങ്ങാനും നെറ്റ് റീച്ചാർജ് ചെയ്യാനും സാമ്പത്തിക ബുദ്ധിമുട്ട് കാരണം  സാഹചര്യമില്ലാത്ത കുട്ടികളെ സഹായിക്കും.
10.ജുലൈ മാസത്തെ സ്റ്റാഫ് ഫണ്ട് 200 രൂപയും ഡിജിറ്റൽ ഡിവൈസിനുള്ള 500 രൂപയും ചേർത്ത് 700 രൂപ ഉഷ ടീച്ചറെ എല്ലാവരും ഉടൻ ഏൽപ്പിക്കും.'
11. ഒളിമ്പിക്സിനെ വരവേൽക്കാൻ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ദീപം തെളിക്കും.

No comments:

Post a Comment