ഇന്ന് നമ്മുടെ സ്കൂളിലെ സീഡ് ക്ലബ്ബ് നടത്തയ ഭൂമിയുടെ അവകാശികൾ എന്ന കഥയെ ആസ്പദമാക്കിയ വെബിനാറിൽ ഞാൻ എങ്കെടുത്തു. കൃഷ്ണൻ മാഷും, നമ്മുടെ സ്കൂൾ പ്രധാന അധ്യാപകൻ ജയചന്ദ്രൻ മാഷും, മുഹമ്മദ് കുഞ്ഞി മാഷും, സംസാരിച്ചു. നമ്മുടെ സ്കൂളിലെ മലയാള അധ്യാപകനായ ഈശ്വരൻ മാഷാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഈ ക്ലാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഈ ക്ലാസ്സ് വളരെയധികം പ്രയോജനപ്പെടും. ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ ഈ ചർച്ചയിൽ നിന്ന് എല്ലാ കുട്ടികൾക്കും പരിസ്ഥിതിയെ കുറിച്ച് കൂടുതൽ മനസ്സിലാവുകയും അവരിൽ പരിസ്ഥിതി സ്നേഹം വളർത്തുകയും ചെയ്യും.അത്രയും നല്ല ക്ലാസ്സ് ആയിരുന്നു. സീഡ് പ്രവർത്തകരായ ഹൃദ്യ 'ബഷീറും പരിസ്ഥിതിയും' എന്ന വിഷയവും ഗൗതം 'ബഷീറിൻ്റെ ഭാഷ'എന്ന വിഷയവും അവതരിപ്പിച്ചു. ഇന്ന് ഈ ക്ലാസ് നല്ല രീതിയിൽ കൈകാര്യം ചെയ്ത എല്ലാ അധ്യാപകർക്കും പ്രത്യേകിച്ച് ഈശ്വരൻ മാഷിനും എൻ്റെ പേരിലും സീഡ് ക്ലബ്ബിൻ്റെ പേരിലും നന്ദി
Gautham
No comments:
Post a Comment