ഗ്രാമ പഞ്ചായത്ത് വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക്ക് ശേഖരണത്തിനായി നൽകുന്ന ബോക്സിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് നമ്മുടെ വിദ്യാലയത്തിൽ വച്ച് നടക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.
പരിസ്ഥിതിക്കു വേണ്ടി കലക്ഷൻ ബിന്നുകൾ
ചെറുവത്തൂർ: കളക്റ്റേർസ് അറ്റ് സ്ക്കൂൾ പദ്ധതി പ്രകാരം വിദ്യാലയങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ തുടക്കമായി.
വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി പ്രമീള ബിന്നുകൾ കുട്ടികൾക്കും അധ്യാപകർക്കും കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ കെ.രമണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി അധ്യക്ഷൻ സി വി ഗിരീശൻ, പഞ്ചായത്ത് മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത് , പി.വസന്ത ,സി ആശ ,എം മഞ്ജുഷ ,മഹേഷ് വെങ്ങാട്ട് ,ടി.കെ.റഹ്മത്ത് എന്നിവരും വി ഇ ഒ മാരായ രജിഷ കൃഷ്ണൻ, കെ സരിത പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ , പ്രിൻസിപ്പൽ ടി. സുമതി എന്നിവരും സംസാരിച്ചു.
No comments:
Post a Comment