Thursday, 4 February 2021

ശ്രദ്ധേയമായി പൂവനിക

 CNET NEWS ONLINE 👈👈

ശ്രദ്ധേയമായി പൂവനിക

➖➖▶️ 2-FEB -2021 ◀️➖➖

 ജി.എച്ച്.എസ്.എസ്.കുട്ടമത്തില്‍്സംഘടിപ്പിച്ച എല്‍.പി വിഭാഗം കുട്ടികളുടെ തനതു പ്രവര്‍ത്തനമായ 'പൂവനിക' ശ്രദ്ധേയമായി. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച വൈകുന്നേരം 7 മണി മുതലാണ് കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനായി പൂവനികയെന്ന ഓണ്‍ലൈന്‍ വേദിയൊരുക്കുന്നത്. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ശ്രീ ചെങ്ങന്നൂര്‍ ശ്രീകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രശസ്ത സിനിമാനടന്‍മാരായ പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ പരിപാടിയില്‍ കുട്ടികളുമായി സംവദിച്ചു. 2021 ജനുവരി മാസത്തിലെ പൂവനിക എല്‍.പി വിഭാഗം രക്ഷിതാക്കളുടെ സര്‍ഗ്ഗാത്മക പരിപാടികളാണ് ഉള്‍പ്പെടുത്തിയത്. പരിപാടിക്ക് വിവിധ ക്ലാസ്സ് അധ്യാപകര്‍ നേതൃത്വം നല്‍കി. പ്രശസ്ത കവിയും ചാനല്‍ അവതാരകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷനായി. നൃത്തം, ഗാനം, ചിത്രരചന, കവിത, കഥ, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയ മികവാര്‍ന്ന പരിപാടികളാണ് രക്ഷിതാക്കള്‍ അവതരിപ്പിച്ചത്. സ്റ്റാഫ് സെക്രട്ടറി എം. ദേവദാസ്, പി.ടി.എ പ്രസിഡണ്ട് എം.രാജന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ക്ലാസ്സുകളിലെ 100 ഓളം രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കാളികളായി. കോവിഡ് മഹാമാരി തീര്‍ത്ത ഒറ്റപ്പെടലില്‍ നിന്നും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സാന്ത്വനമായി മാറുകയാണ് പൂവനികയുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍.


.......................................................................




No comments:

Post a Comment